മോഷണക്കേസിൽ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

Spread the love

എടപ്പാൾ ∙ ചങ്ങരംകുളം, എടപ്പാൾ മേഖലകളിലെ കടകളിൽ മോഷണം നടത്തി വന്ന ഇതര സംസ്ഥാനത്തൊഴിലാളി അറസ്റ്റിൽ. ബിഹാർ സമസ്തിപുർ സ്വദേശി രബീന്ദ്ര മഹാതോ (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ചങ്ങരംകുളത്തെ കടയിൽ ഇയാൾ മോഷണം നടത്തിയിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം കടയുടമ പൊലീസിനു കൈമാറിയിരുന്നു.

കഴിഞ്ഞ ദിവസം എടപ്പാൾ വെങ്ങിനിക്കര റോഡിലെ 2 കടകളിൽ മോഷണം നടന്നിരുന്നു. ഇവിടെയും മോഷണം നടത്തിയത് ഇയാളാണെന്ന് പൊലീസ് കണ്ടെത്തി. ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ പ്രതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Comment