പെ​രി​ന്ത​ൽ​മ​ണ്ണ ഭൂ​മി ത​ട്ടി​പ്പ്: വ്യാ​ജ പട്ടയം ഉ​ണ്ടാ​ക്കി​യ​യാ​ൾ അ​റ​സ്റ്റി​ൽ

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ കൃ​ത്രി​മ​രേ​ഖ​യു​ണ്ടാ​ക്കി ഭൂ​മി മ​റി​ച്ചു​വി​ൽ​പ​ന ന​ട​ത്തി​യ കേ​സി​ൽ വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി​യ​യാ​ൾ അ​റ​സ്റ്റി​ൽ. ക​രു​വാ​ര​കു​ണ്ട് നീ​ലാ​ഞ്ചേ​രി​യി​ലെ കു​ട്ട​ശ്ശേ​രി മു​ജീ​ബ് റ​ഹ്മാ​നെ​യാ​ണ് (47) പെ​രി​ന്ത​ൽ​മ​ണ്ണ എ​സ്.​ഐ എം. ​ശ​ശി​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. മേ​ലാ​റ്റൂ​രി​ലെ ഒ​രാ​ൾ​കൂ​ടി ഒ​പ്പ​മു​ണ്ടാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം മ​രി​ച്ചു​പോ​യെ​ന്നും പ്ര​തി പ​റ​യു​ന്നു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ന്ന്യാ​കു​ർ​ശ്ശി​യി​ലെ കി​ഴ​ക്കേ​തി​ൽ മു​ഹ​മ്മ​ദ് സ​ഈ​ദു​ല്ല (65), ഭാ​ര്യ സ​ക്കീ​ന സ​ഈ​ദ് (54) എ​ന്നി​വ​രാ​ണ് കേ​സി​ൽ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ൾ. ഹൈ​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് ഒ​ന്നാം പ്ര​തി പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സി​ൽ … Read more

സന്ദർശന വിസ​യിലെത്തിയ മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: സന്ദർശന വിസ​യിലെത്തിയ മലയാളി റിയാദിലെ താമസസ്ഥലത്ത്​ നിര്യാതനായി. മലപ്പുറം തെച്ചിങ്ങനാടം ഒറുവംബുറം അതിരകുളങ്ങര വീട്ടിൽ ജോസഫ് (72) ആണ്​ മരിച്ചത്​. റിയാദിലുള്ള മക​ന്‍റെ അടുത്ത് നേരത്തെ സന്ദർശന വിസയിൽ എത്തിയതായിരുന്നു ഇദ്ദേഹം. പിതാവ്: ആൻറണി (പരേതൻ), മാതാവ്: ത്രേസ്യാമ്മ (പരേതൻ), ഭാര്യ: ​മേരിക്കുട്ടി, മക്കൾ: ആൻറണി, പ്രീതി. മൃതദേഹം നാട്ടിൽ കൊണ്ടു പോകും. ഇതിനാവശ്യമായ നിയമനടപടികൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, … Read more

പൊ​ന്നാ​നി പു​ന​ർ​ഗേ​ഹം ഭ​വ​ന സ​മു​ച്ച​യം; സീ​വേ​ജ് ട്രീ​റ്റ്മെ​ന്റ് പ്ലാ​ന്റ് നി​ർ​മാ​ണം മു​ട​ങ്ങി​യി​ട്ട് മൂ​ന്നു​മാ​സം

പൊ​ന്നാ​നി: ഹാ​ർ​ബ​റി​ലെ ഭ​വ​ന സ​മു​ച്ച​യ​ത്തി​ൽ ഏ​റെ പ്ര​യാ​സം സൃ​ഷ്ടി​ച്ചി​രു​ന്ന ട്രീ​റ്റ്മെ​ന്റ് പ്ലാ​ന്റി​ന്റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ മു​ട​ങ്ങി​യി​ട്ട് മാ​സം മൂ​ന്ന് പി​ന്നി​ട്ടു. ഫെ​ബ്രു​വ​രി​യി​ൽ ആ​രം​ഭി​ച്ച നി​ർ​മാ​ണം നാ​ല് മാ​സ​ത്തി​ന​കം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നാ​യി​രു​ന്നു ക​രാ​റു​കാ​ർ പ​റ​ഞ്ഞി​രു​ന്ന​തെ​ങ്കി​ലും ഫ​ണ്ട് യ​ഥാ​സ​മ​യം ല​ഭി​ക്കാ​താ​യ​തോ​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു​കോ​ടി 57 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യ സീ​വേ​ജ് ട്രീ​റ്റ്മെ​ന്റ് പ്ലാ​ന്റി​ന് അ​വ​സാ​ന ഗ​ഡു അ​നു​വ​ദി​ക്കു​ന്ന​താ​ണ് വൈ​കു​ന്ന​ത്. ഫി​ഷ​റീ​സ് വ​കു​പ്പി​ന് കീ​ഴി​ലാ​ണ് പ​ദ്ധ​തി. ക​ഴി​ഞ്ഞ​മാ​സം പൊ​ന്നാ​നി​യി​ലെ​ത്തി​യ ഫി​ഷ​റീ​സ് വ​കു​പ്പ് മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ ഇ​ക്കാ​ര്യം പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും തു​ട​ർ … Read more

ശ്രീനിവാസൻ വധക്കേസ്: മലപ്പുറം അറവങ്കരയിൽ എൻ.ഐ.എ തെളിവെടുപ്പ്

പൂക്കോട്ടൂർ: പാലക്കാട്ടെ ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് എ. ശ്രീനിവാസ​ന്‍റെ വധവുമായി ബന്ധപ്പെട്ട് എൻ.ഐ.എ സംഘം പൂക്കോട്ടൂർ അറവങ്കരയിൽ തെളിവെടുപ്പ് നടത്തി. നടുക്കണ്ടി പാറഞ്ചേരി ശിഹാബിന്റെ വീട്ടിലാണ് ഞായറാഴ്ച ഉച്ചയോടെ മഞ്ചേരി പൊലീസിന്റെ അകമ്പടിയിൽ തെളിവെടുപ്പ് നടത്തിയത്. വനിത പൊലീസ് ഇല്ലാതെ വന്ന സംഘം മഞ്ചേരി പൊലീസിന്റെ സഹായം തേടുകയായിരുന്നു. കൊച്ചി യൂനിറ്റിൽനിന്നുള്ള സംഘമാണ് പരിശോധനക്ക് എത്തിയത്. ഉച്ചക്ക് ആരംഭിച്ച നടപടികൾ മണിക്കൂറുകൾ നീണ്ടു. പോപ്പുലർ ഫ്രണ്ട് നേതാവായിരുന്ന സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് 2022 ഏപ്രിൽ … Read more

മലപ്പുറം ജില്ലയിലെ ഭക്ഷണ നിര്‍മാണ വിതരണ കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന ; 53,200 രൂപ പിഴയിടാക്കി

മലപ്പുറം : ഹെല്‍ത്തി കേരള പരിശോധനയുടെ ഭാഗമായി ജില്ലയിലെ ഭക്ഷണ നിര്‍മാണ വിതരണ കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഭക്ഷണജന്യ-ജലജന്യ രോഗങ്ങള്‍തടയുന്നതിന് വേണ്ടി ഭക്ഷണ നിര്‍മാണ വിതരണ യൂണിറ്റുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനാണ് പരിശോധനകള്‍ നടത്തിയത്. 332 ഹോട്ടലുകള്‍, 276 കൂള്‍ബാറുകള്‍, 23 കാറ്ററിംഗ് സെന്ററുകള്‍, 210 ബേക്കറികള്‍, എട്ട് ഐസ് പ്ലാന്റുകള്‍, ഒമ്പത് കുടിവെള്ള ബോട്ടിലിങ് യൂണിറ്റുകള്‍, ഒമ്പത് സോഡാ നിര്‍മാണ യൂണിറ്റുകള്‍, 22 സ്വകാര്യ കുടിവെള്ള ടാങ്കുകള്‍, 13 ഐസ്‌ക്രീം യൂണിറ്റുകള്‍ എന്നിവയാണ് പരിശോധിച്ചത്. വൃത്തിഹീനമായ … Read more

നിലമ്പൂരില്‍ പാസ്സഞ്ചര്‍ ട്രെയിനിന്റെ എഞ്ചിന്‍ പാളം തെറ്റി

മലപ്പുറം : നിലമ്പൂരില്‍ പാസ്സഞ്ചര്‍ ട്രെയിനിന്റെ എഞ്ചിന്‍ പാളം തെറ്റി. നിലമ്പൂരില്‍ നിന്നും പാലക്കാട്ടേക്ക് പോകുന്ന പാസ്സഞ്ചര്‍ ട്രെയിനിന്റെ എഞ്ചിനാണ് പാളം തെറ്റിയത്. എഞ്ചിനില്‍ മറ്റ് ബോഗിള്‍ ഘടിപ്പിച്ചില്ലായിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.