എസ്.ഐ ഉള്‍പ്പെട്ട സംഘത്തിന്റെ കാറിടിച്ച് ജീപ്പ് മറിഞ്ഞു; മദ്യപിച്ച് വാഹനമോടിച്ചതിന് കേസ്

കി​ഴി​ശ്ശേ​രി: സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള സം​ഘം സ​ഞ്ച​രി​ച്ച കാ​റി​ടി​ച്ച് ജീ​പ്പ് യാ​ത്ര​ക്കാ​രാ​യ അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്. തൃ​ശൂ​ര്‍ വ​ല​പ്പാ​ട് സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ വാ​ഴ​ക്കാ​ട് സ്വ​ദേ​ശി ഗ​ഫൂ​റും മ​റ്റു ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ടി​ച്ച് ജീ​പ്പ് മ​റി​യു​ക​യാ​യി​രു​ന്നു. കാ​റോ​ടി​ച്ചി​രു​ന്ന എ​ട​വ​ണ്ണ​പ്പാ​റ സ്വ​ദേ​ശി ശ്യാം​ലാ​ലി​നെ​തി​രെ കൊ​ണ്ടോ​ട്ടി പൊ​ലീ​സ് കേ​സെ​ടു​ത്തു. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​നാ​ണ് കേ​സ്. കു​ഴി​യം​പ​റ​മ്പ് വി​ലാ​ക്കാ​ട്ടു​ക്കു​ണ്ടി​ല്‍ അ​ബൂ​ബ​ക്ക​ര്‍ (30), ഭാ​ര്യ എം.​പി. ഷാ​നി​ബ (22), മ​ക​ള്‍ ഐ​റി​ന്‍ ഫാ​ത്തി​മ (ഒ​രു വ​യ​സ്സ്), അ​ബൂ​ബ​ക്ക​റി​ന്റെ സു​ഹൃ​ത്തു​ക്ക​ളാ​യ മൊ​റ​യൂ​ര്‍ വാ​ല​ഞ്ചേ​രി പി. ​ഫാ​സി​ല്‍ (29), … Read more

ലോട്ടറി ചൂതാട്ടം; രണ്ടുപേർ അറസ്റ്റിൽ

തി​രൂ​ർ: മൂ​ന്ന​ക്ക ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് ഓ​ൺ​ലൈ​ൻ ചൂ​താ​ട്ടം ന​ട​ത്തി​യ ര​ണ്ട് പേ​രെ തി​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൂ​ട്ടാ​യി സ്വ​ദേ​ശി മു​ഹ​മ്മ​ദ് നാ​സ​ർ, മാ​ങ്ങാ​ട്ടി​രി സ്വ​ദേ​ശി മു​രു​ക​ദാ​സ് എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. വ്യാ​പ​ക​മാ​യി എ​ഴു​ത്ത് ലോ​ട്ട​റി സ​ജീ​വ​മാ​കു​ന്നു​വെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് തി​രൂ​ർ സി.​ഐ എം.​ജെ. ജി​ജോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രും അ​റ​സ്റ്റി​ലാ​യ​ത്. പ​ണ​വും ചൂ​താ​ട്ട​ത്തി​ന് ഉ​പ​യോ​ഗി​ച്ച ഫോ​ണു​ക​ളും പി​ടി​ച്ചെ​ടു​ത്തു.

ക​ട്ടു​പ്പാ​റ ഇ​ട്ട​ക്ക​ട​വ് പാ​ലം; എ​ക്സ്പാ​ൻ​ഷ​ൻ ജോ​യ​ൻ​റു​ക​ൾ​ക്ക് മീ​തെ വി​ള്ള​ൽ

പു​ലാ​മ​ന്തോ​ൾ: ക​ട്ടു​പ്പാ​റ ഇ​ട്ട​ക്ക​ട​വ് പാ​ല​ത്തി​ൽ എ​ക്സ്പാ​ൻ​ഷ​ൻ ജോ​യ​ൻ​റു​ക​ൾ​ക്ക് മീ​തെ ടാ​റി​ങ് വി​ണ്ടു​കീ​റി​യ നി​ല​യി​ൽ. പാ​ല​ത്തി​ൽ ആ​റ് എ​ക്സ്പാ​ൻ​ഷ​ൻ ജോ​യ​ൻ​റു​ക​ൾ​ക്ക് മീ​തെ​യു​ള്ള ടാ​റി​ങ്ങാ​ണ് ഒ​ര​റ്റം മു​ത​ൽ മ​റ്റേ​യ​റ്റം വ​രെ​യും വി​ണ്ടു​കീ​റി​യ അ​വ​സ്ഥ​യി​ലാ​യ​ത്. പു​ലാ​മ​ന്തോ​ൾ പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി അ​ട​ച്ച​തോ​ടെ ദീ​ർ​ഘ​ദൂ​ര സ​ർ​വി​സു​ക​ള​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഇ​തി​ലൂ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. പു​ലാ​മ​ന്തോ​ൾ പാ​ല​ത്തി​ന്റെ ഗ​തി വ​രു​ത്താ​തെ ഇ​പ്പോ​ൾ ത​ന്നെ വി​ണ്ടു​കീ​റി​യ ഭാ​ഗം ടാ​റി​ങ് ചെ​യ്യ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

വൈറൽ വീഡിയോ താരം ഇവിടെയുണ്ട്…

വൈറൽ വീഡിയോ താരം ഇവിടെയുണ്ട്…

പൊ​ന്നാ​നി: ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വൈ​റ​ലാ​യ ഭാ​ര​ത​പ്പു​ഴ​യു​ടെ മ​നോ​ഹ​ര തു​രു​ത്തി​ലെ കാ​ൽ​പ​ന്ത് ക​ളി വീ​ഡി​യോ​യു​ടെ പി​ന്നി​ലെ ക​ര​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ട്. പ​ന​മ്പാ​ട് സ്വ​ദേ​ശി ഇ​ജാ​സ് പ​ക​ർ​ത്തി​യ വീ​ഡി​യോ​യാ​ണ് ഫു​ട്ബാ​ൾ പേ​ജു​ക​ളി​ൽ പ​റ​ന്നു​ന​ട​ക്കു​ന്ന​ത്. പൊ​ന്നാ​നി​യി​ലെ ഭാ​ര​ത​പ്പു​ഴ​യു​ടെ മ​നോ​ഹാ​രി​ത​യും പു​ഴ​യു​ടെ തു​രു​ത്തി​ൽ ഫു​ട്ബാ​ൾ ക​ളി​ക്കു​ന്ന കു​ട്ടി​ക​ളു​മാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ 25 മി​ല്യ​ൻ പേർ ക​ണ്ട വീ​ഡി​യോയിൽനിന്ന് ഫു​ട്ബാ​ൾ ഫാ​ൻ​സു​കാ​രു​ടെ പേ​ജു​ക​ളാ​യ 433, ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്, ഐ.​എ​സ്.​എ​ൽ എ​ന്നി​വ​യി​ലും ടൂ​റി​സം മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന്റെ ഇ​ൻ​സ്റ്റ​ഗ്രാം, ഫേ​സ്ബു​ക് പേ​ജു​ക​ളി​ലും വീ​ഡി​യോ ഇ​ടം​പി​ടി​ച്ചു. 25 മി​ല്യ​ൻ … Read more

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

രാ​മ​പു​രം: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ. രാ​മ​പു​രം കോ​ർ​ക്കു​ഴി​യി​ൽ വീ​ട്ടി​ൽ റോ​ബി​ച്ച​ൻ (56), രാ​മ​പു​രം ഇ​ടി​യ​നാ​ൽ ഭാ​ഗ​ത്ത് താ​ന്നി​ക്ക​വ​യ​ലി​ൽ വീ​ട്ടി​ൽ അ​ജി​ത് കു​മാ​ർ (23) എ​ന്നി​വ​രെ​യാ​ണ് രാ​മ​പു​രം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട് രാ​മ​പു​രം ഭാ​ഗ​ത്ത് വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന ഉ​ടു​മ്പ​ൻ​ചോ​ല സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ആ​ക്ര​മി​ച്ച്​ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. രാ​മ​പു​രം അ​മ്പ​ലം ജ​ങ്​​ഷ​ൻ ഭാ​ഗ​ത്തു​​വെ​ച്ച് യു​വാ​വി​നോ​ട് ഇ​വ​ർ സി​ഗ​ര​റ്റ് ചോ​ദി​ക്കു​ക​യും അ​ത് കൊ​ടു​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് മ​ർ​ദി​ക്കു​ക​യും ക​ല്ലു​കൊ​ണ്ട് ത​ല​ക്ക്​ അ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. രാ​മ​പു​രം സ്റ്റേ​ഷ​നി​ലെ ആ​ന്‍റി … Read more

മ​ഞ്ചേ​രി അ​ഗ്നിര​ക്ഷാ​സേ​ന​ക്ക് സ്വ​ന്തം ഓ​ഫി​സ് ഒരുങ്ങുന്നു നി​ർ​മാ​ണ പ്ര​വൃ​ത്തി തു​ട​ങ്ങി

മ​ഞ്ചേ​രി: ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന​ക്ക് മ​ഞ്ചേ​രി ക​രു​വ​മ്പ്ര​ത്ത് നി​ർ​മി​ക്കു​ന്ന സ്വ​ന്തം ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ന്റെ നി​ർ​മാ​ണ പ്ര​വൃ​ത്തി തു​ട​ങ്ങി. സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് വി​ട്ടു​ന​ൽ​കി​യ 50 സെ​ന്റ്സ്ഥ​ല​ത്ത് മൂ​ന്ന് കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ർ​മാ​ണം. ഗ്രൗ​ണ്ട് ഫ്ലോ​റും ര​ണ്ട് നി​ല​യും ഉ​ൾ​പ്പെ​ടു​ന്ന കെ​ട്ടി​ട​മാ​ണ് രൂ​പ ക​ൽ​പ​ന ചെ​യ്ത​ത്. ഇ​പ്പോ​ൾ അ​നു​വ​ദി​ച്ച മൂ​ന്ന് കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് താ​ഴ​ത്തെ നി​ല​യും ഒ​ന്നാം നി​ല​യും നി​ർ​മി​ക്കും. ഇ​തി​ലെ വൈ​ദ്യു​തീ​ക​ര​ണ പ്ര​വൃ​ത്തി​യും പൂ​ർ​ത്തി​യാ​ക്കും. പി​ന്നീ​ട് ര​ണ്ടാം നി​ല​യു​ടെ നി​ർ​മാ​ണ​ത്തി​നാ​യി എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്കാ​നാ​ണ് … Read more