യന്ത്രത്തകരാർ; 18 ജീവനക്കാരുമായി കടലിൽ കുടുങ്ങിയ താ​നൂ​ർ ഹാ​ർ​ബ​റി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട വള്ളം രക്ഷപ്പെടുത്തി

യന്ത്രത്തകരാർ; 18 ജീവനക്കാരുമായി കടലിൽ കുടുങ്ങിയ താ​നൂ​ർ ഹാ​ർ​ബ​റി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട വള്ളം രക്ഷപ്പെടുത്തി

താ​നൂ​ർ: എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​യി ക​ട​ലി​ൽ കു​ടു​ങ്ങി​യ മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം ഫി​ഷ​റീ​സ് വി​ഭാ​ഗ​ത്തി​ന്റെ​യും മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ടീ​മി​ന്റെ​യും സ​ഹാ​യ​ത്തോ​ടെ ര​ക്ഷ​പ്പെ​ടു​ത്തി ക​ര​ക്കെ​ത്തി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ താ​നൂ​ർ ഹാ​ർ​ബ​റി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട സു​റൂ​ർ ഇ​ൻ​ബോ​ർ​ഡ് വ​ള്ള​മാ​ണ് എ​ൻ​ജി​ൻ ത​ക​രാ​റാ​യി ക​ട​ലി​ൽ കു​ടു​ങ്ങി​യ​ത്. 18 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഉ​ണ്യാ​ൽ പ​ടി​ഞ്ഞാ​റ് 10 നോ​ട്ടി​ക്ക​ൽ മൈ​ൽ ദൂ​ര​ത്താ​ണ് വ​ള്ളം കു​ടു​ങ്ങി​യ​ത്. ശ​ക്ത​മാ​യ കു​ത്തൊ​ഴു​ക്കി​ൽ​പ്പെ​ട്ട വ​ള്ളം പൊ​ന്നാ​നി​യി​ൽ ഫി​ഷ​റീ​സ് വി​ഭാ​ഗ​വും മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്റും ചേ​ർ​ന്ന് ന​ട​ത്തി​യ നാ​ല​ര മ​ണി​ക്കൂ​ർ നീ​ണ്ട ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി ക​ര​ക്കെ​ത്തി​ച്ച​ത്. ചെ​ട്ടി​പ്പ​ടി സ്വ​ദേ​ശി ഹാ​ജി​യാ​ര​ക​ത്ത് അ​ബ്ദു​ൽ ഷു​ക്കൂ​റി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് വ​ള്ളം. എ.​ഡി.​എ​ഫ് പൊ​ന്നാ​നി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്റ് പൊ​ലീ​സ് ഋ​തു​ൽ രാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ൽ റെ​സ്ക്യൂ ഗാ​ർ​ഡു​മാ​രാ​യ അ​ബ്ദു​റ​ഹ്മാ​ൻ, നൗ​ഷാ​ദ്, മു​സ്ത​ഫ, ഹു​സൈ​ൻ ഖാ​ദ​ർ, സ്രാ​ങ്കു​മാ​രാ​യ നാ​സ​ർ, മു​നീ​ർ എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *