പ്ര​സ​വാ​ന​ന്ത​ര ജോ​ലി​ക്കെ​ത്തി​യ വീ​ട്ടി​ൽ​നി​ന്നും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സിൽ പ്ര​തി അ​റ​സ്റ്റി​ൽ

മ​ഞ്ചേ​രി: പ്ര​സ​വാ​ന​ന്ത​ര ജോ​ലി​ക്കെ​ത്തി​യ വീ​ട്ടി​ൽ​നി​ന്നും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട് ഗൂ​ഡ​ല്ലൂ​ർ ദേ​വ​ർ​ഷോ​ല ത​ട്ടാ​ൻ​തൊ​ടി വീ​ട്ടി​ൽ ഉ​മ്മു​സ​ൽ‍മ​യെ​യാ​ണ് (48) മ​ഞ്ചേ​രി സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ആ​ർ.​പി സു​ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ഗൂ​ഡ​ല്ലൂ​രി​ലെ ജ്വ​ല്ല​റി​യി​ൽ​നി​ന്ന് പൊ​ലീ​സ് ക​ണ്ടെ​ത്തി. ഉ​മ്മു സ​ൽ​മ​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് സം​ഭ​വം. പു​ൽ​പ​റ്റ തോ​ട്ട​ക്കാ​ട് കെ.​പി. അ​ലി​യു​ടെ വീ​ട്ടി​ൽ​നി​ന്നാ​ണ് സ്വ​ർ​ണം മോ​ഷ​ണം പോ​യ​ത്. മ​ക​ളു​ടെ പ്ര​സ​വാ​ന​ന്ത​ര പ​രി​ച​ര​ണ​ത്തി​നാ​യാ​ണ് ഉ​മ്മു​സ​ൽ​മ വീ​ട്ടി​ലെ​ത്തി​യ​ത്. 14 ദി​വ​സം … Read more

പട്ടിക്കാട്​ ജാമിഅ നൂരിയ്യ സമ്മേളനത്തിന്​പ്രൗഢോജ്ജ്വല സമാപനം

പ​ട്ടി​ക്കാ​ട്​ (മ​ല​പ്പു​റം): ദ​ക്ഷി​ണേ​ന്ത്യ​യി​ൽ വൈ​ജ്ഞാ​നി​ക വി​പ്ല​വ​ത്തി​ന്​ തു​ട​ക്കം കു​റി​ച്ച പ​ട്ടി​ക്കാ​ട്​ ജാ​മി​അ നൂ​രി​യ്യ അ​റ​ബി​യ്യ​യു​ടെ തി​രു​മു​റ്റ​ത്തേ​ക്ക്​ ഒ​ഴു​കി​യെ​ത്തി​യ പ​തി​നാ​യി​ര​ങ്ങ​ളെ സാ​ക്ഷി​യാ​ക്കി 61ാം വാ​ർ​ഷി​ക 59ാം സ​ന​ദ്​​ദാ​ന സ​മ്മേ​ള​ന​ത്തി​ന്​ പ്രൗ​ഢോ​ജ്ജ്വ​ല സ​മാ​പ​നം. 572 പേ​ർ ഫൈ​സി ബി​രു​ദം സ്വീ​ക​രി​ച്ച്​ മ​ത​വൈ​ജ്ഞാ​നി​ക രം​ഗ​ത്തേ​ക്ക്​ പ്ര​വേ​ശി​ച്ചു. ഇ​തോ​ടെ 8819 ഫൈ​സി​മാ​രാ​ണ്​ ജാ​മി​അ​യി​ൽ​നി​ന്ന്​ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്​. സ​മ്മേ​ള​ന​വേ​ദി​യാ​യ പി.​എം.​എ​സ്.​എ പൂ​ക്കോ​യ ത​ങ്ങ​ൾ ന​ഗ​രി​യി​ലേ​ക്ക്​ അ​ണ​മു​റി​യാ​തെ ഒ​ഴു​കി​​യെ​ത്തി​യ ജ​ന​സാ​ഗ​രം, മ​ത​വി​ജ്ഞാ​ന ദാ​ഹി​ക​ളു​ടെ സം​ഗ​മ​ഭൂ​മി​ക​യാ​യ ജാ​മി​അ നൂ​രി​യ​യെ ശു​ഭ്ര​സാ​ഗ​ര​മാ​ക്കി. അ​ഞ്ച്​ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന വൈ​ജ്ഞാ​നി​ക- ദാ​ർ​ശ​നി​ക … Read more

ത​ല​ക്ക​ട​ത്തൂ​ർ ഉ​പ്പൂ​ട്ടു​ങ്ങ​ൽ-​താ​നാ​ളൂ​ർ ചു​ങ്കം ബൈ​പാ​സ് റോ​ഡ് നി​ർ​മാ​ണോ​ദ്ഘാ​ട​നം

വൈ​ല​ത്തൂ​ർ: ത​ല​ക്ക​ട​ത്തൂ​ർ ഉ​പ്പൂ​ട്ട​ങ്ങ​ൽ-​താ​നാ​ളൂ​ർ ചു​ങ്കം ബൈ​പാ​സ് റോ​ഡി​ന്റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് അം​ഗം തെ​യ്യം​മ്പാ​ടി കു​ഞ്ഞി​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ​മാ​യി നി​ർ​വ​ഹി​ച്ചു. ചെ​റി​യ​മു​ണ്ടം പ​ഞ്ചാ​യ​ത്തി​ലെ ത​ല​ക്ക​ട​ത്തൂ​രി​നെ​യും താ​നാ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചു​ങ്ക​ത്തെ​യും ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് ഈ ​ബൈ​പാ​സ് റോ​ഡ്. ഇ​ത് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ വൈ​ല​ത്തൂ​രി​ലെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് താ​ൽ​ക്കാ​ലി​ക പ​രി​ഹാ​ര​മാ​കും. ചെ​റി​യ​മു​ണ്ടം, താ​നാ​ളൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 20 കു​ടും​ബ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യാ​ണ് റോ​ഡി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ലം വി​ട്ടു​ന​ൽ​കി​യ​ത്. പൊ​ന്നാ​നി ക​ർ​മ റോ​ഡ് മാ​തൃ​ക​യി​ലാ​ണ് ബൈ​പാ​സ് റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്. ബൈ​പാ​സ് റോ​ഡി​ന് സ​മാ​ന്ത​ര​മാ​യി നാ​ലു​മീ​റ്റ​ർ വീ​തി​യു​ള്ള തോ​ടു​മു​ണ്ട്. അ​തി​നാ​ൽ … Read more

മാ​ലി​ന്യ സം​സ്‌​ക​ര​ണ കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രെ നാ​ട്ടു​കാ​ര്‍ രം​ഗ​ത്തെ​ത്തി​യ​ത് കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ​ക്ക് വെ​ല്ലു​വി​ളി​യാ​കു​ന്നു

കൊ​ണ്ടോ​ട്ടി: മാ​ലി​ന്യ സം​സ്‌​ക​ര​ണ കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രെ നാ​ട്ടു​കാ​ര്‍ രം​ഗ​ത്തെ​ത്തി​യ​ത് ന​ഗ​ര​സ​ഭ​ക്ക് വെ​ല്ലു​വി​ളി​യാ​കു​ന്നു. മു​സ്‍ലി​യാ​ര​ങ്ങാ​ടി ചെ​മ്പാ​ല​യി​ലാ​ണ് കേ​ന്ദ്രം നി​ർ​മി​ക്കു​ന്ന​ത്. ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ മാ​ലി​ന്യ സം​സ്‌​ക​ര​ണം അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് നാ​ട്ടു​കാ​ര്‍. ഇ​തു സം​ബ​ന്ധി​ച്ച് ന​ഗ​ര​സ​ഭാ​ധി​കൃ​ത​ര്‍ പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യി ന​ട​ത്തി​യ ച​ര്‍ച്ച ബ​ഹ​ള​ത്തി​ല്‍ ക​ലാ​ശി​ച്ചു. യോ​ഗം അ​വ​സാ​നി​പ്പി​ച്ചു മ​ട​ങ്ങു​ന്ന​തി​നി​ടെ പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ എ. ​മു​ഹി​യു​ദ്ദീ​ന്‍ അ​ലി​യെ ത​ട​ഞ്ഞു​വ​ച്ചു കൈ​യേ​റ്റ​ത്തി​നു ശ്ര​മി​ച്ച​താ​യി പ​രാ​തി​യു​ണ്ട്. ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ​ത്തു​ട​ര്‍ന്നു മു​ഹി​യു​ദ്ദീ​ന്‍ അ​ലി​യെ കൊ​ണ്ടോ​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ക്കാ​തെ​യാ​ണ് മാ​ലി​ന്യ സം​സ്‌​ക​ര​ണ കേ​ന്ദ്രം നി​ർ​മി​ക്കു​ന്ന​തെ​ന്നാ​ണ് … Read more

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ പ​ണം ക​വ​ർ​ന്ന സം​ഭ​വം; തി​രൂ​ര​ങ്ങാ​ടി പൊ​ലീ​സ് കേ​സെ​ടു​ത്തു

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ പ​ണം ക​വ​ർ​ന്ന സം​ഭ​വം; തി​രൂ​ര​ങ്ങാ​ടി പൊ​ലീ​സ് കേ​സെ​ടു​ത്തു

തി​രൂ​ര​ങ്ങാ​ടി: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ മൂ​ന്നി​യൂ​ർ, തെ​ന്ന​ല, തൃ​ക്കു​ളം സ്വ​ദേ​ശി​ക​ളി​ൽ​നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ സം​ഭ​വ​ത്തി​ൽ തി​രൂ​ര​ങ്ങാ​ടി പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. മി​ക​ച്ച ഉ​പ​ഭോ​ക്താ​വി​നു​ള്ള അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച് ആ​മ​സോ​ൺ ക​മ്പ​നി​യു​ടേ​ത് എ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ വ്യാ​ജ ര​ജി​സ്ട്രേ​ഡ് ക​ത്തി​ലൂ​ടെ​യാ​ണ് തൃ​ക്കു​ളം സ്വ​ദേ​ശി റ​ഊ​ഫി​ൽ​നി​ന്ന് 2,11,000 രൂ​പ ത​ട്ടി​യ​ത്. ക​ത്തി​നോ​ടൊ​പ്പം ഒ​രു സ്ക്രാ​ച്ച് കാ​ർ​ഡും ഉ​ണ്ടാ​യി​രു​ന്നു. സ്ക്രാ​ച്ച് കാ​ർ​ഡി​ൽ 9.5 ല​ക്ഷം രൂ​പ അ​ടി​ച്ച​താ​യി കാ​ണ​പ്പെ​ട്ടു. ഇ​ത് ഫോ​ട്ടോ​യെ​ടു​ത്ത് അ​തി​ൽ കൊ​ടു​ത്ത ന​മ്പ​റി​ലെ വാ​ട്സ്ആ​പ്പി​ലേ​ക്ക് അ​യ​ച്ചു​കൊ​ടു​ത്തു. ഇ​തി​ന്റെ നി​കു​തി ഇ​ന​ത്തി​ലാ​ണ് 2,11,000 … Read more

ട​യ​ർ പ​ഞ്ച​റാ​യ​തി​നെ തു​ട​ർ​ന്ന് പാചക വാതക ടാങ്കർ തട്ടുകടയിലേക്ക് ഇടിച്ചുകയറി

താ​നൂ​ർ: വ​ലി​യ​പാ​ട​ത്ത് ട​യ​ർ പ​ഞ്ച​റാ​യ​തി​നെ തു​ട​ർ​ന്ന് പാ​ച​ക വാ​ത​ക ടാ​ങ്ക​ർ ത​ട്ടു​ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. ചൊ​വ്വാ​ഴ്ച രാ​ത്രി 1.45നാ​ണ് സം​ഭ​വം. ത​ട്ടു​ക​ട​യി​ൽ ആ​ളു​ക​ൾ കു​റ​വാ​യി​രു​ന്ന​തി​നാ​ലും ഉ​ള്ള​വ​ർ ഓ​ടി​മാ​റി​യ​തി​നാ​ലും ദു​ര​ന്തം ഒ​ഴി​വാ​യി. താ​നൂ​രി​ൽ​നി​ന്നും തി​രൂ​ർ​നി​ന്നും അ​ഗ്നി​ര​ക്ഷ​സേ​ന എ​ത്തി ടാ​ങ്ക​ർ പ​രി​ശോ​ധി​ച്ച് വാ​ത​ക ചോ​ർ​ച്ച ഇ​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി. ഐ.​ഒ.​സി​യി​ൽ​നി​ന്ന് സേ​ഫ്റ്റി മാ​നേ​ജ​റും സ്ഥ​ല​ത്തെ​ത്തി. രാ​വി​ലെ​യോ​ടെ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ടാ​ങ്ക​ർ സു​ര​ക്ഷി​ത​മാ​യി അ​പ​ക​ട​സ്ഥ​ല​ത്തു​നി​ന്ന് മാ​റ്റി. താ​നൂ​ർ ഫ​യ​ർ സ്റ്റേ​ഷ​നി​ലെ അ​സി. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ഉ​ണ്ണി​കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ ഫ​യ​ർ ഓ​ഫി​സ​ർ സ​തീ​ഷ് കു​മാ​ർ, … Read more