നാടുകാണി ചുരം റോഡിൽ നിലയുറപ്പിച്ച് ആനയും കുഞ്ഞും

നാടുകാണി ചുരം റോഡിൽ നിലയുറപ്പിച്ച് ആനയും കുഞ്ഞും

നിലമ്പൂർ: അന്തർസംസ്ഥാന പാതയായ വഴിക്കടവ് നാടുകാണി ചുരം റോഡിൽ ആനയും കുഞ്ഞും നിലയുറപ്പിച്ചത് ഗതാഗത തടസ്സത്തിനിടയാക്കി. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് അത്തിക്കുറുക്കിന് സമീപം റോഡിലേക്ക് കാട്ടാനയും കുട്ടിയും ഇറങ്ങിയത്. വളവിൽ റോഡിൽ നിലയുറപ്പിച്ച ആനയെ വാഹനയാത്രക്കാർക്ക് അടുത്ത് എത്തിയശേഷമാണ് കാണാൻ കഴിഞ്ഞത്.

ആനയെ അടുത്ത് കണ്ട് ചില വാഹനങ്ങൾ നിയന്ത്രണം വിട്ടെങ്കിലും അപകടങ്ങൾ ഉണ്ടായില്ല. കുട്ടി ഉണ്ടായിരുന്നതിനാൽ തള്ള ആന റോഡിൽ നിന്നും കാട് കയറാൻ കൂട്ടാക്കാതെ നിന്നു. ഏറെനേരം കഴിഞ്ഞ് കുട്ടി ആന കാട് കയറിയതോടെയാണ് തള്ള ആന റോഡിൽ നിന്നും മാറിയത്. അതേസമയം യാത്രക്കാർക്ക് നേരെ ആന അക്രമസ്വഭാവമൊന്നും കാണിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *