ഭൂമിക്കടിയില്‍നിന്ന് സ്‌ഫോടന ശബ്ദം; ആനക്കല്ലില്‍ മൂന്ന് വീടുകളുടെ ചുവരില്‍ വിള്ളല്‍

ഭൂമിക്കടിയില്‍നിന്ന് സ്‌ഫോടന ശബ്ദം; ആനക്കല്ലില്‍ മൂന്ന് വീടുകളുടെ ചുവരില്‍ വിള്ളല്‍

എ​ട​ക്ക​ര: ഭൂ​മി​ക്ക​ടി​യി​ല്‍നി​ന്ന് സ്‌​ഫോ​ട​ന ശ​ബ്ദ​മു​ണ്ടാ​യ ഉ​പ്പ​ട ആ​ന​ക്ക​ല്ലി​ല്‍ മൂ​ന്ന് വീ​ടു​ക​ളു​ടെ ചു​വ​രു​ക​ളി​ല്‍ വി​ള്ള​ല്‍. ഇ​ല​വും​മുൂ​ട്ടി​ല്‍ ശ​ര്‍മി​ള, മു​രി​യം​ക​ണ്ട​ന്‍ ശാ​ന്ത, തേ​ക്ക​ടി​യി​ല്‍ ശാ​മു​വേ​ല്‍ എ​ന്നി​വ​രു​ടെ വീ​ടു​ക​ളു​ടെ ചു​വ​രു​ക​ള്‍ക്കാ​ണ് വി​ള്ള​ല്‍ വീ​ണ​ത്. ദി​വ​സ​വും സ്‌​ഫേ​ട​ന ശ​ബ്ദ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ്ര​ദേ​ശ​ത്ത് ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക ഒ​ഴി​യു​ന്നി​ല്ല. അ​പ​ക​ടാ​വ​സ്ഥ​യി​ല്ലെ​ന്ന് മൈ​നി​ങ് ആ​ന്‍ഡ് ജി​യോ​ള​ജി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍ ആ​ശ​ങ്ക​യോ​ടെ വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് മൂ​ന്ന് വീ​ടു​ക​ളു​ടെ ചു​വ​രു​ക​ളി​ല്‍ വി​ള്ള​ല്‍ വീ​ണ​ത്. ഇ​ത് ജ​ന​ങ്ങ​ളെ കൂ​ടു​ത​ല്‍ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്.

കേ​ന്ദ്ര സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് പ്ര​ദേ​ശ​ത്ത് വി​ശ​ദ​മാ​യ പ​ഠ​ന​ങ്ങ​ള്‍ ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പി.​വി. അ​ന്‍വ​ര്‍ എം.​എ​ല്‍.​എ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ല്‍കി​യെ​ങ്കി​ലും എ​ന്‍.​ഐ.​ടി അ​ധി​കൃ​ത​രെ ഉ​പ​യോ​ഗി​ച്ച് പ​ഠ​നം ന​ട​ത്തു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. നൂ​റ്റ​മ്പ​തോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ഈ ​മേ​ഖ​ല​യി​ല്‍ താ​മ​സി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *