ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്: മു​സ്‍ലിം ലീ​ഗ് ക​ർ​മ പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പ​മാ​യി

മ​ല​പ്പു​റം: ലോ​ക​്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ന്നൊ​രു​ക്ക​മാ​യി മു​സ്‍ലിം ലീ​ഗ് ബൃ​ഹ​ത്താ​യ ക​ർ​മ പ​രി​പാ​ടി​ക​ൾ​ക്ക് ​രൂ​പം ന​ൽ​കി. പാ​ർ​ല​മെൻറ്, നി​യ​മ​സ​ഭ മ​ണ്ഡ​ലം ത​ല​ങ്ങ​ളി​ൽ പ്ര​ത്യേ​ക മേ​ൽ​നോ​ട്ട സ​മി​തി​ക​ൾ രൂ​പ​വ​ത്ക​രി​ച്ചു. ഒ​രു വാ​ർ​ഡി​ൽ അ​ഞ്ച്​ വീ​തം കു​ടും​ബ​സ​ദ​സ്സു​ക​ൾ എ​ന്ന തോ​തി​ൽ ജി​ല്ല​യി​ൽ 10,000 കു​ടും​ബ സ​ദ​സ്സു​ക​ൾ സം​ഘ​ടി​പ്പി​ക്കും. കേ​ന്ദ്ര-​സം​സ്ഥാ​ന ഭ​ര​ണ​കൂ​ട നെ​റി​കേ​ടു​ക​ൾ​ക്കെ​തി​രെ പ്ര​തി​രോ​ധ​വും പ്ര​തി​ഷേ​ധ​വും ഉ​യ​ർ​ത്തി പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ൽ ത​ല​ങ്ങ​ളി​ൽ ഫെ​ബ്രു​വ​രി 10 മു​ത​ൽ 20 വ​രെ 106 ഇ​ട​ങ്ങ​ളി​ൽ 212 ദി​വ​സ​ങ്ങ​ളി​ൽ ‘ജ​ന​കീ​യ പ്ര​തി​ക​ര​ണ പ​ദ​യാ​ത്ര​ക​ൾ’ സം​ഘ​ടി​പ്പി​ക്കും. ഫെ​ബ്രു​വ​രി ആ​ദ്യ​വാ​രം … Read more

മലങ്കര ഓര്‍ത്തഡോക്‌സ് സഭ മലബാര്‍ ഭദ്രാസനം; സപ്തതി ആഘോഷത്തിന്​ തുടക്കം

എ​ട​ക്ക​ര: മ​ണ്ണി​നോ​ടും വ​ന്യ​മൃ​ഗ​ങ്ങ​ളോ​ടും മ​ല്ല​ടി​ച്ച് സ​ഭ വി​ശ്വാ​സ​ത്തി​ലൂ​ന്നി ജീ​വി​ച്ച മ​ല​ങ്ക​ര​യി​ലെ ന​സ്രാ​ണി​ക​ളാ​ണ്​ സ​ഭ​യു​ടെ ഇ​ന്ന​ത്തെ വ​ള​ര്‍ച്ച​ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്‌​സ് സു​റി​യാ​നി സ​ഭ പ​ര​മാ​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍ത്തോ​മ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്ക ബാ​വ. സ​ഭ​യു​ടെ സ​പ്ത​തി ‘ലൂ​മി​ന​റി 70’ ആ​ഘോ​ഷ​വും ന​സ്രാ​ണി മ​ഹാ​സം​ഗ​മ​വും ചു​ങ്ക​ത്ത​റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ല​ബാ​ര്‍ ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഗീ​വ​ര്‍ഗീ​സ് മാ​ര്‍ പ​ക്കേ​മി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ മു​ഖ്യ​സ​ന്ദേ​ശം ന​ല്‍കി. ഭ​വ​ന​പ​ദ്ധ​തി​യു​ടെ പ്ര​ഥ​മ താ​ക്കോ​ല്‍ ദാ​നം പി.​വി. അ​ന്‍വ​ര്‍ … Read more

കാപ്പ: വിലക്ക് ലംഘിച്ച പ്രതി കഞ്ചാവുമായി അറസ്റ്റിൽ

വേ​ങ്ങ​ര: കാ​പ്പ നി​യ​മ​പ്ര​കാ​രം ജി​ല്ല​യി​ൽ പ്ര​വേ​ശ​ന​വി​ല​ക്ക് ഉ​ണ്ടാ​യി​രു​ന്ന പ്ര​തി ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യി. വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ വേ​ങ്ങ​ര ക​ണ്ണാ​ട്ടി​പ്പ​ടി മ​ണ്ണി​ൽ വീ​ട്ടി​ൽ അ​നി​ൽ (മ​ണി-41) ആ​ണ് പി​ടി​യി​ലാ​യ​ത്. വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വും അ​ള​വ് തൂ​ക്ക ഉ​പ​ക​ര​ണ​വും ഇ​യാ​ളി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എ​സ്. ശ​ശി​ധ​ര​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ല​പ്പു​റം എ.​എ​സ്.​പി ശ​ക്തി​സി​ങ് ആ​ര്യ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വേ​ങ്ങ​ര പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ മു​ഹ​മ്മ​ദ്‌ ഹ​നീ​ഫ, എ​സ്.​ഐ റ്റി.​ഡി. ബി​ജു, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഫൈ​സ​ൽ, ഷ​ഹേ​ഷ്, … Read more

വാ​ട​ക ന​ൽ​കി​യി​ല്ല; പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ലെ ജ​ന​കീ​യ ഹോ​ട്ട​ൽ പൂ​ട്ടി

പൊ​ന്നാ​നി: സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ‘വി​ശ​പ്പു​ര​ഹി​ത കേ​ര​ളം’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സാ​ധാ​ര​ണ​ക്കാ​ർ​ക്ക് കു​റ​ഞ്ഞ ചി​ല​വി​ൽ ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ഗ​ര​സ​ഭ കു​ടും​ബ​ശ്രീ​ക്ക് കീ​ഴി​ൽ പു​ളി​ക്ക​ട​വ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ജ​ന​കീ​യ ഹോ​ട്ട​ൽ അ​ട​ച്ചു പൂ​ട്ടി. ന​ഗ​ര​സ​ഭ ഏ​ഴ് മാ​സ​ത്തെ വാ​ട​ക ന​ൽ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് കെ​ട്ടി​ട ഉ​ട​മ​യാ​ണ് ഹോ​ട്ട​ലി​ന് ഷ​ട്ട​റി​ട്ട​ത്. 20 രൂ​പ​ക്ക് ഊ​ൺ ന​ൽ​കു​ന്ന​തി​ലൂ​ടെ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് കു​റ​ഞ്ഞ ചി​ല​വി​ൽ ഭ​ക്ഷ​ണ​മെ​ന്ന സ്വ​പ്ന​ത്തി​നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ അ​ലം​ഭാ​വം മൂ​ലം ഷ​ട്ട​റി​ട്ട​ത്. കെ​ട്ടി​ട​ത്തി​ന്റെ ഒ​ന്നാം നി​ല​യി​ലാ​യി​രു​ന്നു ഹോ​ട്ട​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കെ​ടി​ട​ത്തി​ന്റെ … Read more

ആ​ല​ങ്കോ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടു​മാ​സ​ത്തി​ൽ കൂ​ടു​ത​ലാ​യി പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ന​ൽ​കാ​ത്ത​വ​ർ​ക്ക് പി​ഴ ചു​മ​ത്തു​ന്നു

ച​ങ്ങ​രം​കു​ളം: ആ​ല​ങ്കോ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടു​മാ​സ​ത്തി​ൽ കൂ​ടു​ത​ലാ​യി പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ന​ൽ​കാ​ത്ത​വ​ർ​ക്ക് പി​ഴ ചു​മ​ത്തു​ന്നു. സ​ഞ്ചി​ക​ളി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​രും മ​ത്സ്യം ഉ​ൾ​പ്പെ​ടെ പാ​ത്ര​ങ്ങ​ളി​ൽ വാ​ങ്ങു​ന്ന​വ​രും ഇ​തോ​ടെ വെ​ട്ടി​ലാ​യി. നി​ർ​ബ​ന്ധ​മാ​യി പ്ലാ​സ്റ്റി​ക് ന​ൽ​ക​ണ​മെ​ന്ന രീ​തി​യി​ൽ ഹ​രി​ത​ക​ർ​മ സേ​ന പ്ര​വ​ർ​ത്ത​ക​ർ മോ​ശ​മാ​യാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. മാ​സം തോ​റും നി​ർ​ബ​ന്ധ​മാ​യി ന​ൽ​കാ​ൻ മ​തി​യാ​യ പ്ലാ​സ്റ്റി​ക് ഇ​ല്ലാ​ത്ത​തി​നാ​ൽ മ​ത്സ്യം പാ​ത്ര​ത്തി​ൽ വാ​ങ്ങു​ന്ന​ത് നി​ർ​ത്തി. ക​വ​ർ വാ​ങ്ങാ​ൻ പ​ല​രും നി​ർ​ബ​ദ്ധി​ത​രാ​വു​ക​യാ​ണ്. ക​ട​ക​ളി​ൽ സ​ഞ്ചി​ക​ളി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന പ​ല​രും ഇ​ത് ഒ​ഴി​വാ​ക്കി. പ​ല​ച​ര​ക്ക് മ​ത്സ്യം-​പ​ച്ച​ക്ക​റി ക​ച്ച​വ​ട​ക്കാ​രും … Read more

വിദ്യാർഥിനിക്ക് നേരെ നഗ്നത പ്രദർശനം: യുവാവ് അറസ്റ്റിൽ

വിദ്യാർഥിനിക്ക് നേരെ നഗ്നത പ്രദർശനം: യുവാവ് അറസ്റ്റിൽ

പെ​രി​ന്ത​ൽ​മ​ണ്ണ: സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന 14 കാ​രി​ക്ക് നേ​രെ ന​ഗ്ന​ത പ്ര​ദ​ർ​ശി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ൽ. ത​വ​നൂ​ർ തൃ​ക്ക​ണാ​പു​രം വെ​ള്ളാ​ഞ്ചേ​രി നാ​ലു​ക​ണ്ട​ത്തി​ൽ ജി​ഷ്ണു​വാ​ണ് (23) അ​റ​സ്റ്റി​ലാ​യ​ത്. പു​ലാ​മ​ന്തോ​ളി​ൽ റോ​ഡ​രി​കി​ൽ വെ​ച്ചാ​ണ് സം​ഭ​വം. പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ക്സോ കേ​സി​ലാ​ണ് അ​റ​സ്റ്റ്. പെ​രി​ന്ത​ൽ​മ​ണ്ണ എ​സ്.​ഐ ഷി​ജോ. സി. ​ത​ങ്ക​ച്ച​ൻ, എ.​എ​സ്.​ഐ രേ​ഖ, സീ​നി​യ​ർ സി.​പി.​ഒ സ​ജീ​ർ, സി.​പി.​ഒ കൃ​ഷ്ണ​പ്ര​സാ​ദ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.