കഞ്ചാവ് ഉപയോഗം: വിദ്യാർഥികൾ ഉൾപ്പെടെ 13 പേർ പോലീസ് പിടിയിൽ

കഞ്ചാവ് ഉപയോഗം: വിദ്യാർഥികൾ ഉൾപ്പെടെ 13 പേർ പോലീസ് പിടിയിൽ
Spread the love

മലപ്പുറം: വിദ്യാർഥികൾ അടക്കമുള്ള കൗമാരക്കാരിലും യുവാക്കളിലും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ നടപടിയുമായി പോലീസ്. കഞ്ചാവ് ഉപയോഗിക്കുന്നവരെ കണ്ടെത്തി നടപടിയെടുക്കാനായുള്ള പ്രത്യേക പരിശോധനയെ തുടർന്ന്  തേഞ്ഞിപ്പലം പോലീസ് ഇതുവരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തു.

ആറ് കേസുകളിലായി വിദ്യാർഥികൾ ഉൾപ്പെടെ 13 പേരാണ് പിടിയിലായിട്ടുള്ളത്. ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. ചേളാരി, ചേലേമ്പ്ര ഇടിമുഴിക്കൽ, പള്ളിക്കൽ തുടങ്ങിയ മേഖലകളിലായിരുന്നു പ്രത്യേക പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും ഇതേ പരിശോധന തുടരും എന്ന പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *