വേങ്ങര: കാപ്പ നിയമപ്രകാരം ജില്ലയിൽ പ്രവേശനവിലക്ക് ഉണ്ടായിരുന്ന പ്രതി ജില്ലയിൽ പ്രവേശിച്ചതിന് അറസ്റ്റിലായി. വിവിധ കേസുകളിൽ പ്രതിയായ വേങ്ങര കണ്ണാട്ടിപ്പടി മണ്ണിൽ വീട്ടിൽ അനിൽ (മണി-41) ആണ് പിടിയിലായത്.
വിൽപനക്കായി സൂക്ഷിച്ച കഞ്ചാവും അളവ് തൂക്ക ഉപകരണവും ഇയാളിൽനിന്ന് കണ്ടെടുത്തു. ജില്ല പൊലീസ് മേധാവി എസ്. ശശിധരനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം എ.എസ്.പി ശക്തിസിങ് ആര്യയുടെ നിർദേശപ്രകാരം വേങ്ങര പൊലീസ് ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫ, എസ്.ഐ റ്റി.ഡി. ബിജു, പൊലീസ് ഉദ്യോഗസ്ഥരായ ഫൈസൽ, ഷഹേഷ്, മുഹമ്മദ് സലിം, ജസീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.