കീഴാറ്റൂർ (മലപ്പുറം): ലൈഫ് പദ്ധതി പ്രകാരം പ്രസിദ്ധീകരിച്ച ഭവനനിർമാണ ഗുണഭോക്തൃ പട്ടികയിൽ പേര് ഉൾപ്പെടുത്തിയില്ലെന്നാരോപിച്ച് ഗുണഭോക്താവിന്റെ ഭർത്താവ് കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് ഓഫിസിലെത്തി സാധനസാമഗ്രികൾക്ക് പെട്രോളൊഴിച്ച് തീയിട്ടു. 10 കമ്പ്യൂട്ടർ, ഫർണിച്ചർ, പ്രിന്ററുകൾ, നിരവധി ഫയലുകൾ […]
Category: Malappuram
തിരൂർ സ്റ്റേഷന്റെ പേര് ‘തുഞ്ചത്ത് എഴുത്തച്ഛൻ റെയിൽവെ സ്റ്റേഷൻ’ എന്നാക്കുമെന്ന് പി.കെ. കൃഷ്ണദാസ്
തിരൂർ: തിരൂർ സ്റ്റേഷന്റെ പേര് ‘തിരൂർ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ റെയിൽവേ സ്റ്റേഷൻ’ എന്നാക്കുമെന്ന് ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ്. വാർത്താ സമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കൃഷ്ണദാസും സംഘവും […]
മലപ്പുറം മമ്പാട് കണ്ടെത്തിയത് കടുവയുടെ കാൽപ്പാടുകളെന്ന് സ്ഥിരീകരണം; പ്രദേശവാസികൾ ആശങ്കയിൽ
മലപ്പുറം: മമ്പാട് താളിപൊയിൽ ഐസ്കുണ്ടിൽ കാൽപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശവാസികൾ പരിഭ്രാന്തിയിൽ. ഐസ്കുണ്ടിൽ കണ്ടെത്തിയ കാൽപ്പാടുകൾ കടുവയുടേതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചതോടെയാണ് പ്രദേശവാസികളുടെ ഭീതി വർദ്ധിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് […]
നിലമ്പൂർ ഗവ. കോളജ് ഇന്ന് മുതൽ താൽക്കാലിക കെട്ടിടത്തിൽ
പൂക്കോട്ടുംപാടം: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ വീർപ്പുമുട്ടി പൂക്കോട്ടുംപാടത്ത് വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന നിലമ്പൂർ ഗവ. കോളജ് തിങ്കളാഴ്ച മുതൽ നിലമ്പൂരിൽ പ്രവർത്തിക്കും.മൂല്യനിർണയക്യാമ്പ് നടക്കുന്നതിനാൽ 26 ന് പ്രവേശനോത്സവം നടത്താനാണ് തീരുമാനം. നിലമ്പൂർ കോടതിപ്പടിയിലെ സ്വകാര്യ കെട്ടിടത്തിലേക്കാണ് […]
വള്ളത്തിന് എൻജിൻ തകരാർ; കടലിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി
പൊന്നാനി: എൻജിൻ തകരാറിനെത്തുടർന്ന് കടലിൽ അകപ്പെട്ട മത്സ്യബന്ധനവള്ളവും 40 തൊഴിലാളികളെയും പൊന്നാനി ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് കരയിലെത്തിച്ചു.ഞായറാഴ്ച കൂട്ടായിയിൽ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട നിഷാദിന്റെ ഉടമസ്ഥതയിലുള്ള ‘അൽ റഹ്മാൻ’ ഇൻബോർഡ് വള്ളമാണ് 10 നോട്ടിക്കൽ […]
പരപ്പനങ്ങാടിയിൽ അനധികൃത ലോട്ടറിക്കെതിരെ നടപടി തുടരുന്നു; എട്ടുപേർ അറസ്റ്റിൽ
പരപ്പനങ്ങാടി: മൂന്നക്ക ലോട്ടറി വിൽപന നടത്തിയ എട്ടുപേർ പിടിയിൽ. ജനീഷ് അത്താണിക്കൽ, ബീരാൻകോയ അത്താണിക്കൽ , സതീശൻ കൂട്ടുമൂച്ചി, സാദിഖ് പരിയാപുരം, ശശി പരപ്പനങ്ങാടി, സന്തോഷ്, ഗോവിന്ദൻ കരിപ്പറമ്പ്, രമേശൻ പുത്തൻപീടിക എന്നിവരാണ് പിടിയിലായത് […]