മലയോര മേഖലയില്‍ കനത്തമഴ; കരുവാരക്കുണ്ടില്‍ മലവെള്ളപ്പാച്ചില്‍

മലപ്പുറം: ജില്ലയുടെ മലയോര മേഖലയില്‍ കനത്തമഴ. ഉച്ചയോടെയാണ് മഴ ശക്തമായത്. ഇതേത്തുടര്‍ന്ന് വൈകിട്ടോടെയാണ് കരുവാരക്കുണ്ട് മേഖലയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടായത്.

മുള്ളറയില്‍ മൂന്ന് വീടുകളില്‍ വെള്ളം കയറി. ഉച്ചയോടെ തുടങ്ങിയ കനത്തമഴ വൈകീട്ടും തുടരുകയാണ്. ഒലിപ്പുഴയ്ക്ക് കുറുകെയുള്ള മാമ്പറ്റ പാലത്തിന് മുകളിലൂടെ വെള്ളം കരകവിഞ്ഞ് ഒഴുകി. പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലാണ്. അഗ്നിശമന സേനയും റെവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മഴ തുടരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ക്യാമ്പുകള്‍ തുറക്കാനുള്ള നീക്കം തുടങ്ങി

വാർത്തകൾക്കായി ഉടൻ ഗ്രുപ്പിൽ ജോയിൻ ചെയ്യൂ >> https://chat.whatsapp.com/JvfOsCf1boiBUUGiWUviNb

Leave a Reply

Your email address will not be published. Required fields are marked *