തിരൂർ ബസ് സ്റ്റാൻഡിൽ കൊലക്കേസ് പ്രതി കൊല്ലപ്പെട്ട നിലയിൽ

തിരൂർ ബസ് സ്റ്റാൻഡിൽ കൊലക്കേസ് പ്രതി കൊല്ലപ്പെട്ട നിലയിൽ

മലപ്പുറം: തിരൂർ ബസ് സ്റ്റാൻഡിൽ കൊലക്കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൂട്ടായി പറവണ്ണ സ്വദേശി ആദമിനെ (49) ആണ് തലക്ക് പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിട വരാന്തയിൽ കിടന്ന മൃതദേഹത്തിന്‍റെ സമീപത്ത് നിന്ന് കല്ല് കണ്ടെത്തി. കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ് അറിയിച്ചു. 2016ൽ ഓട്ടോ ഡ്രൈവർ ജാസിമിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആദം. ഓട്ടം പോകാത്തത് സംബന്ധിച്ച തർക്കത്തെ തുടർന്നാണ് ജാസിമിനെ കുത്തികൊലപ്പെടുത്തിയത്.

തെരുവുനായ ശല്യം: ആതവനാട് ഗ്രാമപ്പഞ്ചായത്ത്‌ ഓഫീസിലേക്ക് എസ്.ഡി.പി.ഐ. മാർച്ച് നടത്തി

തെരുവുനായ ശല്യം: ആതവനാട് ഗ്രാമപ്പഞ്ചായത്ത്‌ ഓഫീസിലേക്ക് എസ്.ഡി.പി.ഐ. മാർച്ച് നടത്തി

ആതവനാട്: ആതവനാട് ഗ്രാമപ്പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ തെരുവുനായശല്യം രൂക്ഷമായ സാഹചര്യത്തിൽ തെരുവ് നായശല്യം ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ. ആതവനാട് പഞ്ചായത്ത്‌ കമ്മിറ്റി ഗ്രാമപ്പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. തിരൂർ മണ്ഡലം സെക്രട്ടറി നിസാർ അഹമ്മദ്‌ മാർച്ച്‌ ഉദ്ഘാടനം ചെയ്തു. എസ്.ഡി.പി.ഐ. ആതവനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ. സലാം അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ്‌ അഷ്‌റഫ്‌, സകരിയ, കെ.സി. ഷമീർ, മുബാറക്, ജാഫർ ഹാജി, പി.ടി. ഫൈസൽ എന്നിവർ നേതൃത്വം നൽകി.

മഞ്ചേരിയിൽ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

മഞ്ചേരിയിൽ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

മഞ്ചേരി: നഗരത്തിലെ രണ്ടിടങ്ങളിലായി എക്സൈസ് നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. ബാലുശ്ശേരി എരമംഗലം ഓളോതലക്കൽ ജൈസൽ (42), ചന്തക്കുന്ന് പോത്തുംകാട്ടിൽ വീട്ടിൽ നിസാർ (46) എന്നിവരെയാണ് പിടികൂടിയത്. മലപ്പുറം എക്‌സൈസ് ഇന്റലിജൻസും എക്‌സൈസ് കമീഷണറുടെ ഉത്തര മേഖല സ്‌ക്വാഡും മഞ്ചേരി എക്‌സൈസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ ചെരണിയിൽനിന്നാണ് ജൈസലിനെ പിടികൂടിയത്. 40 ഗ്രാം എം.ഡി.എം.എയും 30,000 രൂപയും ഇയാളിൽനിന്ന് കണ്ടെടുത്തു. ഇയാൾ മുമ്പ് കഞ്ചാവ് കടത്തിയതിന് ആന്ധ്രയിൽ കേസിൽ ഉൾപ്പെട്ട് തടവിലായിരുന്നു. മലപ്പുറം എക്‌സൈസ് … Read more

മഞ്ചേരിയിൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള വാതകശ്മശാനം ഉദ്ഘാടനത്തിനൊരുങ്ങി

മഞ്ചേരിയിൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള വാതകശ്മശാനം ഉദ്ഘാടനത്തിനൊരുങ്ങി

മ​ഞ്ചേ​രി: ഏ​റെ​നാ​ള​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ മ​ഞ്ചേ​രി​യി​ൽ വാ​ത​ക ശ്മ​ശാ​നം യാ​ഥാ​ർ​ഥ്യ​മാ​യി. ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ വേ​ട്ടേ​ക്കോ​ടാ​ണ് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള ശ്മ​ശാ​നം ഒ​രു​ക്കി​യ​ത്. 26ന് ​വൈ​കി​ട്ട് നാ​ലി​ന് അ​ഡ്വ.​യു.​എ. ല​ത്തീ​ഫ് എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ വി.​എം. സു​ബൈ​ദ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ൻ എം.​എ​ൽ.​എ അ​ഡ്വ. എം. ​ഉ​മ്മ​റി​ന്റെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് 85 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ശ്മ​ശാ​നം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. 1900 ച​തു​ര​ശ്ര​യ​ടി​യി​ലാ​ണ് കെ​ട്ടി​ടം. ഓ​പ്പ​ൺ വ​രാ​ന്ത, ഓ​ഫി​സ് മു​റി, ശൗ​ചാ​ല​യം, സ്റ്റോ​ർ റൂം, ​പ​തി​നാ​യി​രം ലി​റ്റ​ർ … Read more

ഡിജിറ്റൽ മേഖലയിലെ നൂതന ആശയങ്ങളും ക്രിയാത്മകമായ ആവിഷ്കാരങ്ങളുമായി പാൻജിയ-2023

ഡിജിറ്റൽ മേഖലയിലെ നൂതന ആശയങ്ങളും ക്രിയാത്മകമായ ആവിഷ്കാരങ്ങളുമായി പാൻജിയ-2023

കോഴിക്കോട് : ഡിജിറ്റൽ മേഖലയിലെ നൂതന ആശയങ്ങളും ക്രിയാത്മകമായ ആവിഷ്കാരങ്ങളുമായി പാൻജിയ-2023 ബീച്ച് റോഡിലെ ആസ്പിൻകോർട്ട് യാർഡിൽ നടന്നു.സാങ്കേതിക പ്രേമികളും കലാകാരന്മാരും പാൻജിയ വേദി പങ്കിട്ടു. മികച്ച റാപ്പ് ആർട്ടിസ്റ്റുകൾ കലാപ്രകടനം നടത്തി ഡിജിറ്റൽ മേഖലയുടെ ഭാവി രൂപപ്പെടുത്താൻ ലക്ഷ്യമിടുന്ന നൂതന ആശയങ്ങൾ, ക്രിയാത്മകമായ ആവിഷ്‌കാരങ്ങൾ, സഹകരണാനുഭവങ്ങൾ എന്നിവയുടെ സംയോജനമാണ് പാൻജിയ 2023. ആകർഷകമായ നിരവധി പ്രവർത്തനങ്ങളും ചിന്തോദ്ദീപകമായ ചർച്ചകളും കൊണ്ട്, സാങ്കേതിക പ്രേമികൾക്കും കലാകാരന്മാർക്കും സാംസ്കാരിക പ്രേമികൾക്കും ഒരുപോലെ സമാനതകളില്ലാത്ത ഒരു ഇവന്റായിരിക്കുമെന്ന് പാൻജിയ 2023 … Read more

നി​ല​മ്പൂ​രിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്ക്

നി​ല​മ്പൂ​രിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്ക്

നി​ല​മ്പൂ​ർ: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്കേ​റ്റു. നി​ല​മ്പൂ​ർ കോ​വി​ല​ക​ത്തു​മു​റി ഷാ​രി​യാ​റ്റി​ൽ കെ. ​ഷ​ൺ​ഗീ​തി​നാ​ണ് പ​രി​ക്കേ​റ്റ​ത്. കോ​വി​ല​ക​ത്തു​മു​റി-​തീ​ക്ക​ടി റോ​ഡി​ൽ ​വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണം. റോ​ഡി​ലു​ണ്ടാ​യി​രു​ന്ന പ​ന്നി​ക്കൂ​ട്ട​ത്തി​ൽ ഒ​റ്റ​പ്പ​ന്നി ബൈ​ക്കി​ന് നേ​രെ പാ​ഞ്ഞ​ടു​ത്ത് അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കാ​ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ ഷ​ൺ​ഗീ​ത് നി​ല​മ്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.