പരപ്പനങ്ങാടിയിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി

പരപ്പനങ്ങാടിയിൽ  നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി
Spread the love

പരപ്പനങ്ങാടി : നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി.പരപ്പനങ്ങാടി ചാപ്പപ്പടി വടനകത്ത് വീട്ടിൽ വൈഡ് മുജീബ് എന്ന് വിളിപ്പേരുള്ള മുജീബ് റഹ്‌മാന്‌ (43) എതിരേയാണ് തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി. കാപ്പ ചുമത്തിയത്. പരപ്പനങ്ങാടി സി.ഐ.യുടെയും മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇയാൾക്കെതിരേ പരപ്പനങ്ങാടി സ്റ്റേഷനിൽ നിലവിൽ 11 കേസുകൾ ഉണ്ട്. ഗുണ്ടാ ആക്ട് പ്രകാരം മലപ്പുറംജില്ലയിൽ പ്രവേശനവിലക്കുള്ള ഈ കാലയളവിൽ ഇയാൾ പോലീസിന്റെ കർശന നിരീക്ഷണത്തിൽ ആയിരിക്കുമെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *