സമസ്ത ചെറിയ മീനല്ല, പണ്ഡിതരെ ബഹുമാനിക്കണം; സാദിഖലി തങ്ങളോട് കെ.ടി ജലീൽ

സമസ്ത ചെറിയ മീനല്ല, പണ്ഡിതരെ ബഹുമാനിക്കണം; സാദിഖലി തങ്ങളോട് കെ.ടി ജലീൽ

കോഴിക്കോട്: സമസ്ത-സാദിഖലി തങ്ങൾ വിവാദത്തിൽ പ്രതികരണവുമായി കെ.ടി ജലീൽ എം.എൽ.എ രംഗത്ത്. തലയിരിക്കുമ്പോൾ വാലാടുന്ന സ്വഭാവം ശരിയല്ലെന്ന് സാദിഖലി തങ്ങളുടെ പരാമർശത്തിനുള്ള മറുപടിയാണ് ഫേസ്ബുക്കിലൂടെ ജലീൽ നൽകിയത്. സമസ്ത ചെറിയൊരു മീനല്ലെന്നും പണ്ഡിതരെ ബഹുമാനിക്കാൻ പഠിക്കണമെന്നും കെ.ടി ജലീൽ വ്യക്തമാക്കി.

കെ.ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

തലയും വാലുമുണ്ടാകാൻ സമസ്ത ഒരു മീനല്ല!

കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണ്. തലയും വാലും നടുക്കഷ്ണവുമൊക്കെ സവർണ്ണ സങ്കൽപ്പങ്ങളാണ്. ജൻമിത്വം നാടുനീങ്ങിയിട്ട് കാലം എത്ര പിന്നിട്ടു. സമസ്തയെ തലയും വാലും പറഞ്ഞ് ചെറിയൊരു മീനാക്കാൻ നോക്കേണ്ട. അതൊരു മഹാ പ്രസ്ഥാനമാണ്.

പണ്ഡിതൻമാർ പ്രവാചകൻമാരുടെ പിൻമുറക്കാരാണ്. അവർ ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കും. ആദരിക്കേണ്ടവരെ ആദരിക്കും. സമസ്തയെ വെറുതെ വിട്ടേക്കുക. പണ്ഡിതൻമാരുടെ ”മെക്കട്ട്” കയറാൻ നിന്നാൽ കയറുന്നവർക്ക് അത് നഷ്ടക്കച്ചവടമാകും. സമസ്തയെ *കുടിയാനായി” കാണുന്ന ചില രാഷ്ട്രീയ ജനമിമാരുടെ ”ആഢ്യത്വം” കയ്യിൽ വെച്ചാൽ മതി. സമസ്തക്ക് ബഹുമാനം കൊടുത്ത് ആദരവ് തിരിച്ചു വാങ്ങാൻ ലീഗ് നേതൃത്വം പഠിക്കണം.

കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിലാണ് സമസ്തയുടെ മസ്തിഷ്കം മുസ്‌ലിം ലീഗിനോടൊപ്പമാണെന്നും തലയിരിക്കുമ്പോൾ വാലാടുന്ന സ്വഭാവം ശരിയല്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞത്. തട്ടം വിവാദത്തെ വഴിതിരിച്ച് വിടാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ജിഫ്രി തങ്ങളെ ഉദ്ദേശിച്ചല്ല പറഞ്ഞത് എന്ന് അദ്ദേഹം പാർട്ടിയോട് പറഞ്ഞിട്ടുണ്ട്. സമസ്തയുടെ മസ്തിഷ്കം മുസ്‌ലിം ലീഗിനോടൊപ്പമാണ്. മുസ്‌ലിം ലീഗും അങ്ങിനെത്തന്നെയാണ്, സമസ്തയുമായി എപ്പോഴും യോജിച്ചാണ് പോയിട്ടുള്ളതെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.

ത​ട്ടം വി​വാ​ദ​ത്തി​ൽ പി.​എം.​എ. സ​ലാ​മി​ന്‍റെ പ​രോ​ക്ഷ വി​മ​ർ​ശ​നം കു​ത്തി​പ്പൊ​ക്കി ലീ​ഗി​നെ വെ​ട്ടി​ലാ​ക്കാ​നു​ള്ള ശ്ര​മം, നേ​ര​ത്തേ​ത​ന്നെ സ​മ​സ്ത​യി​ലെ ഒ​രു​വി​ഭാ​ഗം ന​ട​ത്തു​ന്ന ലീ​ഗ്​​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ്​ ത​ങ്ങ​ൾ വി​ല​യി​രു​ത്തി​യ​ത്.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സ​മ​സ്ത​യെ​യും ലീ​ഗി​നെ​യും അ​ക​റ്റി മു​ത​ലെ​ടു​ക്കാ​നു​ള്ള സി.​പി.​എം ക​രു​നീ​ക്ക​മാ​ണ്​ പ്ര​ശ്ന​ങ്ങ​ൾ​ക്കു​​ പി​ന്നി​ലെ​ന്നും നേ​ര​ത്തേ​ത​ന്നെ സി.​പി.​എ​മ്മി​നോ​ട്​ ആ​ഭി​മു​ഖ്യം പു​ല​ർ​ത്തു​ന്ന മു​ക്കം ഉ​മ​ർ ഫൈ​സി​യെ​പ്പോ​ലു​ള്ള നേ​താ​ക്ക​ൾ ഇ​തി​ന്​ എ​രി​വ്​ പ​ക​രു​ക​യാ​ണെ​ന്നു​മാ​ണ്​ ലീ​ഗ്​ നേ​തൃ​ത്വ​ത്തി​ന്‍റെ ആ​ക്ഷേ​പം.

Leave a Reply

Your email address will not be published. Required fields are marked *