നാ​ടു​കാ​ണി ചു​രം റോ​ഡി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം; യാ​ത്ര​ക്കാ​ർ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ പ്ര​കോ​പി​പ്പി​ക്ക​രു​തെ​ന്ന് വ​നം വ​കു​പ്പ്

നാ​ടു​കാ​ണി ചു​രം റോ​ഡി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം; യാ​ത്ര​ക്കാ​ർ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ പ്ര​കോ​പി​പ്പി​ക്ക​രു​തെ​ന്ന് വ​നം വ​കു​പ്പ്

നി​ല​മ്പൂ​ർ: നാ​ടു​കാ​ണി ചു​രം റോ​ഡി​ൽ കൊ​മ്പ​ൻ ഉ​ൾ​​പ്പ​ടെ​യു​ള്ള നാ​ലം​ഗ കാ​ട്ടാ​ന​ക്കൂ​ട്ടം യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. യാ​ത്ര​ക്കാ​ർ​ക്ക് നേ​രെ ഇ​തു​വ​രെ കാ​ട്ടാ​ന​ക്കൂ​ട്ടം ആ​ക്ര​മ​ണ​ത്തി​ന് മു​തി​ർ​ന്നി​ട്ടി​ല്ലെ​ങ്കി​ലും ആ​ന​ക്കൂ​ട്ട​ത്തെ ക​ണ്ടു​പേ​ടി​ച്ച് വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം​വി​ട്ടും മ​റ്റും അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​വു​ന്നു​ണ്ട്. കൊ​ടും വ​ള​വു​ക​ളും തി​രി​വു​ക​ളു​മു​ള്ള ചു​രം റോ​ഡി​ൽ മു​ന്നി​ലെ​ത്തി​യ ശേ​ഷ​മാ​ണ് യാ​ത്ര​ക്കാ​ർ പ​ല​പ്പോ​ഴും കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ കാ​ണു​ന്ന​ത്. ഇ​തോ​ടെ പേ​ടി​ച്ച് വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം വി​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​ണ്. https://malappuramnews.in/listing-form/ മ​ഴ​ക്കാ​ല​മാ​യ​തോ​ടെ ചു​രം റോ​ഡ​രി​കി​ൽ പൊ​ന്ത​ക്കാ​ടു​ക​ൾ വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന​തും റോ​ഡ​രി​കി​ൽ തീ​റ്റ​തേ​ടു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ കാ​ണാ​തി​രി​ക്കാ​ൻ ഇ​ട​യാ​ക്കു​ന്നു​ണ്ട്. കാ​ട്ടാ​ന​ക​ൾ സ്ഥി​ര​മാ​യി​റ​ങ്ങു​ന്ന​യി​ട​ങ്ങ​ളി​ൽ വ​നം … Read more

മലപ്പുറം മമ്പാട് കണ്ടെത്തിയത് കടുവയുടെ കാൽപ്പാടുകളെന്ന് സ്ഥിരീകരണം; പ്രദേശവാസികൾ ആശങ്കയിൽ

മലപ്പുറം  മമ്പാട് കണ്ടെത്തിയത് കടുവയുടെ കാൽപ്പാടുകളെന്ന് സ്ഥിരീകരണം; പ്രദേശവാസികൾ ആശങ്കയിൽ

മലപ്പുറം: മമ്പാട് താളിപൊയിൽ ഐസ്‌കുണ്ടിൽ കാൽപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശവാസികൾ പരിഭ്രാന്തിയിൽ. ഐസ്‌കുണ്ടിൽ കണ്ടെത്തിയ കാൽപ്പാടുകൾ കടുവയുടേതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചതോടെയാണ് പ്രദേശവാസികളുടെ ഭീതി വർദ്ധിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിലമ്പൂർ നോർത്ത് ഡിവിഷൻ പരിധിയിലെ എടക്കോട് റിസർവ്വ് മേഖലയിൽ ഉൾപ്പെട്ട ചാലിയാർ പുഴയുടെ തുരുത്തിലാണ് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരിക്കുന്നത്. പ്രദേശത്ത് മീൻ പിടിത്തത്തിന് എത്തുവരാണ് കടുവയുടെ കാൽപ്പാടുകൾ കണ്ടെന്ന് വനം വകുപ്പിനെ അറിയിക്കുന്നത്. എടക്കോട് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസർ … Read more

നി​ല​മ്പൂ​ർ ഗവ. കോളജ് ഇന്ന് മുതൽ താൽക്കാലിക കെട്ടിടത്തിൽ

നി​ല​മ്പൂ​ർ ഗവ. കോളജ് ഇന്ന് മുതൽ താൽക്കാലിക കെട്ടിടത്തിൽ

പൂ​ക്കോ​ട്ടും​പാ​ടം: അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യി​ൽ വീ​ർ​പ്പു​മു​ട്ടി പൂ​ക്കോ​ട്ടും​പാ​ട​ത്ത് വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന നി​ല​മ്പൂ​ർ ഗ​വ. കോ​ള​ജ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ നി​ല​മ്പൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കും.മൂ​ല്യ​നി​ർ​ണ​യ​ക്യാ​മ്പ് ന​ട​ക്കു​ന്ന​തി​നാ​ൽ 26 ന് ​പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. നി​ല​മ്പൂ​ർ കോ​ട​തി​പ്പ​ടി​യി​ലെ സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ലേ​ക്കാ​ണ് താ​ൽ​ക്കാ​ലി​ക​മാ​യി മാ​റ്റി​യ​ത്. പൂ​ക്കോ​ട്ടും​പാ​ട​ത്തെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഇ​വി​ടെ ല​ഭ്യ​മാ​ണ്. 2017ലാ​ണ് ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്ക് ശേ​ഷം ഗ​വ. കോ​ള​ജ് പൂ​ക്കോ​ട്ടും​പാ​ട​ത്തേ​ക്ക് മാ​റ്റി​യ​ത്. അ​ന്ന് വ്യാ​പാ​രി​ക​ളും, പൗ​ര​സ​മി​തി​യും അ​മ​ര​മ്പ​ല​ത്ത് സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി ന​ൽ​കാ​മെ​ന്ന് ധാ​ര​ണ​യു​ണ്ടാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, അ​ഞ്ചാം​മൈ​ലി​ൽ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന … Read more

നി​ല​മ്പൂ​രിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്ക്

നി​ല​മ്പൂ​രിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്ക്

നി​ല​മ്പൂ​ർ: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്കേ​റ്റു. നി​ല​മ്പൂ​ർ കോ​വി​ല​ക​ത്തു​മു​റി ഷാ​രി​യാ​റ്റി​ൽ കെ. ​ഷ​ൺ​ഗീ​തി​നാ​ണ് പ​രി​ക്കേ​റ്റ​ത്. കോ​വി​ല​ക​ത്തു​മു​റി-​തീ​ക്ക​ടി റോ​ഡി​ൽ ​വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണം. റോ​ഡി​ലു​ണ്ടാ​യി​രു​ന്ന പ​ന്നി​ക്കൂ​ട്ട​ത്തി​ൽ ഒ​റ്റ​പ്പ​ന്നി ബൈ​ക്കി​ന് നേ​രെ പാ​ഞ്ഞ​ടു​ത്ത് അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കാ​ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ ഷ​ൺ​ഗീ​ത് നി​ല​മ്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

വ്യാപാരിയെ അടിച്ചുവീഴ്ത്തി പണവും ഫോണും കവർന്നു

വ്യാപാരിയെ അടിച്ചുവീഴ്ത്തി പണവും ഫോണും കവർന്നു

ക​രു​വാ​ര​കു​ണ്ട്: ക​ട​യ​ട​ച്ച് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന അ​ട​ക്ക​വ്യാ​പാ​രി​ക്കു​നേ​രെ മു​ഖം​മൂ​ടി സം​ഘ​ത്തി​ന്റെ ആ​ക്ര​മ​ണം. അ​ടി​ച്ചു​വീ​ഴ്ത്തി​യ ശേ​ഷം എ​ട്ടു ല​ക്ഷ​ത്തോ​ളം രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും മൂ​ന്നം​ഗ സം​ഘം ത​ട്ടി​യെ​ടു​ത്തു. കേ​ര​ള എ​സ്റ്റേ​റ്റ് അ​ടി​വാ​ര​ത്ത് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ മ​ങ്ങാ​ട്ടു​പ​റ​മ്പി​ൽ രാ​മ​കൃ​ഷ്ണ​ന്റെ മ​ക​ൻ മ​നോ​ജ് (40) മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. വൈ​കീ​ട്ട് ഏ​ഴോ​ടെ അ​ടി​വാ​ര​ത്തെ മ​ല​ഞ്ച​ര​ക്ക് ക​ട​യ​ട​ച്ച് കേ​ല​മ്പ​റ്റ​യി​ലെ വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​ക​വേ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വ​ടി​യും മ​റ്റു ആ​യു​ധ​ങ്ങ​ളു​മാ​യി സം​ഘം മ​നോ​ജി​നെ അ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് ഓ​ടി വീ​ട്ടു​കാ​രെ … Read more

ക​ഞ്ചാ​വ് കേ​സി​ൽ മൂ​ന്ന് യു​വാ​ക്ക​ൾ വ​ഴി​ക്ക​ട​വ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ല്‍

ക​ഞ്ചാ​വ് കേ​സി​ൽ മൂ​ന്ന് യു​വാ​ക്ക​ൾ വ​ഴി​ക്ക​ട​വ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ല്‍

നി​ല​മ്പൂ​ർ: ക​ഞ്ചാ​വ് കേ​സി​ല്‍ മൂ​ന്നു​യു​വാ​ക്ക​ള്‍ വ​ഴി​ക്ക​ട​വ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ല്‍. ച​ന്ത​ക്കു​ന്ന് മു​മ്മു​ള്ളി നീ​ലേ​ങ്ങാ​ട​ന്‍ അ​ഫ്‌​സ​ല്‍ (23), ചു​ങ്ക​ത്ത​റ അ​ണ്ടി​ക്കു​ന്ന് പ​റ​മ്പാ​ട​ന്‍ ന​ജീ​ബ് (23), പു​ല​ത്ത് ഇ​ന്‍ഷാ​ഫ് (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.വി​ല്‍പ​ന​ക്കാ​യി പൊ​തി​ക​ളാ​ക്കി​യ 250 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ച​ന്ത​ക്കു​ന്ന് മു​മ്മു​ള്ളി സ്വ​ദേ​ശി അ​ഫ്‌​സ​ലാ​ണ് ആ​ദ്യം പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ല്‍നി​ന്ന് വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ന​ജീ​ബും ഇ​ന്‍ഷാ​ഫും പി​ടി​യി​ലാ​കു​ന്ന​ത്. വ​ഴി​ക്ക​ട​വ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ മ​നോ​ജ് പ​റ​യ​റ്റ​യു​ടെ നി​ർ​ദേ​ശ​ത്തി​ൽ എ​സ്.​ഐ ഒ.​കെ. വേ​ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളെ നി​ല​മ്പൂ​ര്‍ … Read more