നിലക്കാതെ തുടരുന്ന മഴയില്‍ കൊണ്ടോട്ടി നഗരവും ഗ്രാമങ്ങളും വെള്ളക്കെട്ടിൽ
കൊണ്ടോട്ടി: രണ്ടുദിവസമായി നിലക്കാതെ തുടരുന്ന മഴയില്‍ കൊണ്ടോട്ടി നഗരവും സമീപ ഗ്രാമങ്ങളും വെള്ളക്കെട്ടിലായി. നിരത്തുവക്കുകളിലെ ഓടകള്‍ അടഞ്ഞതോടെ മഴവെള്ളവും മാലിന്യവവും റോഡില്‍ പരന്നൊഴുകുന്ന അവസ്ഥയാണ്. മഴക്കാല പൂര്‍വ ശുചീകരണം കാര്യക്ഷമമാകാത്തതിനാൽ കാല്‍നട യാത്രക്കുപോലും ദുരിതപൂർണമാണ്. നഗരപ്രാന്തങ്ങളിലാണ് വെള്ളക്കെട്ട് വലിയ ഭീഷണി സൃഷ്ടിക്കുന്നത്. വിദ്യാര്‍ഥികളും രോഗികളും ഉള്‍പ്പെടെയുള്ളവരുടെ യാത്ര പ്രതിസന്ധിയിലായിട്ടും അനിവാര്യമായ ഇടപെടല്‍ അധികൃതരില്നിന്നുണ്ടാകുന്നില്ല. നഗരസഭ റോഡുകളും പൊതുമരാമത്ത് റോഡുകളും മഴക്കാലത്തിനുമുമ്പ് ഉപയോഗപ്രദമാകുന്ന രീതിയില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ല. ദേശീയപാതയിലടക്കം നേരത്തേ നികത്തിയ കുഴികള്‍ മഴ ശക്തിയാര്‍ജ്ജിച്ചതോടെ പഴയപടിയായി. ഇത് … Read more