ക​രു​വാ​ര​കു​ണ്ട് ഇ​ക്കോവി​ല്ലേ​ജി​ൽ പ്ര​വേ​ശ​ന നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു

ക​രു​വാ​ര​കു​ണ്ട് ഇ​ക്കോവി​ല്ലേ​ജി​ൽ പ്ര​വേ​ശ​ന നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു

ക​രു​വാ​ര​കു​ണ്ട്: ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന് കീ​ഴി​ലു​ള്ള ക​രു​വാ​ര​കു​ണ്ട് ചേ​റു​മ്പ് ഇ​ക്കോ ടൂ​റി​സം വി​ല്ലേ​ജി​ലെ പ്ര​വേ​ശ​ന നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പ​ത്ത് രൂ​പ 20 രൂ​പ​യാ​ക്കി. അ​തേ​സ​മ​യം ഡി.​ടി.​പി.​സി​യു​ടെ ത​ന്നെ കീ​ഴി​ലു​ള്ള കേ​ര​ളാം​കു​ണ്ടി​ലെ 20 രൂ​പ​യി​ൽ വ​ർ​ധ​ന​യി​ല്ല. കൗ​ൺ​സി​ലി​ന്റെ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ല ക​ല​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. 2016ൽ ​ഇ​ക്കോ വി​ല്ലേ​ജ് തു​റ​ന്ന​തു മു​ത​ൽ പ്ര​വേ​ശ​ന ഫീ​സ് 10 രൂ​പ ത​ന്നെ​യാ​ണ്.

ഇ​ത് 20 രൂ​പ​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ്പാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ കേ​ര​ളാം​കു​ണ്ടി​ൽ മൂ​ന്ന് വ​ർ​ഷം മു​മ്പ് 20 രൂ​പ​യാ​ക്കു​ക​യും ചെ​യ്തു. ജി​ല്ല​യി​ലും പു​റ​ത്തും പേ​രു​കേ​ട്ട കേ​ര​ളാം​കു​ണ്ട് വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ വ​ർ​ഷ​ത്തി​ൽ 60,000 ത്തോ​ളം സ​ന്ദ​ർ​ശ​ക​രാ​ണ് എ​ത്തു​ന്ന​ത്.​ഇ​വ​രി​ൽ നി​ന്ന് 12 ല​ക്ഷം രൂ​പ ടി​ക്ക​റ്റ് ഇ​ന​ത്തി​ൽ ല​ഭി​ക്കു​ന്നു. കു​ടും​ബ​ങ്ങ​ളു​ടെ ഇ​ഷ്ട ഇ​ട​മാ​യ ചേ​റു​മ്പ് ഇ​ക്കോ വി​ല്ലേ​ജി​ൽ 45,000 പേ​രാ​ണ് വ​ർ​ഷ​ത്തി​ൽ എ​ത്തു​ന്ന​ത്.

നാ​ല​ര ല​ക്ഷം രൂ​പ മാ​ത്ര​മേ ഈ ​ഇ​ന​ത്തി​ൽ വ​രു​മാ​ന​മു​ള്ളൂ.​ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി 20 ഓ​ളം ജീ​വ​ന​ക്കാ​രു​ണ്ട്. നി​ര​ക്ക് വ​ർ​ധ​ന ന്യാ​യ​മാ​ണെ​ങ്കി​ലും ഇ​രു കേ​ന്ദ്ര​ങ്ങ​ളി​ലും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്നി​ല്ല എ​ന്ന് പ​രാ​തി ഉ​യ​രു​ന്ന​തി​നി​ടെ എ​ടു​ത്ത നി​ര​ക്ക് വ​ർ​ധ​ന തീ​രു​മാ​നം വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.2018,19 വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​ള​യം ഇ​രു കേ​ന്ദ്ര​ങ്ങ​ളെ​യും ക​ന​ത്ത തോ​തി​ൽ ബാ​ധി​ച്ചി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *