ഗുണ്ടൽപേട്ടിലെ സൂര്യകാന്തി പാടം മലപ്പുറം അ​മ​ര​മ്പ​ലം വേ​ങ്ങാ​പ്പ​ര​ത​യി​ൽ

ഗുണ്ടൽപേട്ടിലെ സൂര്യകാന്തി പാടം മലപ്പുറം  അ​മ​ര​മ്പ​ലം വേ​ങ്ങാ​പ്പ​ര​ത​യി​ൽ

പൂക്കോട്ടുംപാടം: ഗുണ്ടൽപേട്ടിലെ സൂര്യകാന്തി പാടത്തെ അനുസ്മരിപ്പിക്കുമാറ് അമരമ്പലത്തും സൂര്യകാന്തി വിരിയിച്ച് മലയോര കർഷകൻ. ആദ്യമായാണ് അമരമ്പലത്ത് സൂര്യകാന്തി കൃഷി നടത്തുന്നത്.വേങ്ങാപരതയിലെ ഏഴ് ഏക്കറോളം വരുന്ന ഭൂമിയിൽ സൂര്യകാന്തി പരീക്ഷണാടിസ്ഥാനത്തിൽ ഇടവിളയായാണ് കൃഷി ചെയ്തത്. വേങ്ങാപരത വടക്കേതിൽ സീതിയിൽനിന്ന് പാട്ടത്തിനെടുത്ത ഭൂമിയിലാണ് വണ്ടൂർ ചെറുകോട് സ്വദേശി മൂസ കൃഷി ആരംഭിച്ചത്. വാഴ കൃഷി നടത്താറുള്ള വന മേഖലയോട് ചേർന്ന ഈ പ്രദേശത്ത് ഇത്തവണ തമിഴ്നാട് ഗുണ്ടൽപേട്ടിൽനിന്ന് വിത്ത് കൊണ്ടുവന്ന് ഇടകൃഷി നടത്തുകയായിരുന്നു. മണൽ ചേർന്ന മണ്ണായതിനാൽ കൃഷിക്ക് അനുയോജ്യമാണ്. … Read more

കരാറുകാരൻ ബി.ഡി.ഒയെ കൈയേറ്റം ചെയ്തതായി പരാതി; അന്വേഷണം തുടങ്ങി

കരാറുകാരൻ ബി.ഡി.ഒയെ കൈയേറ്റം ചെയ്തതായി പരാതി; അന്വേഷണം തുടങ്ങി

നിലമ്പൂർ: കരാറുകാരൻ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി നിലമ്പൂർ ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫിസറുടെ പരാതി. വഴിക്കടവ് മരുത വലിയപീടിയേക്കൽ വി.പി. സുനീറിനെതിരെയാണ് നിലമ്പൂർ ബി.ഡി.ഒ ഐ.ജെ. സന്തോഷ് നിലമ്പൂർ പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ അന്വേഷണം തുടങ്ങി. ബുധനാഴ്ച 12 ഓടെയാണ് സംഭവം. ബി.ഡി.ഒയുടെ ക‍ാബിനിലേക്ക് കയറി വന്ന് ടെൻഡറുകൾ പാസാക്കുന്നതിൽ തടസ്സം നിൽക്കുന്നത് എന്തിനാണെന്ന് ചോദിച്ച് ഭീഷണിപ്പെടുത്തുകയും പിടിച്ചുതള്ളുകയും കൈയേറ്റം നടത്താൻ ശ്രമിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. ഓഫിസിലെ മറ്റു ജീവനക്കാർ വന്നാണ് ഇയാളെ പുറത്താക്കിയത്. ഇയാൾ കരാറെടുത്ത … Read more

മണിമൂളിയിൽനിന്ന് മോഷണം പോയ വാഹനം തമിഴ്നാട്ടിൽ കണ്ടെത്തി

മണിമൂളിയിൽനിന്ന് മോഷണം പോയ വാഹനം തമിഴ്നാട്ടിൽ കണ്ടെത്തി

നിലമ്പൂർ: വഴിക്കടവ് മണിമൂളിയിലെ സ്വകാര‍്യ സ്ഥാപനത്തിന്‍റെ മുറ്റത്ത് നിർത്തിയിട്ടിരിക്കെ കാണാതായ പിക്അപ് വാൻ തമിഴ്നാട്ടിൽ വിജനസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തി. മോഷണം പോയതിനെത്തുടർന്ന് വഴിക്കടവ് പൊലീസ് പിന്തുടരുന്നുണ്ടെന്ന സൂചന കിട്ടിയതോടെയാണ് സംഘം വാഹനം തിരുനെൽവേലിയിലെ വിജനമായ റോഡരികിൽ ഉപേക്ഷിച്ചത്. 10ാം നാളിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ഏഴിനാണ് ഉടമ വഴിക്കടവ് പൊലീസിൽ പരാതി നൽകിയത്. വഴിക്കടവ് ഇൻസ്പെക്ടർ മനോജ് പറയറ്റ പ്രത‍്യേക അന്വേഷണസംഘത്തെ നിയമിച്ചു. സി.സി ടി.വി പരിശോധിച്ച് വാഹനം കടത്തിക്കൊണ്ടുപോയ റോഡ് മാർഗം പിന്തുടർന്ന് തമിഴ്നാട്ടിലെത്തി. പളനി, … Read more

ഗുണ്ട നിയമപ്രകാരം നാട് കടത്തി

ഗുണ്ട നിയമപ്രകാരം നാട് കടത്തി

നിലമ്പൂർ: മയക്കുമരുന്ന്, മോഷണം, കഞ്ചാവ് വിൽപന എന്നീ കേസുകളിൽ ഉൾപ്പെട്ടയാളെ ഒരു വർഷത്തേക്ക് നാട് കടത്തി. മമ്പാട് പുളിക്കലൊടി പള്ളിക്കണ്ടി മുഹമ്മ് എന്ന ചെമ്പൻ നാണി (60) യെയാണ് കാപ്പ ആക്ട് പ്രകാരം മലപ്പുറം ജില്ലയിലേക്കുള്ള പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. ഇയാളുടെ വീട്ടിലെത്തി നിലമ്പൂർ പൊലീസ് സബ് ഇൻസ്പെക്ടർ വി. വിജയരാജൻ ഉത്തരവ് നടപ്പാക്കി. വ‍്യാഴാഴ്ച മുതൽ ഒരു വർഷത്തേക്കാണ് ജില്ലയിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി ആഭ്യന്തര വകുപ്പിൽ നിന്നുമുള്ള ഉത്തരവിറങ്ങിയത്. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ … Read more

സ്ഫോടകവസ്തു കടിച്ച് വളർത്തുനായ് ചത്ത സംഭവം; ജഡം പുറത്തെടുത്ത് പരിശോധിച്ചു

സ്ഫോടകവസ്തു കടിച്ച് വളർത്തുനായ് ചത്ത സംഭവം; ജഡം പുറത്തെടുത്ത് പരിശോധിച്ചു

നിലമ്പൂർ: കൂട്ടിൽ അടച്ച നായ് സ്ഫോടകവസ്തു കടിച്ച് ചത്ത സംഭവത്തിൽ കുഴിച്ചിട്ട നായുടെ ജഡം പുറത്തെടുത്ത് പരിശോധന നടത്തി.വഴിക്കടവ് വെറ്ററിനറി ഡോക്ടറുടെ സാന്നിധ്യത്തിൽ പരിശോധന നടത്തിയ ശേഷം ജഡം പറമ്പിൽ തന്നെ സംസ്കരിച്ചു. തലയോട്ടിയും വായും തകർന്നാണ് നായ് ചത്തതെന്നാണ് പ്രാഥമിക നിഗമനം. വഴിക്കടവ് സ്റ്റേഷനിലെ എസ്.ഐ അജയകുമാറിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ജില്ല പൊലീസിന്‍റെ ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും സംഭവസ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു.മൊടപ്പൊയ്കയിലെ പള്ളത്തുകുഴിയിൽ സാലിയുടെ ആറ് വയസ്സ് പ്രായമുള്ളതും കാൽ ലക്ഷം രൂപ … Read more

ചെള്ള് പനി; മൂത്തേടത്ത് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതം

ചെള്ള് പനി; മൂത്തേടത്ത് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതം

എ​ട​ക്ക​ര: മൂ​ത്തേ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ചെ​ള്ള് പ​നി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഊ​ര്‍ജി​ത​മാ​ക്കി. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ മെ​മ്പ​ര്‍മാ​ര്‍ക്കും തൊ​ഴി​ലു​റ​പ്പ് മേ​റ്റ് മാ​ര്‍ക്കു​മാ​യി ന​ട​ത്തി​യ യോ​ഗം പ്ര​സി​ഡ​ന്റ് പി. ​ഉ​സ്മാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്റ് ടി.​പി. സ​ഫി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ അ​നീ​ഷ് കാ​റ്റാ​ടി, സെ​ലീ​ന റ​ഷീ​ദ്, സി.​ഡി.​എ​സ് പ്ര​സി​ഡ​ന്റ് ഉ​ഷ സ​ച്ചി​ദാ​ന​ന്ദ​ന്‍, ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍ അ​നി​ല്‍കു​മാ​ര്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​ലി, അ​ണ്ണാ​ന്‍ തു​ട​ങ്ങി​യ ജീ​വി​ക​ളു​ടെ ചെ​വി​ക​ളി​ല്‍ നി​ന്നു​ണ്ടാ​കു​ന്ന വ​ള​രെ … Read more