പെരിന്തൽമണ്ണ: സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 14 കാരിക്ക് നേരെ നഗ്നത പ്രദർശിപ്പിച്ച യുവാവ് പിടിയിൽ. തവനൂർ തൃക്കണാപുരം വെള്ളാഞ്ചേരി നാലുകണ്ടത്തിൽ ജിഷ്ണുവാണ് (23) അറസ്റ്റിലായത്. പുലാമന്തോളിൽ റോഡരികിൽ വെച്ചാണ് സംഭവം. പെരിന്തൽമണ്ണ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് അറസ്റ്റ്. പെരിന്തൽമണ്ണ എസ്.ഐ ഷിജോ. സി. തങ്കച്ചൻ, എ.എസ്.ഐ രേഖ, സീനിയർ സി.പി.ഒ സജീർ, സി.പി.ഒ കൃഷ്ണപ്രസാദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
2024-01-20