പരപ്പനങ്ങാടിയിൽ കുഴൽപണവുമായി സ്വർണപ്പണിക്കാരനായ മഹാരാഷ്ട്ര സ്വദേശി പിടിയിൽ

പരപ്പനങ്ങാടിയിൽ കുഴൽപണവുമായി സ്വർണപ്പണിക്കാരനായ മഹാരാഷ്ട്ര സ്വദേശി പിടിയിൽ

പരപ്പനങ്ങാടി: രേഖകളില്ലാതെ കടത്തിയ 13,90,000 രൂപ കുഴൽപണവുമായി മഹാരാഷ്ട്ര സ്വദേശി പരപ്പനങ്ങാടിയിൽ പിടിയിൽ. പതിനഞ്ചുവർഷമായി താനൂരിൽ സ്ഥിരതാമസമാക്കിയ സ്വർണപ്പണിക്കാരനായ സന്തോഷ് മഹാദേവ നിഗമി (38)നെയാണ് പരപ്പനങ്ങാടി പൊലീസ് രേഖകളില്ലാത്ത പണവുമായി പിടികൂടിയത്. കോയമ്പത്തൂരിൽനിന്നും തീവണ്ടി മാർഗം പരപ്പനങ്ങാടിയിലേക്കുള്ള യാത്രക്കിടെ ജില്ല പൊലീസ് മേധാവി സുജിത് ദാസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തിരൂർ ഡിവൈ.എസ്.പി ബെന്നിയുടെ മേൽനോട്ടത്തിൽ പരപ്പനങ്ങാടി സ്റ്റേഷൻ ഓഫിസർ കെ.ജെ. ജിനേഷാണ് ഇയാളെ അറസ്റ്റു ചെയ്തത്.

താനൂരിലെ കവര് കാണാൻ സന്ദർശക പ്രവാഹം

താനൂരിലെ കവര് കാണാൻ സന്ദർശക പ്രവാഹം

താ​നൂ​ർ: ക​വ​ര് പൂ​ത്ത പാ​ല​പ്പു​ഴ പാ​ട​ത്തേ​ക്ക് വ​ൻ സ​ന്ദ​ർ​ശ​ക പ്ര​വാ​ഹം. താ​നൂ​ർ ക​ള​രി​പ്പ​ടി​യി​ലെ പു​ന്നൂ​ക്ക് പാ​ല​പ്പു​ഴ പാ​ട​ത്താ​ണ് നീ​ല വെ​ളി​ച്ചം വി​ത​റു​ന്ന അ​ത്യ​പൂ​ർ​വ പ്ര​തി​ഭാ​സ​മാ​യ ക​വ​ര് പൂ​ത്ത​ത്. മ​ല​യാ​ളി​ക​ൾ​ക്ക് അ​ധി​കം പ​രി​ച​യ​മി​ല്ലാ​തി​രു​ന്ന ക​വ​ര് ആ​ളു​ക​ൾ അ​റി​ഞ്ഞു​തു​ട​ങ്ങി​യ​ത് കു​മ്പ​ള​ങ്ങി നൈ​റ്റ്സ് എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ്. എ​റ​ണാ​കു​ള​ത്തെ കു​മ്പ​ള​ങ്ങി​യി​ൽ വ​ല്ല​പ്പോ​ഴു​മൊ​ക്കെ കാ​ണു​മാ​യി​രു​ന്ന പ്ര​തി​ഭാ​സ​മാ​ണ് താ​നൂ​രി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ചി​ല​യി​നം ആ​ൽ​ഗ, ഫം​ഗ​സ്, ബാ​ക്ടീ​രി​യ തു​ട​ങ്ങി​യ സൂ​ക്ഷ്മ​ജീ​വി​ക​ൾ ഇ​ണ​യെ ആ​ക​ർ​ഷി​ക്കാ​നും ഇ​ര​പി​ടി​ക്കാ​നു​മാ​യി പു​റ​പ്പെ​ടു​വി​ക്കു​ന്ന നീ​ല​വെ​ളി​ച്ച​മാ​ണ് ക​വ​രെ​ന്ന മ​നോ​ഹ​ര പ്ര​തി​ഭാ​സ​ത്തി​ന് പി​ന്നി​ലെ ശാ​സ്ത്രീ​യ വി​ശ​ദീ​ക​ര​ണം. പ​ക​ൽ … Read more

തിരൂർ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കവർച്ച: മൂന്നംഗ സംഘം അറസ്റ്റിൽ

തിരൂർ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കവർച്ച: മൂന്നംഗ സംഘം അറസ്റ്റിൽ

തിരൂർ: തിരൂർ സ്വദേശിയായ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച മൂന്നംഗ സംഘത്തെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.തിരൂർ ബി.പി അങ്ങാടി സ്വദേശികളായ പുളിമ്പെട്ടി പറമ്പിൽ സിറാജുദ്ദീൻ (30), ഇടപ്പയിൽ വിപിൻ (30), അരീപറമ്പിൽ അയാസ് (35) എന്നിവരാണ് തിരൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് പുതിയങ്ങാടി ജാറത്തിനുസമീപം നിന്നിരുന്ന തിരൂർ സ്വദേശിയായ ജംഷീറിനെയാണ് മൂന്നംഗ സംഘം ബലംപ്രയോഗിച്ച് തട്ടികൊണ്ട് പോയി കാറിൽവെച്ച് മർദിച്ച് അവശനാക്കി 70,000 രൂപയും എ.ടി.എം കാർഡും മൊബൈൽ ഫോണും കവർന്നത്. … Read more

ചായയിൽ മധുരം കുറഞ്ഞതിൽ തർക്കം; താനൂരിൽ ഹോട്ടലുടമക്ക് കുത്തേറ്റു

ചായയിൽ മധുരം കുറഞ്ഞതിൽ തർക്കം; താനൂരിൽ ഹോട്ടലുടമക്ക് കുത്തേറ്റു

താനൂർ: ചായയിൽ മധുരം കുറഞ്ഞെന്ന തർക്കത്തെ തുടർന്ന് മലപ്പുറം താനൂർ വാഴക്കതെരു അങ്ങാടിയിൽ ഹോട്ടൽ വ്യാപാരിയെ കുത്തിപ്പരിക്കേൽപ്പിച്ചു. ഇന്ന് പുലർച്ചെയാണ് അങ്ങാടിയിലെ ടി.എ റസ്റ്റോറൻ്റ് ഉടമ മനാഫിന് കത്തിക്കുത്തിൽ ഗുരുതര പരിക്കേറ്റത്. ചായ കുടിക്കാൻ എത്തിയ ആൾ ചായയിൽ മധുരം കുറഞ്ഞെന്ന് പറഞ്ഞു തർക്കിക്കുന്നതിനിടെ ഹോട്ടൽ ഉടമയെ കുത്തുകയായിരുന്നു. പ്രതിയെ സമീപ പ്രദേശത്ത് നിന്ന് താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടം നടന്ന ഉടൻ മനാഫിനെ തിരൂർ ജില്ല ആശുപത്രിയിലും അവിടെനിന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. … Read more

സ്കൂൾ ബസ്സിറിങ്ങിയ വിദ്യാർഥിനി ഗുഡ്സ് ഓട്ടോ ഇടിച്ച് മരിച്ചു

സ്കൂൾ ബസ്സിറിങ്ങിയ വിദ്യാർഥിനി ഗുഡ്സ് ഓട്ടോ ഇടിച്ച് മരിച്ചു

താ​നൂ​ർ: താ​നൂ​ർ തെ​യ്യാ​ല​ക്ക് സ​മീ​പം പാ​ണ്ടി​മു​റ്റ​ത്ത് സ്കൂ​ൾ ബ​സി​ൽ നി​ന്ന് ഇ​റ​ങ്ങി റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ ഗു​ഡ്സ് ഓ​ട്ടോ ഇ​ടി​ച്ച് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. ന​ന്ന​മ്പ്ര എ​സ്.​എ​ൻ.​യു.​പി സ്കൂ​ൾ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഷ​ഫ്ന ഷെ​റി​ൻ (ഒ​മ്പ​ത്) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 12.20 നാ​യി​രു​ന്നു അ​പ​ക​ടം. സ്കൂ​ൾ ബ​സി​ൽ നി​ന്നി​റ​ങ്ങി റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ ഗു​ഡ്സ് ഓ​ട്ടോ ഇ​ടി​ച്ച് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ തി​രൂ​ര​ങ്ങാ​ടി​യി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചു. സ്കൂ​ളി​ൽ നി​ന്ന് പ​രീ​ക്ഷ ക​ഴി​ഞ്ഞ് മ​ട​ങ്ങു​മ്പോ​ഴാ​ണ് ദാ​രു​ണ​സം​ഭ​വം. പാ​ണ്ടി​മു​റ്റം … Read more

തിരൂരിൽ നിയന്ത്രണംവിട്ട കാർ ബൈക്കും ഹോട്ടലിന്റെ മതിലും തകർത്തു; വൻ ദുരന്തം ഒഴിവായി

തിരൂരിൽ നിയന്ത്രണംവിട്ട കാർ ബൈക്കും ഹോട്ടലിന്റെ മതിലും തകർത്തു; വൻ ദുരന്തം ഒഴിവായി

തിരൂർ: ബുധനാഴ്ച രാവിലെ 6ന് തിരൂർ താഴേപ്പാലത്താണ് അപകടം നടന്നത്. അമിതവേഗത്തെ തുടർന്ന് നിയന്ത്രണം വിട്ട കാർ ഇടിച്ച് ഹോട്ടലിന്റെ മതിലും സമീപത്ത് നിർത്തിയിട്ടിരുന്ന ബൈക്കും പൂർണമായി തകർന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന 2 പേർക്കു പരുക്കേറ്റു. കാർ വരുന്നതുകണ്ട് സമീപത്തുണ്ടായിരുന്നവർ ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി. ഗുരുവായൂരിൽനിന്ന് വരികയായിരുന്ന കെഎൽ 14 ജെ 180 നമ്പർ കാർ താഴേപ്പാലം ജംക‍്ഷനിലേക്കുള്ള ഇറക്കത്തിനു മുൻപായി നിയന്ത്രണം വിടുകയായിരുന്നു. റോഡിൽനിന്ന് തെന്നി സമീപത്തെ ഹോട്ടലിനു മുന്നിലേക്ക് പാഞ്ഞുകയറിയ കാർ ആദ്യം … Read more