കാമുകനെ കാണാൻ എല്ലാദിവസവും രാത്രി ഗ്രാമത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് പെൺകുട്ടി; പരിഹാരമായത് വിവാഹം
കാമുകനെ കാണുന്നതിനു വേണ്ടി ദിവസങ്ങളോളം രാത്രിയിൽ ഗ്രാമത്തിലെ വൈദ്യുതിബന്ധം വിച്ഛേദിച്ച് പെൺകുട്ടി. ബിഹാറിലെ ബെട്ടിയ ഗ്രാമത്തിലാണു സംഭവം. കാമുകനായ രാജ്കുമാറിനെ കാണുന്നതിനായാണ് പ്രീതി രാത്രിയിൽ സ്ഥിരമായി ഗ്രാമത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. യുവതിയെയും യുവാവിനെയും ഒരുദിവസം നാട്ടുകാർ പിടികൂടിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇരുവരും തമ്മിലുള്ള പ്രണയബന്ധം വ്യക്തമായതോടെ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പ്രീതിയും രാജ്കുമാറും തമ്മിലുള്ള ബന്ധം പടിഞ്ഞാറൻ ചമ്പാരനിലെ രണ്ടുഗ്രാമങ്ങൾ തമ്മിൽ തർക്കത്തിലേക്കു വഴിവച്ചിരുന്നു. സ്ഥിരമായി വൈദ്യുതി മുടങ്ങുന്നത് ഗ്രാമവാസികളെ അസ്വസ്ഥരാക്കി. വൈദ്യുതി മുടങ്ങുന്നതിന്റെ … Read more