‘ആസാദ് കശ്മീർ’ പരാമർശത്തിന്റെ പേരിൽ കെ.ടി.ജലീൽ എംഎൽഎയ്ക്കെതിരെ കേസെടുക്കാൻ പൊലീസിനു തിരുവല്ല കോടതിയുടെ നിർദേശം. ആർഎസ്എസ് ഭാരവാഹി അരുൺ മോഹന്റെ ഹർജി പരിഗണിച്ചാണ് ജലീലിനെതിരെ കേസെടുക്കാൻ കോടതി പൊലീസിനു നിർദേശം നൽകിയത്. ഇതേ സംഭവത്തിൽ ജലീലിനെതിരെ കേസെടുക്കുന്നതു സംബന്ധിച്ച് ഡൽഹി പൊലീസും കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു. അഭിഭാഷകനായ ജി.എസ്. മണി തിലക് നഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണിത്. ഈ പരാതി കൂടുതൽ അന്വേഷണത്തിനു സൈബർ ക്രൈം വിഭാഗത്തിനു കൈമാറിയിരുന്നു.
‘ആസാദ് കശ്മീർ’ പരാമർശത്തിൽ ജലീലിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

