പോത്തുകല്ലില്‍ പട്ടാപ്പകല്‍ കാട്ടാനകളുടെ വിളയാട്ടം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി

Spread the love

എടക്കര: പോത്തുകൽ പഞ്ചായ3ത്തിലെ അമ്പിട്ടാംപൊട്ടിയിലും മുക്കത്തും പട്ടാപ്പകല്‍ കാട്ടാനകളുടെ വിളയാട്ടം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. ഇന്നലെയാണ് മുക്കത്ത് രണ്ട് ആനകളും അമ്പിട്ടാംപൊട്ടിയില്‍ ഒരെണ്ണവുമിറങ്ങി ജനങ്ങളെ ഭീതിയിലാഴ്ത്തിയത്.

പഞ്ചായത്ത് റോഡിലൂടെ ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനകളെ നാട്ടുകാര്‍ ബഹളമുണ്ടാക്കി ഓടിക്കുകയായിരുന്നു. ചാലിയാര്‍ പുഴയിലേക്കിറങ്ങിയ ഇവ പിന്നീട് കാട് കയറി. രാത്രി പാലുണ്ട-മുണ്ടേരി റോഡിന്റെ മറുഭാഗത്തെ വനത്തിലെത്തിയ കാട്ടാനകൾ തിരികെ പോകാന്‍ വൈകിയതവാമെന്ന് കരുതുന്നു.

Leave a Comment