തിരൂർ: ബസ് സ്റ്റാൻഡിന് സമീപത്തെ ചില്ല ലേഡീസ് ആൻഡ് വെസ്റ്റേണ്‍ ഔട്ട് ലെറ്റിന്റെ ഗോഡൗണിൽ തീപിടിത്തം. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. തുവ്വക്കാട് സ്വദേശിയായ തുമ്പത്ത് അബൂബക്കറിന്റ ഉടമസ്ഥയിലുള്ളതാണ് തുണിക്കട. കെട്ടിടത്തിന്റ മൂന്നാം നിലയിലാണ് ഗോഡൗണ്‍. ഗോഡൗണിന് സമീപത്തെ കാര്‍ഡിയ ഹെല്‍ത്ത് കെയര്‍ സൊല്യൂഷന് സെന്ററിലെ വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഗോഡൗണില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടത്.
കുട്ടികൾ വിവരമറിയിച്ചതിനെ തുടര്‍ന്ന് തൊട്ടടുത്ത സ്ഥാപനത്തിലെ ജീവനക്കാര്‍ അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. ഗോഡൗണിലുണ്ടായിരുന്ന ഇലക്ട്രിക് അവശിഷ്ടങ്ങളും ഉപയോഗശൂന്യമായ തുണിത്തരങ്ങളും ഭാഗികമായി കത്തിനശിച്ചു. കെട്ടിടത്തിലെ എമര്‍ജൻസി വാതിലുകള്‍ മുഴുവന്‍ അടച്ചിട്ട നിലയിലായിരുന്നു. അഗ്നി രക്ഷാസേനയെത്തിയാണ് എമര്‍ജന്‍സി വാതിലുകളുടെ പൂട്ടുകള്‍ വെട്ടിപ്പൊളിച്ചത്.
തിരൂരില്‍നിന്ന് രണ്ട് യൂനിറ്റ് അഗ്നിരക്ഷാസേന ടീമെത്തിയാണ് തീയണച്ചത്. അസി. സ്റ്റേഷന് ഓഫിസര്‍ കെ.അശോകന്, സീനിയര്‍ ഫയര്‍ റെസ്ക്യൂ ഓഫിസര്‍ മദന മോഹനന്, ഗിരീഷന്, രഘുരാജ്, നസീര്‍, നവീന്‍, ബിനീഷ്, സുജിത്ത്, മുരളീധരന് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.