മലപ്പുറം  മമ്പാട് കണ്ടെത്തിയത് കടുവയുടെ കാൽപ്പാടുകളെന്ന് സ്ഥിരീകരണം; പ്രദേശവാസികൾ ആശങ്കയിൽ

മലപ്പുറം മമ്പാട് കണ്ടെത്തിയത് കടുവയുടെ കാൽപ്പാടുകളെന്ന് സ്ഥിരീകരണം; പ്രദേശവാസികൾ ആശങ്കയിൽ

മലപ്പുറം: മമ്പാട് താളിപൊയിൽ ഐസ്‌കുണ്ടിൽ കാൽപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശവാസികൾ പരിഭ്രാന്തിയിൽ. ഐസ്‌കുണ്ടിൽ കണ്ടെത്തിയ കാൽപ്പാടുകൾ കടുവയുടേതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചതോടെയാണ് പ്രദേശവാസികളുടെ ഭീതി വർദ്ധിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

നിലമ്പൂർ നോർത്ത് ഡിവിഷൻ പരിധിയിലെ എടക്കോട് റിസർവ്വ് മേഖലയിൽ ഉൾപ്പെട്ട ചാലിയാർ പുഴയുടെ തുരുത്തിലാണ് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരിക്കുന്നത്. പ്രദേശത്ത് മീൻ പിടിത്തത്തിന് എത്തുവരാണ് കടുവയുടെ കാൽപ്പാടുകൾ കണ്ടെന്ന് വനം വകുപ്പിനെ അറിയിക്കുന്നത്. എടക്കോട് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസർ എ നാരായണൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി ബിജു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സി ബിജിൽ, എ അഭിഷേക് പി അത്വിബുദ്ദീൻ, എൻ ഷാജിത്, സറഫുദ്ദീൻ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തുകയും കടുവയുടെ കാൽപ്പാടാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *