ലൈഫ് പദ്ധതിയിൽ പേര് ഉൾപ്പെടുത്തിയില്ല; യുവാവ് പഞ്ചായത്ത് ഓഫീസിന് തീയിട്ടു -വിഡിയോ

ലൈഫ് പദ്ധതിയിൽ പേര് ഉൾപ്പെടുത്തിയില്ല; യുവാവ് പഞ്ചായത്ത് ഓഫീസിന് തീയിട്ടു -വിഡിയോ

കീ​ഴാ​റ്റൂ​ർ (മ​ല​പ്പു​റം): ലൈ​ഫ് പ​ദ്ധ​തി പ്ര​കാ​രം പ്ര​സി​ദ്ധീ​ക​രി​ച്ച ഭ​വ​ന​നി​ർ​മാ​ണ ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക​യി​ൽ പേ​ര് ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ലെ​ന്നാ​രോ​പി​ച്ച് ഗു​ണ​ഭോ​ക്താ​വി​ന്‍റെ ഭ​ർ​ത്താ​വ് കീ​ഴാ​റ്റൂ​ർ ​​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലെ​ത്തി സാ​ധ​ന​സാ​മ​ഗ്രി​ക​ൾ​ക്ക് പെ​ട്രോ​ളൊ​ഴി​ച്ച് തീ​യി​ട്ടു. 10 ക​മ്പ്യൂ​ട്ട​ർ, ഫ​ർ​ണി​ച്ച​ർ, പ്രി​ന്‍റ​റു​ക​ൾ, നി​ര​വ​ധി ഫ​യ​ലു​ക​ൾ എ​ന്നി​വ ക​ത്തി​ന​ശി​ച്ചു. കീ​ഴാ​റ്റൂ​ർ എ​ട്ടാം വാ​ർ​ഡി​ൽ ചു​ണ്ട​പ്പ​ള്ളി സ്വ​ദേ​ശി മു​ജീ​ബ് റ​ഹ്മാ​നാ​ണ് (47) ഓ​ഫി​സി​ന​ക​ത്ത് ക​യ​റി തീ​കൊ​ളു​ത്തി​യ​ത്. തുടർന്ന് കൈ​യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് മു​ജീ​ബ് റ​ഹ്മാ​ൻ കൈ​ഞ​ര​മ്പ് മു​റി​ച്ചു.

 ബുധനാഴ്ച ഉച്ചക്ക് 1.30 ഓടെയാണ് സംഭവം. കുപ്പിയിൽ പെട്രോളുമായി പഞ്ചായത്ത് ഓഫിസിൽ എത്തിയ മുജീബ് ഫയലുകൾക്ക് മുകളിലേക്ക് പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു. 10 കമ്പ്യൂട്ടറുകളും നിരവധി ഫയലുകളും പ്രിന്ററും ഫർണീച്ചറുകളുംകത്തിനശിച്ചു. ഉച്ചസമയമായതിനാൽ കൂടുതൽ ഉദ്യോഗസ്ഥരും ഭക്ഷണം കഴിക്കാനായി പോയിരിക്കുകയായിരുന്നു. മൂന്നു പേർ മാത്രമാണ് ഓഫിസിൽ ഉണ്ടായിരുന്നത്.

ലൈഫ് മിഷനിൽ ഉൾപ്പെടുത്തി തനിക്ക് വീട് അനുവദിക്കണമെന്ന് കാണിച്ച് മുജീബ് റഹ്മാൻ പഞ്ചായത്ത് ഓഫിസിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഏറെ കാലമായി ​അപേക്ഷ നൽകിയിട്ടും തീരുമാനമുണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്ത് ഓഫിസിന് തീയിട്ടതെന്നാണ് പൊലീസ് പറയുന്നത്.  ആക്രമണത്തിനു ശേഷം ഇയാൾ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *