എൻ.എസ്.എസ് സംസ്ഥാന പുരസ്കാര തിളക്കത്തിൽ ബി.പി അങ്ങാടി ഗേൾസ് സ്കൂൾ
തിരൂർ: നാഷനൽ സർവിസ് സ്കീമിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വി.എച്ച്.എസ്.ഇ വിഭാഗത്തിലെ മികച്ച യൂനിറ്റിനും പ്രോഗ്രാം ഓഫിസർക്കുമുള്ള 2021-22 വർഷത്തെ കേരള സംസ്ഥാന അവാർഡ് തിരൂർ വിദ്യാഭ്യാസ ജില്ലയിലെ ബി.പി അങ്ങാടി ഗവ. സ്കൂളിനും മൂന്നു വർഷമായി യൂനിറ്റിനെ നയിക്കുന്ന സില്ല്യത്തിനും ലഭിച്ചു. പ്രോഗ്രാം ഓഫിസർക്കുള്ള പുരസ്‌കാരം നേടിയ സില്ല്യത്ത് വി.എച്ച്.എസ്.ഇ വിഭാഗം പൂർവ വിദ്യാർഥിനിയും വൊക്കേഷനൽ ഇൻസ്ട്രക്ടറുമാണ്. 2019-20ൽ എൻ.എസ്.എസ് സംസ്ഥാന നേതൃത്വം നിർദേശിച്ച പ്രോജക്ട് ഏറ്റവും മികച്ച രീതിയിൽ നടപ്പാക്കി സംസ്ഥാന അവാർഡ് നേടിയ യൂനിറ്റുകളിൽ … Read more