പെരിന്തൽമണ്ണ : രാത്രി ഇരുട്ടിലായിരുന്ന പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കുന്നു. മോർച്ചറി കെട്ടിടത്തിനു സമീപം ജലസംഭരണിയുടെ സമീപത്ത് സോളാർ മിനി ഹൈമാസ്റ്റ് ലൈറ്റും കാൻസർ യൂണിറ്റിന് സമീപം മതിലിന് മുകളിലും പുതിയ ബ്ലോക്കിന് പിന്നിൽ ഓക്സിജൻ സിലിൻഡർ സൂക്ഷിക്കുന്ന കെട്ടിടത്തിന് സമീപവും ഓരോ സോളാർ ലൈറ്റുകളുമാണ് സ്ഥാപിക്കുന്നത്. അനെർട്ടിനാണ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് ചുമതല നൽകിയിരിക്കുന്നത്. ഒരുമാസത്തിനകം ഇവ സ്ഥാപിക്കും. നാലു ലക്ഷം രൂപയാണ് പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് ചെലവഴിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അറിയിച്ചു
Related Posts
അവധി ദിവസങ്ങളിലും ആഘോഷവേളകളിലും; വേണം, കടലുണ്ടിക്കടവിൽ പൊലീസ് സുരക്ഷ
- Editor
- April 14, 2024
- 0
Spread the love വള്ളിക്കുന്ന്: കോഴിക്കോട്-മലപ്പുറം ജില്ല അതിർത്തിയായ കടലുണ്ടിക്കടവ് അഴിമുഖ പ്രദേശത്ത് ഒഴിവ് ദിവസങ്ങളിലും ആഘോഷ വേളകളിലും പൊലീസ് സേവനം വേണമെന്നാവശ്യം ശക്തം. കടലുണ്ടിക്കടവ് അഴിമുഖത്തെ പ്രകൃതി സൗന്ദര്യം കാണാൻ കോഴിക്കോട്, മലപ്പുറം […]
മുളക് പൊടിയെറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
- Editor
- October 15, 2022
- 0
Spread the love പൊന്നാനി: എടപ്പാൾ തലമുണ്ടയിൽ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. കുന്നംകുളം കാട്ടകമ്പാൽ സ്വദേശി പെരുമ്പുള്ളി പറമ്പിൽ സുമേഷാണ് (40) അറസ്റ്റിലായത്. എടപ്പാളിലെ വർക് […]