വള്ളിക്കുന്ന്: ‘മാനവീയം’ മാതൃകയില്‍ വള്ളിക്കുന്ന് മണ്ഡലത്തിൽ നടപ്പാക്കുന്ന നാട്ടരങ്ങ് പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങൾ പുനരാരംഭിച്ചു. വള്ളിക്കുന്ന് പഞ്ചായത്തിലെ അത്താണിക്കലിലാണ് പദ്ധതി നടപ്പാക്കാൻ 20 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച് മാസങ്ങൾക്ക് മുമ്പ് പ്രവർത്തനം ആരംഭിച്ചത്. ജില്ലയിൽ […]
നിപ: മഞ്ചേരി മെഡിക്കൽ കോളജിൽ ഒരാൾ നിരീക്ഷണത്തിൽ, സാമ്പിൾ പരിശോധനക്കയച്ചു
മലപ്പുറം: കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനം ജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക അറിയിച്ചു. നിലവിൽ ജില്ലയിൽ നിന്നുള്ള ആരുംതന്നെ സമ്പർക്ക പട്ടികയിൽ ഇല്ല. […]
14 വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്ത മഞ്ചേരി സ്വദേശിയായ പിതാവിന് 63 വര്‍ഷം കഠിനതടവും ഏഴ് ലക്ഷം രൂപ പിഴയും
മഞ്ചേരി: 14 വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്ത പിതാവിനെ മഞ്ചേരി പോക്സോ സ്പെഷല്‍ അതിവേഗ കോടതി 63 വര്‍ഷം കഠിനതടവിനും ഏഴ് ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മഞ്ചേരി സ്വദേശിയായ 48കാരനെയാണ് ജഡ്ജി എ.എം. […]
സമസ്ത പണ്ഡിത സമ്മേളനത്തിന് ഉജ്ജ്വല സമാപനം
പട്ടിക്കാട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഉലമ സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി. ആദര്‍ശ, പ്രബോധന മേഖലയില്‍ കരുത്തുറ്റ മുന്നേറ്റങ്ങൾക്കുള്ള പ്രതിജ്ഞ പുതുക്കിയാണ് സമ്മേളനം സമാപിച്ചത്. സുന്നത്ത് ജമാഅത്തിന്റെ ആശയ […]
എടക്കര ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായ ബൈപാസിന്റെ പ്രവൃത്തി ഒക്ടോബറിൽ ആരംഭിക്കും
എടക്കര: എടക്കര ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായ ബൈപാസിന്റെ പ്രവൃത്തി ഒക്ടോബറിൽ ആരംഭിക്കും. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് പ്രവൃത്തി ടെന്‍ഡര്‍ എടുത്തിരിക്കുന്നത്. പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഇടപെടലിനെത്തുടര്‍ന്ന് 4.40 കോടിയാണ് ബൈപാസിനായി സര്‍ക്കാര്‍ അനുവദിച്ചത്. മലയോര […]
താനൂർ കസ്റ്റഡി കൊലപാതകം: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
മലപ്പുറം: താനൂർ കസ്റ്റഡി കൊലപാതക കേസിൽ പ്രതി ചേർക്കപ്പെട്ട നാല് പൊലീസ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. ബുധനാഴ്ച രാവിലെ 11ഓടെ മഞ്ചേരി ജില്ല സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. അഡ്വ. […]