മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന നാലംഗ സംഘം പിടിയിൽ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന നാലംഗ സംഘം പിടിയിൽ

കാ​ളി​കാ​വ്: ജി​ല്ല​യി​ലെ വി​വി​ധ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് പ​ണം ത​ട്ടു​ന്ന നാ​ലം​ഗ സം​ഘം പി​ടി​യി​ൽ. കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ പു​ത്ത​ൻ​വീ​ട്ടി​ൽ ഷാ​ജി ഇ​സ്മാ​യി​ൽ (54), ചേ​ല​ത്താ​ൽ പ​റ​മ്പി​ൽ അ​ബ്ദു​ൽ റ​സാ​ഖ് (45), കാ​ളി​കാ​വ് അ​ട​ക്കാ​ക്കു​ണ്ട് സ്വ​ദേ​ശി പ​റ​മ്പ​ൻ രാ​ജേ​ഷ് (24), സു​ന്ദ​ര​ൻ കാ​ളി​കാ​വ് (35) എ​ന്നി​വ​രെ​യാ​ണ് കാ​ളി​കാ​വ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

കാ​ളി​കാ​വ്, വേ​ങ്ങ​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പ്ര​തി​ക​ൾ വ്യാ​ജ​സ്വ​ർ​ണം പ​ണ​യം വെ​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ​ത്. ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​ൽ പൊ​തി​ഞ്ഞ ആ​ഭ​ര​ണ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന ഇ​ടു​ക്കി​യി​ലെ ക​ട​യി​ൽ​നി​ന്നാ​ണ് വ്യാ​ജ സ്വ​ർ​ണ​വ​ള​ക​ൾ ത​ര​പ്പെ​ടു​ത്തി​യ​ത്. ഇ​തു​പ​യോ​ഗി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. അ​ട​ക്കാ​ക്കു​ണ്ട് സ്വ​ദേ​ശി​യാ​യ രാ​ജേ​ഷ് മൊ​ബൈ​ൽ ഫോ​ൺ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ഞ്ചേ​രി ജ​യി​ലി​ൽ ക​ഴി​യ​വെ​യാ​ണ് ഷാ​ജി ഇ​സ്മാ​യി​ലി​നെ​യും അ​ബ്ദു​ൽ റ​സാ​ഖി​നെ​യും പ​രി​ച​യ​പ്പെ​ട്ട​ത്.

രാ​ജേ​ഷ് മു​ഖേ​ന കാ​ളി​കാ​വി​ലു​ള്ള സു​ന്ദ​ര​നും സം​ഘ​ത്തി​ൽ ചേ​ർ​ന്നു. രാ​ജേ​ഷും സു​ന്ദ​ര​നും പ​രി​ച​യ​ക്കാ​രാ​യ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കാ​ളി​കാ​വി​ലെ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ പ​ണ​യം വെ​ച്ച് പ​ണം വീ​തി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

കൂ​ടു​ത​ൽ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​തി​ക​ൾ ഇ​ത്ത​രം ത​ട്ടി​പ്പ് ന​ട​ത്തി പ​ണം ത​ട്ടി​യി​ട്ടു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണ്. കാ​ളി​കാ​വ് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം. ​ശ​ശി​ധ​ര​ൻ പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ വി. ​ശ​ശി​ധ​ര​ൻ, സി. ​സു​ബ്ര​ഹ്മ​ണ്യ​ൻ, എ.​എ​സ്.​ഐ​മാ​രാ​യ അ​ൻ​വ​ർ സാ​ദ​ത്ത്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ അ​സ്​​ലം, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ വി​നു, മ​നു ശ്രീ​ധ​ർ, മ​ഹേ​ഷ് ബാ​ബു, സു​രേ​ഷ് ബാ​ബു, സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

 

Leave a Reply

Your email address will not be published. Required fields are marked *