തി​രൂ​രി​ൽ മ​ദ്യ മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ൾ സ​ജീ​വം ; കൊ​ല​പാ​ത​കം ഞെ​ട്ട​ലു​ള​വാ​ക്കു​ന്ന​ത് -മ​ദ്യ നി​രോ​ധ​ന സ​മി​തി

തി​രൂ​രി​ൽ മ​ദ്യ മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ൾ സ​ജീ​വം ; കൊ​ല​പാ​ത​കം ഞെ​ട്ട​ലു​ള​വാ​ക്കു​ന്ന​ത് -മ​ദ്യ നി​രോ​ധ​ന സ​മി​തി

തി​രൂ​ർ: തി​രൂ​രി​ൽ മ​ദ്യ മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​വു​ക​യാ​ണെ​ന്നും ഇ​ത്ത​ര​ക്കാ​രെ നി​യ​ന്ത്രി​ച്ച് ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷി​ത​ത്വം സം​ര​ക്ഷി​ക്കാ​ൻ അ​ധി​കാ​രി​ക​ൾ ത​യ്യാ​റാ​വ​ണ​മെ​ന്ന് മ​ദ്യ നി​രോ​ധ​ന സ​മി​തി തി​രൂ​ർ മു​നി​സി​പ്പ​ൽ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സ​മി​തി വി​ളി​ച്ച അ​ടി​യ​ന്തി​ര എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം തി​രൂ​ർ ന​ഗ​ര​ഹൃ​ദ​യ​ത്തി​ലു​ണ്ടാ​യ കൊ​ല​പാ​ത​ക​ത്തി​ൽ ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തി. പ്ര​സി​ഡ​ന്റ് ഹം​സ ന​ടു​വി​ല​ങ്ങാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ദ്യ മ​യ​ക്കു​മ​രു​ന്നി​ന്റെ വി​പ​ത്തി​നെ​തി​രെ ബോ​ധ​വ​ൽ​ക​ര​ണ പ​രി​പാ​ടി​ക​ൾ ആ​സു​ത്ര​ണം ചെ​യ്യാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. അ​ബ്ദു​ൽ​റ​ഹ്‌​മാ​ൻ ചെ​മ്പ്ര, ഷാ​ഫി തി​രൂ​ർ, കു​ഞ്ഞി​പ്പ മു​ണ്ടേ​ക്കാ​ട്ട്, കോ​യ പു​തു​തോ​ട്ടി​ൽ, രാ​ജ​ൻ, പു​ഷ്പ തി​രൂ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *