പരപ്പനങ്ങാടിയിൽ കുഴൽപണവുമായി സ്വർണപ്പണിക്കാരനായ മഹാരാഷ്ട്ര സ്വദേശി പിടിയിൽ

Spread the love

പരപ്പനങ്ങാടി: രേഖകളില്ലാതെ കടത്തിയ 13,90,000 രൂപ കുഴൽപണവുമായി മഹാരാഷ്ട്ര സ്വദേശി പരപ്പനങ്ങാടിയിൽ പിടിയിൽ. പതിനഞ്ചുവർഷമായി താനൂരിൽ സ്ഥിരതാമസമാക്കിയ സ്വർണപ്പണിക്കാരനായ സന്തോഷ് മഹാദേവ നിഗമി (38)നെയാണ് പരപ്പനങ്ങാടി പൊലീസ് രേഖകളില്ലാത്ത പണവുമായി പിടികൂടിയത്.

കോയമ്പത്തൂരിൽനിന്നും തീവണ്ടി മാർഗം പരപ്പനങ്ങാടിയിലേക്കുള്ള യാത്രക്കിടെ ജില്ല പൊലീസ് മേധാവി സുജിത് ദാസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തിരൂർ ഡിവൈ.എസ്.പി ബെന്നിയുടെ മേൽനോട്ടത്തിൽ പരപ്പനങ്ങാടി സ്റ്റേഷൻ ഓഫിസർ കെ.ജെ. ജിനേഷാണ് ഇയാളെ അറസ്റ്റു ചെയ്തത്.

Leave a Comment