തിരൂരിൽ നിയന്ത്രണംവിട്ട കാർ ബൈക്കും ഹോട്ടലിന്റെ മതിലും തകർത്തു; വൻ ദുരന്തം ഒഴിവായി

തിരൂരിൽ നിയന്ത്രണംവിട്ട കാർ ബൈക്കും ഹോട്ടലിന്റെ മതിലും തകർത്തു; വൻ ദുരന്തം ഒഴിവായി

തിരൂർ: ബുധനാഴ്ച രാവിലെ 6ന് തിരൂർ താഴേപ്പാലത്താണ് അപകടം നടന്നത്. അമിതവേഗത്തെ തുടർന്ന് നിയന്ത്രണം വിട്ട കാർ ഇടിച്ച് ഹോട്ടലിന്റെ മതിലും സമീപത്ത് നിർത്തിയിട്ടിരുന്ന ബൈക്കും പൂർണമായി തകർന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന 2 പേർക്കു പരുക്കേറ്റു. കാർ വരുന്നതുകണ്ട് സമീപത്തുണ്ടായിരുന്നവർ ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി. ഗുരുവായൂരിൽനിന്ന് വരികയായിരുന്ന കെഎൽ 14 ജെ 180 നമ്പർ കാർ താഴേപ്പാലം ജംക‍്ഷനിലേക്കുള്ള ഇറക്കത്തിനു മുൻപായി നിയന്ത്രണം വിടുകയായിരുന്നു. റോഡിൽനിന്ന് തെന്നി സമീപത്തെ ഹോട്ടലിനു മുന്നിലേക്ക് പാഞ്ഞുകയറിയ കാർ ആദ്യം … Read more

താനാളൂർ ഗ്രാമപ്പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

താനാളൂർ ഗ്രാമപ്പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

താനൂർ : താനാളൂർ ഗ്രാമപ്പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ കെ. പുരം ഗവ. ജി.എൽ.പി. സ്കൂളിൽ നടന്ന സ്റ്റേജിനമത്സരങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക ഉദ്ഘാടനംചെയ്തു. പി. സതീശൻ അധ്യക്ഷനായി. നർത്തകി ബിജിനി വളപ്പിൽ, ഗായിക സമിത റഹ്‌മാൻ എന്നിവർ അതിഥികളായി പ്രഥമാധ്യാപിക കെ. അജിത നാഥ്, കെ.വി. സിനി, നസറി തേത്തയിൽ, നുസറത്തു ഭാനു, ഫസീല ഷാജി, അസിസ്റ്റന്റ് സെക്രട്ടറി വി. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

ട്രെയിനിൽ ഓടി കയറുന്നതിനിടെ തെറിച്ചുവീണു; തിരൂരിൽ പെൺകുട്ടി രക്ഷപെട്ടത് തലനാരിഴക്ക് ; വിഡിയോ

ട്രെയിനിൽ ഓടി  കയറുന്നതിനിടെ തെറിച്ചുവീണു; തിരൂരിൽ പെൺകുട്ടി രക്ഷപെട്ടത് തലനാരിഴക്ക് ; വിഡിയോ

തിരൂർ : ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ തെറിച്ചുവീണ പെൺകുട്ടിക്ക് രക്ഷകനായി ആർപിഎഫ് ഉദ്യോഗസ്ഥൻ. പ്ലാറ്റ്ഫോമിലേക്കു തെറിച്ചുവീണ പെൺകുട്ടിയെ ട്രാക്കിലേക്കു വീണുപോകാതെ ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ സതീശൻ ആണ് രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തിരൂർ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം പുലർച്ചെ 5.30ന് ഷൊർണൂരിൽനിന്ന് കണ്ണൂരിലേക്കു പോകുന്ന മെമുവിൽ പെൺകുട്ടി കയറുമ്പോഴായിരുന്നു അപകടം. രണ്ടു മിനിറ്റ് മാത്രമാണ് തിരൂരിൽ ട്രെയിനിന് സ്റ്റോപ്പ്. വണ്ടി നീങ്ങിത്തുടങ്ങിയപ്പോഴാണ് പെൺകുട്ടി ഓടിക്കയറിയത്. കാര്യമായ പരുക്കേൽക്കാതെ പെൺകുട്ടി രക്ഷപ്പെട്ടെന്ന് … Read more

ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രത്തിൽ തിരുവോണ മഹോത്സവം നാളെ തുടങ്ങും

ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രത്തിൽ തിരുവോണ മഹോത്സവം നാളെ തുടങ്ങും

തിരൂർ : ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവോണ മഹോത്സവം ഞായറാഴ്ച മുതൽ നവംബർ ഒന്നുവരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. ശനിയാഴ്ച വൈകീട്ട് അഞ്ചിന് ക്ഷേത്രാങ്കണത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തോടെ പരിപാടികൾ ആരംഭിക്കും. ഈ വർഷത്തെ ആഞ്ജനേയ സംഗീതോത്സവം ശനിയാഴ്ച നടക്കും. ശാസ്ത്രീയസംഗീതം, കഥകളിസംഗീതം, സോപാനസംഗീതം, അഷ്ടപദി എന്നീ ഇനങ്ങളിലാണ് സംഗീതോത്സവം. ശനിയാഴ്ച രാവിലെ 8.30-ന് പ്രശസ്ത സംഗീതസംവിധായകനും പിന്നണിഗായകനുമായ ശിവദാസ് വാര്യർ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് സംഗീതോത്സവം സമാപിക്കും. തുടർന്ന് നടക്കുന്ന സാംസ്കാരിക … Read more

താനൂർ സ്റ്റേഷനു സമീപമുള്ള റെയിൽവേ ഗേറ്റ്അടച്ചിടും

താനൂർ സ്റ്റേഷനു സമീപമുള്ള  റെയിൽവേ ഗേറ്റ്അടച്ചിടും

റെയിൽവേ ഗേറ്റ്അടച്ചിടും ∙ റെയിൽവേ ട്രാക്കിൽ പണികൾ നടക്കുന്നതിനാൽ താനൂർ സ്റ്റേഷനു സമീപമുള്ള ഗേറ്റ് 17ന് വൈകിട്ട് 6 മുതൽ 19ന് രാവിലെ 8 വരെ അടച്ചിടുമെന്ന് തിരൂർ റെയിൽവേ സീനിയർ സെക്‌ഷൻ എൻജിനീയർ അറിയിച്ചു. ∙ ചെട്ടിപ്പടി റെയിൽവേ ഗേറ്റ് 18ന് രാവിലെ 8 മുതൽ 20 ന് വൈകിട്ട് 6 വരെ അടച്ചിടുമെന്ന് തിരൂർ റെയിൽവേ സീനിയർ സെക്‌ഷൻ എൻജിനീയർ അറിയിച്ചു.

ലഹരിക്കടത്ത്; താ​നൂ​ര്‍ സ്വദേശിയായ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ പിടിയില്‍

ലഹരിക്കടത്ത്; താ​നൂ​ര്‍ സ്വദേശിയായ  ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ പിടിയില്‍

കൊ​ണ്ടോ​ട്ടി: രാ​സ​ല​ഹ​രി​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ടൂ​റി​സ്റ്റ് ബ​സ് ഡ്രൈ​വ​ര്‍ പി​ടി​യി​ല്‍. താ​നൂ​ര്‍ കെ. ​പു​രം സ്വ​ദേ​ശി മു​ള​ന്ത​ല​പ്പാ​ട് ര​വീ​ന്ദ്ര​നാ​ണ് (47)​ അ​റ​സ്റ്റി​ലാ​യ​ത്. 80 ല​ക്ഷ​ത്തോ​ളം വി​ല വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ ഉ​ള്‍പ്പെ​ട്ട​യാ​ളാ​ണ് ഇ​യാ​ളെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കി. അ​ന്ത​ര്‍ സം​സ്ഥാ​ന സ​ര്‍വി​സ് ന​ട​ത്തു​ന്ന ബ​സി​ലെ ഡ്രൈ​വ​റാ​ണ്. നേ​ര​ത്തെ പി​ടി​യി​ലാ​യ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ്​ പ​ങ്ക് വ്യ​ക്ത​മാ​യ​ത്. ബം​ഗ​ളൂ​രു കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍ത്തി​ക്കു​ന്ന സം​ഘം ഇ​യാ​ളെ ഉ​പ​യോ​ഗി​ച്ച് 10 ത​വ​ണ വ​ലി​യ അ​ള​വി​ല്‍ ല​ഹ​രി വ​സ്തു​ക്ക​ള്‍ ക​ട​ത്തി. രാ​ത്രി​സ​ർ​വി​സ് ന​ട​ത്തു​ന്ന … Read more