യന്ത്രത്തകരാർ; 18 ജീവനക്കാരുമായി കടലിൽ കുടുങ്ങിയ താ​നൂ​ർ ഹാ​ർ​ബ​റി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട വള്ളം രക്ഷപ്പെടുത്തി

യന്ത്രത്തകരാർ; 18 ജീവനക്കാരുമായി കടലിൽ കുടുങ്ങിയ താ​നൂ​ർ ഹാ​ർ​ബ​റി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട വള്ളം രക്ഷപ്പെടുത്തി

താ​നൂ​ർ: എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​യി ക​ട​ലി​ൽ കു​ടു​ങ്ങി​യ മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം ഫി​ഷ​റീ​സ് വി​ഭാ​ഗ​ത്തി​ന്റെ​യും മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ടീ​മി​ന്റെ​യും സ​ഹാ​യ​ത്തോ​ടെ ര​ക്ഷ​പ്പെ​ടു​ത്തി ക​ര​ക്കെ​ത്തി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ താ​നൂ​ർ ഹാ​ർ​ബ​റി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട സു​റൂ​ർ ഇ​ൻ​ബോ​ർ​ഡ് വ​ള്ള​മാ​ണ് എ​ൻ​ജി​ൻ ത​ക​രാ​റാ​യി ക​ട​ലി​ൽ കു​ടു​ങ്ങി​യ​ത്. 18 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഉ​ണ്യാ​ൽ പ​ടി​ഞ്ഞാ​റ് 10 നോ​ട്ടി​ക്ക​ൽ മൈ​ൽ ദൂ​ര​ത്താ​ണ് വ​ള്ളം കു​ടു​ങ്ങി​യ​ത്. ശ​ക്ത​മാ​യ കു​ത്തൊ​ഴു​ക്കി​ൽ​പ്പെ​ട്ട വ​ള്ളം പൊ​ന്നാ​നി​യി​ൽ ഫി​ഷ​റീ​സ് വി​ഭാ​ഗ​വും മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്റും ചേ​ർ​ന്ന് ന​ട​ത്തി​യ നാ​ല​ര മ​ണി​ക്കൂ​ർ നീ​ണ്ട ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി ക​ര​ക്കെ​ത്തി​ച്ച​ത്. ചെ​ട്ടി​പ്പ​ടി … Read more

താ​നൂ​രി​ൽ അ​ന​ധി​കൃ​ത മ​ദ്യ, മ​യ​ക്കു​മ​രു​ന്നു ക​ച്ച​വ​ട​ക്കാ​ർ​ക്കും എ​ഴു​ത്തു​ലോ​ട്ട​റി ന​ട​ത്തി​പ്പു​കാ​ർ​ക്കു​മാ​യി വ​ല വി​രി​ച്ച് പോലീസ് ;40 പേ​ർ പി​ടി​യി​ൽ

താ​നൂ​രി​ൽ അ​ന​ധി​കൃ​ത മ​ദ്യ, മ​യ​ക്കു​മ​രു​ന്നു ക​ച്ച​വ​ട​ക്കാ​ർ​ക്കും എ​ഴു​ത്തു​ലോ​ട്ട​റി ന​ട​ത്തി​പ്പു​കാ​ർ​ക്കു​മാ​യി വ​ല വി​രി​ച്ച് പോലീസ് ;40 പേ​ർ പി​ടി​യി​ൽ

താ​നൂ​ർ: താ​നൂ​രി​ൽ അ​ന​ധി​കൃ​ത മ​ദ്യ, മ​യ​ക്കു​മ​രു​ന്നു ക​ച്ച​വ​ട​ക്കാ​ർ​ക്കും എ​ഴു​ത്തു​ലോ​ട്ട​റി ന​ട​ത്തി​പ്പു​കാ​ർ​ക്കു​മാ​യി വ​ല വി​രി​ച്ച് പൊ​ലീ​സ്. താ​നൂ​ർ പൊ​ലീ​സ് ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യ പ്ര​ത്യേ​ക ഓ​പ​റേ​ഷ​നി​ൽ 40 പേ​ർ പി​ടി​യി​ലാ​യി. താ​നൂ​ർ ഡി​വൈ.​എ​സ്.​പി വി.​വി. ബെ​ന്നി, എ.​എ​സ്.​പി കെ.​എ​സ്. ഷ​ഹ​ൻ​ഷാ, ഇ​ൻ​സ്‌​പെ​ക്ട​ർ ജീ​വ​ൻ ജോ​ർ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ താ​നൂ​രി​ൽ നി​ര​വ​ധി കേ​സു​ക​ളി​ലാ​യി നാ​ൽ​പ​തോ​ളം പ്ര​തി​ക​ളാ​ണ് വ​ല​യി​ലാ​യ​ത്. താ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്നും എം.​ഡി.​എം.​എ​യു​മാ​യി ഒ​രാ​ളെ പി​ടി​കൂ​ടി. താ​നാ​ളൂ​ർ പ​ക​ര തേ​ക്കും​കാ​ട്ടി​ൽ അ​ബ്ദു​ൽ ഗ​ഫൂ​റി​നെ​യാ​ണ് (35) 5.30 ഗ്രാം … Read more

പ്ല​സ് വ​ൺ ആ​ദ്യ സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്മെ​ന്റ് പ​ട്ടി​ക വ​ന്നി​ട്ടും ജി​ല്ല​യി​ൽ സീ​റ്റ് കി​ട്ടാ​തെ 13,705 പേ​ർ പു​റ​ത്ത്

പ്ല​സ് വ​ൺ ആ​ദ്യ സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്മെ​ന്റ് പ​ട്ടി​ക വ​ന്നി​ട്ടും ജി​ല്ല​യി​ൽ സീ​റ്റ് കി​ട്ടാ​തെ 13,705 പേ​ർ പു​റ​ത്ത്

മ​ല​പ്പു​റം: പ്ല​സ് വ​ൺ ആ​ദ്യ സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്മെ​ന്റ് പ​ട്ടി​ക വ​ന്നി​ട്ടും ജി​ല്ല​യി​ൽ സീ​റ്റ് കി​ട്ടാ​തെ 13,705 പേ​ർ പു​റ​ത്ത്. സ​പ്ലി​മെ​ന്റ​റി ഘ​ട്ട​ത്തി​ലെ​ങ്കി​ലും സീ​റ്റ് കി​ട്ടു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​വ​രാ​ണ് പ​ട്ടി​ക വ​ന്ന​പ്പോ​ൾ പു​റ​ത്ത് പോ​യ​ത്. ഇ​വ​ർ ഇ​നി​യും സീ​റ്റി​നാ​യി കാ​ത്തി​രി​ക്കേ​ണ്ടി വ​രും. സ​പ്ലി​മെ​ന്റ​റി​ക്ക് 19,710 അ​പേ​ക്ഷ​ക​രാ​ണ് ആ​കെ​യു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 19,659 പേ​രെ​യാ​ണ് അ​ലോ​ട്ട്മെ​ന്റി​ന് പ​രി​ഗ​ണി​ച്ച​ത്. ഇ​തി​ൽ 1,883 പേ​ർ മ​റ്റ് ജി​ല്ല​ക​ളി​ലെ അ​പേ​ക്ഷ​ക​രാ​ണ്. 6,005 പേ​ർ​ക്കാ​ണ് അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ച​ത്. ഇ​നി നാ​ല് സീ​റ്റ് മാ​ത്ര​മാ​ണ് ഒ​ഴി​വു​ള്ള​ത്. സം​സ്ഥാ​ന​ത്ത് ത​ന്നെ സ​പ്ലി​മെ​ന്റ​റി​യു​ടെ … Read more

വന്ദേ ഭാരതിന് കല്ലെറിഞ്ഞ കേസിൽ പ്രതി പിടിയിൽ

വന്ദേ ഭാരതിന് കല്ലെറിഞ്ഞ കേസിൽ പ്രതി പിടിയിൽ

തിരൂർ: വന്ദേ ഭാരത് എക്സ്പ്രസിന് തിരൂർ ഭാഗത്തുവെച്ച് കല്ലെറിഞ്ഞ കേസിൽ പ്രതി പിടിയിൽ. താനൂർ സ്വദേശി മുഹമ്മദ് റിസ്‍വാനാണ് പിടിയിലായത്. അറസ്റ്റ് ചെയ്ത് പ്രതിയെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ പൈപ്പ് കൊണ്ട് മരത്തിലേക്ക് എറിഞ്ഞപ്പോൾ സംഭവിച്ചതാണെന്നാണ് മൊഴി. ഈ മാസം ഒന്നിനായിരുന്നു സംഭവം. കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ തിരൂർ സ്റ്റേഷൻ വിട്ട ശേഷമാണ് കല്ലേറുണ്ടായത്. കഴിഞ്ഞ ശനിയാഴ്ച രാത്രി എറണാകുളത്ത് വെച്ചും വന്ദേ ഭാരത് എക്സ്പ്രസിനുനേർക്ക് കല്ലേറുണ്ടായിരുന്നു. ചോറ്റാനിക്കരയിലെ റെയിൽവേ ഗേറ്റിന് … Read more

അ​ങ്ങാ​ടി​പ്പാ​ല​ത്തി​ൽ കാ​റി​ന് മു​ക​ളി​ൽ മ​രം വീ​ണു

അ​ങ്ങാ​ടി​പ്പാ​ല​ത്തി​ൽ കാ​റി​ന് മു​ക​ളി​ൽ മ​രം വീ​ണു

താ​നൂ​ർ: വാ​ഴ​ക്ക​ത്തെ​രു കൂ​ന​ൻ പാ​ല​ത്തി​ൽ കാ​റി​ന് മു​ക​ളി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണു. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 4.30ഓ​ടെ​യാ​ണ് പാ​ല​ത്തി​ന് വ​ട​ക്ക് ക​നോ​ലി ക​നാ​ൽ തീ​ര​ത്തെ പ​ഴ​ക്ക​മേ​റി​യ വാ​ക​മ​രം പൊ​ടു​ന്ന​നെ ക​ട​പു​ഴ​കി​യ​ത്. പാ​ലം ഇ​റ​ങ്ങു​ക​യാ​യി​രു​ന്ന കാ​റി​ന്റെ പി​ൻ​ഭാ​ഗ​ത്താ​യി മ​രം വീ​ണ​താ​ണ് ര​ക്ഷ​യാ​യ​ത്. കോ​ഴി​ച്ചെ​ന​യി​ൽ നി​ന്ന് പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന് തൂ​വ​ൽ തീ​ര​ത്തേ​ക്ക് വ​രിക​യാ​യി​രു​ന്ന സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള​വ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. വാ​ഹ​നം ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നെ​ങ്കി​ലും ഉ​ള്ളി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​ർ​ക്കും പ​രി​ക്കി​ല്ല. മ​ര​ത്തി​ന്റെ വ​ലി​യ കൊ​മ്പു​ക​ളും ചി​ല്ല​ക​ളും വീ​തി​കു​റ​ഞ്ഞ പാ​ല​ത്തി​ന് … Read more

പു​ത്ത​ൻ​തെ​രു​വി​ൽ വീ​ണ്ടും വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം

പു​ത്ത​ൻ​തെ​രു​വി​ൽ വീ​ണ്ടും വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം

താ​നൂ​ർ: പു​ത്ത​ൻ​തെ​രു​വി​ൽ വീ​ണ്ടും വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട ച​ര​ക്കു​ലോ​റി ഒ​ഴൂ​ർ റോ​ഡ് ജ​ങ്ഷ​നി​ലെ വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ച് മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ക​ട തു​റ​ക്കാ​തി​രു​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്. എ​റ​ണാ​കു​ള​ത്തു​നി​ന്ന് പ​ച്ച​ക്ക​റി​യു​മാ​യി കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ച​ര​ക്കു​ലോ​റി​യും തി​രൂ​രി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.