മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ന്യൂറോളജി ഒപി തുടങ്ങണമെന്ന് ആവശ്യം

മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ന്യൂറോളജി ഒപി തുടങ്ങണമെന്ന് ആവശ്യം

മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ന്യൂറോളജി ഒപി തുടങ്ങണമെന്ന് ആവശ്യം. ന്യൂറോ ഫിസിഷ്യൻ ചുമതലയേറ്റെങ്കിലും ജനറൽ മെഡിസിൻ വിഭാഗത്തിലാണ് അദ്ദേഹത്തിന്റെ സേവനം. ഒപി തുടങ്ങിയാൽ നൂറുകണക്കിനു രോഗികൾക്ക് പ്രയോജനപ്പെടും.

വർഷങ്ങൾക്കു ശേഷമാണ് ന്യൂറോ ഫിസിഷ്യന്റെ സേവനം ആശുപത്രിയിൽ ലഭിക്കുന്നത്. 5 വർഷം മുൻപ് ന്യൂറോ ഫിസിഷ്യനെ നിയമിച്ചെങ്കിലും ഏതാനും മാസമായിരുന്നു അവരുടെ സേവനം ലഭ്യമായത്. അന്നും ന്യൂറോളജി ഒപി തുടങ്ങാൻ ശ്രമം നടന്നിരുന്നെങ്കിലും യാഥാർഥ്യമായില്ല. പൊതു സ്ഥലംമാറ്റത്തിലൂടെയാണ് പുതിയ ന്യൂറോളജിസ്റ്റ് ചുമതലയേറ്റത്.

നിലവിൽ ന്യൂറോളജിസ്റ്റിന്റെ സേവനത്തിനു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണ്. അല്ലെങ്കിൽ മറ്റുള്ള സ്വകാര്യ ആശുപത്രികളെ സമീപിക്കണം എന്ന അവസ്ഥയാണ്. വാഹനാപകടങ്ങളിൽ തലയ്ക്കും മറ്റും പരുക്കേറ്റ് എത്തുന്ന രോഗികളെ റഫർ ചെയ്ത് ദൂരസ്ഥലങ്ങളിലേക്ക് എത്തുമ്പോൾ രോഗിയുടെ നില സങ്കീർണമായ ഒട്ടേറെ സംഭവങ്ങളുണ്ടായിട്ടുണ്ട് അത് കൊണ്ട് തന്നെ കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി തുടങ്ങിയ സൂപ്പർ സ്പെഷ്യൽറ്റി തസ്തികകൾ സൃഷ്ടിക്കണമെന്നത് ഒരു ആവശ്യമായി തന്നെ മാറുകയാണ്

There is a demand to start Neurology OP in Manjeri Medical College Hospital

Leave a Reply

Your email address will not be published. Required fields are marked *