ട്രെയിനിൽ യാത്രക്കാരിൽനിന്ന് പുരാവസ്തുക്കളെന്ന് തോന്നിക്കുന്നവ പിടികൂടി
നിലമ്പൂർ: നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ പുലർച്ചെ ട്രെയിൻ കയറാനെത്തിയ സംഘത്തിൽ നിന്ന് പുരാവസ്തുക്കളെന്ന് തോന്നിക്കുന്ന സാധനങ്ങൾ പിടികൂടി. വെള്ളിയാഴ്ച പുലർച്ചെ 5.30 ന് നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിൽ കയറാനാണ് നാലംഗ സംഘം എത്തിയത്. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ യാത്രക്കാർ വിവരം റെയിൽവേ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴേക്കും നാല് പേരും ഓടി രക്ഷപ്പെട്ടു. ഓടുന്നതിനിടെ ഉപേക്ഷിച്ച ചാക്കിൽ നിന്ന് ഏറെ പഴക്കം ചെന്ന നിലവിളക്ക്, ഓട്ടുപാത്രങ്ങൾ എന്നിവ കണ്ടെടുത്തു. കളവ് മുതലാണെന്ന് സംശയിക്കുന്നു. ഓടി … Read more