ഫറോക്കില്‍ മലപ്പുറം സ്വദേശിയുടെ പെയിന്റ് ഗോഡൗണിൽ വന്‍തീപ്പിടിത്തം ; ഒരാൾക്ക് പൊള്ളലേറ്റു ”തീയണയ്ക്കാന്‍ ഊര്‍ജിതശ്രമം

ഫറോക്കില്‍ മലപ്പുറം സ്വദേശിയുടെ പെയിന്റ് ഗോഡൗണിൽ വന്‍തീപ്പിടിത്തം ; ഒരാൾക്ക് പൊള്ളലേറ്റു ”തീയണയ്ക്കാന്‍ ഊര്‍ജിതശ്രമം

കോഴിക്കോട് ഫറോക്കില്‍ വന്‍തീപിടുത്തം. പെയിന്റ് കെമിക്കല്‍ ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്. പെരിന്തൽമണ്ണ സ്വദേശി ശിഹാബുദ്ദീന്റെ ഉടമസ്ഥതയിലുള്ള സിടി ഏജൻസീസിലാണ് അഗ്നിബാധ. മീഞ്ചന്ത പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമം തുടരുകയാണ്. അപകടത്തില്‍ ഒരാള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ ഫറോക്കിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ഗോഡൗണിന് തൊട്ടടുത്തുള്ള വീടുകളില്‍ കഴിയുന്നവരെ ഒഴിപ്പിച്ചു. ഗോഡൗണിന് മുന്നിലുള്ള ലോറിയിലേക്കും തീപടര്‍ന്നിട്ടുണ്ട്. അപകട കാരണം സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല.

വിവാഹ ശേഷം ഭാര്യയെ ക്രൂരമായി മർദ്ദിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

വിവാഹ ശേഷം ഭാര്യയെ ക്രൂരമായി മർദ്ദിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

പൊന്നാനി:വിവാഹ ശേഷം ഭാര്യയെ ക്രൂരമായി മർദ്ദിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. പൊന്നാനി ചാണ റോഡ് സ്വദേശി കറുപ്പം വീട്ടിൽ റിഷാദ് (39) നെയാണ് പൊന്നാനി സി.ഐ വിനോദ് വലിയാറ്റുരിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഭർത്താവ് ഭാര്യയെ നിരന്തരമായി മർദ്ദിക്കുന്നുണ്ടെന്നും, ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് മർദ്ദിച്ചുവെന്നാരോപിച്ചു  പരാതി നൽകിയിരുന്നു.ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്ത് .പൊന്നാനി വനിതഎസ്.ഐ സിബി ടി ദാസ് ,എസ്.ഐ സുജിത്, അനിൽ എന്നിവരാണ് അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു

‘ആസാദ് കശ്മീർ’ പരാമർശത്തിൽ ജലീലിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

‘ആസാദ് കശ്മീർ’ പരാമർശത്തിൽ ജലീലിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

‘ആസാദ് കശ്മീർ’ പരാമർശത്തിന്റെ പേരിൽ കെ.ടി.ജലീൽ എംഎൽഎയ്ക്കെതിരെ കേസെടുക്കാൻ പൊലീസിനു തിരുവല്ല കോടതിയുടെ നിർദേശം. ആർഎസ്എസ് ഭാരവാഹി അരുൺ മോഹന്റെ ഹർജി പരിഗണിച്ചാണ് ജലീലിനെതിരെ കേസെടുക്കാൻ കോടതി പൊലീസിനു നിർദേശം നൽകിയത്. ഇതേ സംഭവത്തിൽ ജലീലിനെതിരെ കേസെടുക്കുന്നതു സംബന്ധിച്ച് ഡൽഹി പൊലീസും കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു. അഭിഭാഷകനായ ജി.എസ്. മണി തിലക് നഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണിത്. ഈ പരാതി കൂടുതൽ അന്വേഷണത്തിനു സൈബർ ക്രൈം വിഭാഗത്തിനു കൈമാറിയിരുന്നു. നിയമസഭാ സമിതിയുടെ ഭാഗമായി കശ്മീരിൽ നടത്തിയ സന്ദർശനത്തിനിടെ, … Read more

ചെമ്മാട് നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിലിടിച്ചു അപകടം

ചെമ്മാട് നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിലിടിച്ചു അപകടം

ചെമ്മാട് കോഴിക്കോട് റോഡിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ചു അപകടം. ആർക്കും കാര്യമായ പരിക്കില്ല. ഇന്നെലെ രാത്രി 11മണിയോടെ ചെമ്മാട് മത്സ്യ മാർക്കറ്റിനടുത്തായിരുന്നു അപകടം. ചെമ്മാട് താജ് ഓഡിറ്റോറിയത്തിലെ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന കണ്ണൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ചത്. അപകടത്തിൽ വൈദ്യുതി തൂൺ തകർന്നത് മൂലം ചെമ്മാട് ടൗണിൽ രാത്രി ഒരുമണിക്കൂറിലേറെ വൈദ്യുതി ബന്ധം തടസപ്പെട്ടു.രാത്രി പന്ത്രണ്ടരയോടെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത് .

പെരിന്തൽമണ്ണ താലൂക്കിലെ സബ്‌സിഡി മേളകൾ ഇന്ന്

പെരിന്തൽമണ്ണ താലൂക്കിലെ സബ്‌സിഡി മേളകൾ ഇന്ന്

പെരിന്തൽമണ്ണ : സംസ്ഥാന സർക്കാരിന്റെ ഒരുവർഷം ഒരുലക്ഷം സംരംഭങ്ങൾ പരിപാടിയുടെ ഭാഗമായി പെരിന്തൽമണ്ണ താലൂക്കിലെ ലോൺ ലൈസൻസ് സബ്‌സിഡി മേളകൾ ചൊവ്വാഴ്ച ആരംഭിക്കും.അതത് തദ്ദേശസ്ഥാപനങ്ങളുടെ ഹാളുകളിൽ നടത്തുന്ന മേളയിൽ നേരത്തേ പഞ്ചായത്തുകളിൽ നടത്തിയ ഓറിയന്റേഷന്റെ ഭാഗമായി ലഭിച്ച പദ്ധതികളുള്ളവരും പുതിയ അപക്ഷേകരും പങ്കെടുക്കും. നേരത്തേ ലഭിച്ച അപേക്ഷകർക്ക് വായ്പ അനുമതിപത്രം ബാങ്ക് പ്രതിനിധികൾ മേളയിൽ കൈമാറും.  തദ്ദേശ സ്ഥാപനങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളും വിവിധ വകുപ്പ് പ്രതിനിധികളും പങ്കെടുക്കും. ഹെൽപ് ഡെസ്‌കുകളിൽ കെ.സിഫ്റ്റ് വഴി ലൈസൻസ് ലഭിക്കുന്നതിനും … Read more

അരീക്കോട് താലൂക്ക് ആശുപത്രി ലബോറട്ടറിയിലെ ബയോ കെമിസ്ട്രി യന്ത്രം പണിമുടക്കിയിട്ട് രണ്ടാഴ്ച്ച !

അരീക്കോട് താലൂക്ക് ആശുപത്രി ലബോറട്ടറിയിലെ ബയോ കെമിസ്ട്രി യന്ത്രം പണിമുടക്കിയിട്ട് രണ്ടാഴ്ച്ച !

അരീക്കോട്: താലൂക്ക് ആശുപത്രി ലബോറട്ടറിയിലെ ബയോ കെമിസ്ട്രി യന്ത്രം തകരാറിലായിട്ട് രണ്ടാഴ്ച്ച പിന്നിടുന്നു. ഷുഗർ, കൊളസ്ട്രോൾ, യൂറിക്കാസിഡ് ഉൾപ്പെടെ പരിശോധിക്കുന്ന യന്ത്രമാണ് തകരാറിലായത്. ലാബിനെ ആശ്രയിച്ചിരുന്ന സാധാരണക്കാരായ നിരവധി രോഗികളാണ് ദുരിതത്തിലായത്. സ്വകാര്യ ലാബുകളെയാണ് നിലവിൽ രോഗികൾ ആശ്രയിക്കുന്നത്. തകരാർ പരിഹരിക്കാൻ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാവുന്നില്ലെന്നും രോഗികൾ പറയുന്നു. ആശുപത്രിയിലെ പഴയ കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന ലബോറട്ടറിയിലെ പഴയ വയറിങ്ങിന്റെ തകരാറാണ് യന്ത്രത്തിന് കേട് സംഭവിക്കാൻ ഇടയാക്കിയത്. തകരാറിലായി കുറഞ്ഞ ദിവസം കൊണ്ട് തന്നെ … Read more