തിരൂരിൽ ബസ് സ്റ്റാൻഡിന് സമീപത്തെ തുണിക്കടയുടെ ഗോഡൗണിൽ തീപിടിത്തം
തിരൂർ: ബസ് സ്റ്റാൻഡിന് സമീപത്തെ ചില്ല ലേഡീസ് ആൻഡ് വെസ്റ്റേണ്‍ ഔട്ട് ലെറ്റിന്റെ ഗോഡൗണിൽ തീപിടിത്തം. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. തുവ്വക്കാട് സ്വദേശിയായ തുമ്പത്ത് അബൂബക്കറിന്റ ഉടമസ്ഥയിലുള്ളതാണ് തുണിക്കട. കെട്ടിടത്തിന്റ മൂന്നാം നിലയിലാണ് ഗോഡൗണ്‍. ഗോഡൗണിന് സമീപത്തെ കാര്‍ഡിയ ഹെല്‍ത്ത് കെയര്‍ സൊല്യൂഷന് സെന്ററിലെ വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഗോഡൗണില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടത്. കുട്ടികൾ വിവരമറിയിച്ചതിനെ തുടര്‍ന്ന് തൊട്ടടുത്ത സ്ഥാപനത്തിലെ ജീവനക്കാര്‍ അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. ഗോഡൗണിലുണ്ടായിരുന്ന ഇലക്ട്രിക് അവശിഷ്ടങ്ങളും ഉപയോഗശൂന്യമായ തുണിത്തരങ്ങളും ഭാഗികമായി കത്തിനശിച്ചു. … Read more