രാമപുരം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. രാമപുരം കോർക്കുഴിയിൽ വീട്ടിൽ റോബിച്ചൻ (56), രാമപുരം ഇടിയനാൽ ഭാഗത്ത് താന്നിക്കവയലിൽ വീട്ടിൽ അജിത് കുമാർ (23) എന്നിവരെയാണ് രാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച വൈകീട്ട് രാമപുരം ഭാഗത്ത് വാടകക്ക് താമസിക്കുന്ന ഉടുമ്പൻചോല സ്വദേശിയായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. രാമപുരം അമ്പലം ജങ്ഷൻ ഭാഗത്തുവെച്ച് യുവാവിനോട് ഇവർ സിഗരറ്റ് ചോദിക്കുകയും അത് കൊടുക്കാതിരുന്നതിനെ തുടർന്ന് മർദിക്കുകയും കല്ലുകൊണ്ട് തലക്ക് അടിക്കുകയുമായിരുന്നു. രാമപുരം സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് അജിത്കുമാറെന്ന് പൊലീസ് പറഞ്ഞു.