കരുളായി : കാട്ടുപോത്തിനെ വേട്ടയാടി മാംസം കടത്തിയ കേസിൽ ഒരാളെ വനപാലകർ പിടികൂടി. എടക്കര നാരോക്കാവ് മുണ്ടശ്ശേരി ബീരാനെയാണ് പടുക്ക വനം സ്റ്റേഷനിലെ വനപാലകർ അറസ്റ്റുചെയ്തത്. പടുക്ക വനം സ്റ്റേഷൻ പരിധിയിൽ 2021-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിലുൾപ്പെട്ട എട്ടോളംപേരെ നേരത്തേ വനപാലകർ പിടികൂടിയിരുന്നു. ഒളിവിൽപ്പോയ ബീരാനെ വെള്ളിയാഴ്ച പുലർച്ചെയാണ് വനപാലകർ പിടികൂടിയത്.