ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്: മു​സ്‍ലിം ലീ​ഗ് ക​ർ​മ പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പ​മാ​യി

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്: മു​സ്‍ലിം ലീ​ഗ് ക​ർ​മ പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പ​മാ​യി

മ​ല​പ്പു​റം: ലോ​ക​്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ന്നൊ​രു​ക്ക​മാ​യി മു​സ്‍ലിം ലീ​ഗ് ബൃ​ഹ​ത്താ​യ ക​ർ​മ പ​രി​പാ​ടി​ക​ൾ​ക്ക് ​രൂ​പം ന​ൽ​കി. പാ​ർ​ല​മെൻറ്, നി​യ​മ​സ​ഭ മ​ണ്ഡ​ലം ത​ല​ങ്ങ​ളി​ൽ പ്ര​ത്യേ​ക മേ​ൽ​നോ​ട്ട സ​മി​തി​ക​ൾ രൂ​പ​വ​ത്ക​രി​ച്ചു.

ഒ​രു വാ​ർ​ഡി​ൽ അ​ഞ്ച്​ വീ​തം കു​ടും​ബ​സ​ദ​സ്സു​ക​ൾ എ​ന്ന തോ​തി​ൽ ജി​ല്ല​യി​ൽ 10,000 കു​ടും​ബ സ​ദ​സ്സു​ക​ൾ സം​ഘ​ടി​പ്പി​ക്കും. കേ​ന്ദ്ര-​സം​സ്ഥാ​ന ഭ​ര​ണ​കൂ​ട നെ​റി​കേ​ടു​ക​ൾ​ക്കെ​തി​രെ പ്ര​തി​രോ​ധ​വും പ്ര​തി​ഷേ​ധ​വും ഉ​യ​ർ​ത്തി പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ൽ ത​ല​ങ്ങ​ളി​ൽ ഫെ​ബ്രു​വ​രി 10 മു​ത​ൽ 20 വ​രെ 106 ഇ​ട​ങ്ങ​ളി​ൽ 212 ദി​വ​സ​ങ്ങ​ളി​ൽ ‘ജ​ന​കീ​യ പ്ര​തി​ക​ര​ണ പ​ദ​യാ​ത്ര​ക​ൾ’ സം​ഘ​ടി​പ്പി​ക്കും.

ഫെ​ബ്രു​വ​രി ആ​ദ്യ​വാ​രം പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ൽ വാ​ർ​ഷി​ക കൗ​ൺ​സി​ൽ മീ​റ്റു​ക​ൾ ന​ട​ത്തും. ഈ ​മാ​സം 26, 27 തീ​യ​തി​ക​ളി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം ത​ല​യോ​ഗ​ങ്ങ​ളും 28, 29 തീ​യ​തി​ക​ളി​ൽ പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ൽ​ത​ല യോ​ഗ​ങ്ങ​ളും ചേ​രും. പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ൽ ത​ല​ങ്ങ​ളി​ൽ ‘ഗ്രാ​ജ്വേ​റ്റ് ഗേ​ൾ​സ് ഗാ​ത​റിം​ഗ്’ സം​ഘ​ടി​പ്പി​ക്കും. ജി​ല്ല​ത​ല തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​എ​ൽ.​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ദേ​ശീ​യ ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി ദേ​ശീ​യ രാ​ഷ്ട്രീ​യ വി​ശ​ക​ല​നം ന​ട​ത്തി. അ​ഷ്റ​ഫ് കോ​ക്കൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​അ​ബ്ദു​ൽ​ഹ​മീ​ദ് എം.​എ​ൽ.​എ സ്വാ​ഗ​തം പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *