തിരൂർ: തിരൂർ സ്റ്റേഷന്റെ പേര് ‘തിരൂർ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ റെയിൽവേ സ്റ്റേഷൻ’ എന്നാക്കുമെന്ന് ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ്. വാർത്താ സമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കൃഷ്ണദാസും സംഘവും തിരൂർ റെയിൽവേ സ്റ്റേഷനിൽ അമൃത് ഭാരത് പദ്ധതി പ്രകാരമുള്ള വികസന പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിട്ട് കണ്ട് ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ഇതുസംബന്ധിച്ച ശുപാർശ റെയിൽവേ ബോർഡിന് മുന്നിൽ സമർപ്പിക്കും. ഈ ശുപാർശ അംഗീകരിക്കുമെന്നാണ് ശുഭപ്രതീക്ഷയെന്നും കൃഷ്ണദാസ് പറഞ്ഞു.