കൊട്ടിക്കലാശത്തില്‍ ആവേശമായി ആര്യാടന്‍ ഷൗക്കത്ത്

കൊട്ടിക്കലാശത്തില്‍ ആവേശമായി ആര്യാടന്‍ ഷൗക്കത്ത്
Spread the love
നിലമ്പൂര്‍: പ്രചരണ കൊട്ടിക്കലാശത്തില്‍ നിലമ്പൂരിന്റെ ആവേശമായി ആര്യാടന്‍ ഷൗക്കത്ത്. ചെട്ടിയങ്ങാടിയിലെ പഴയ ബസ്റ്റാന്റിന് മുന്നില്‍ ആവേശതിമിര്‍പ്പിലായ പ്രവര്‍ത്തകര്‍ക്കൊപ്പം അഞ്ചരയോടെയാണ് ആര്യാടന്‍ ഷൗക്കത്തെത്തിയത്.
ബാപ്പുട്ട്യാക്ക എന്ന ആര്‍പ്പുവിളികളോടെയായിരുന്നു വരവേല്‍പ്പ്. സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് പ്രചരണ ഗാനത്തിനൊപ്പം ചുവടുവെച്ചത്. നിലമ്പൂരിന്റെ മണ്ണില്‍ ജനിച്ച് നിങ്ങള്‍ക്കൊപ്പം വളര്‍ന്ന ഞാന്‍ അവസാന ശ്വാസം വരെ ഒപ്പമുണ്ടാകുമെന്ന ഉറപ്പാണ് ഷൗക്കത്ത് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *