കാർഷിക സെൻസസ്: എന്യൂമറേറ്റർമാരെ നിയമിക്കുന്നു

കാർഷിക സെൻസസ്: എന്യൂമറേറ്റർമാരെ നിയമിക്കുന്നു

കാർഷിക സെൻസസിന്റെ ഭാഗമായി ഒന്നാംഘട്ട വിവര ശേഖരണത്തിന് മലപ്പുറം ജില്ലയിൽ എന്യൂമറേറ്റർമാരെ നിയമിക്കുന്നു. ഹയർ സെക്കൻഡറിയോ തതുല്ല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. സ്മാർട്ഫോൺ വേണം. വാർഡ് അടിസ്ഥാനത്തിൽ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് വിവരശേഖരണം. വാർഡിന് പരമാവധി 4600 രൂപ പ്രതിഫലം ലഭിക്കും. താൽപര്യമുള്ളവർ കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. കൂടിക്കാഴ്ച നടക്കുന്ന വേദിയും വിവിധ ബ്ലോക്ക്, നഗരസഭാ പരിധിയിലുള്ളവർ പങ്കെടുക്കേണ്ട തീയതിയും സമയവും ചുവടെ.

തിരൂർ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാൾ– തിരൂർ, താനൂർ ബ്ലോക്ക് പഞ്ചായത്തുകൾ: 29ന് രാവിലെ 9.30ന്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്, തിരൂർ, താനൂർ, വളാഞ്ചേരി നഗരസഭകൾ: 30ന് രാവിലെ 9.30ന്, വേങ്ങര ബ്ലോക്ക്, പരപ്പനങ്ങാടി നഗരസഭ: 31ന് രാവിലെ 9.30 ന്, തിരൂരങ്ങാടി ബ്ലോക്ക്, തിരൂരങ്ങാടി നഗരസഭ: 2ന് 9.30ന്

പൊന്നാനിയിലെ താലൂക്ക് മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാൾ–പൊന്നാനി ബ്ലോക്ക്, പെരുമ്പടപ്പ് ബ്ലോക്ക്, പൊന്നാനി നഗരസഭ: 29ന് 9.30ന്

Leave a Reply

Your email address will not be published. Required fields are marked *