താനാളൂർ ഗ്രാമപ്പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

താനാളൂർ ഗ്രാമപ്പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി
Spread the love

താനൂർ : താനാളൂർ ഗ്രാമപ്പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ കെ. പുരം ഗവ. ജി.എൽ.പി. സ്കൂളിൽ നടന്ന സ്റ്റേജിനമത്സരങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക ഉദ്ഘാടനംചെയ്തു. പി. സതീശൻ അധ്യക്ഷനായി. നർത്തകി ബിജിനി വളപ്പിൽ, ഗായിക സമിത റഹ്‌മാൻ എന്നിവർ അതിഥികളായി

പ്രഥമാധ്യാപിക കെ. അജിത നാഥ്, കെ.വി. സിനി, നസറി തേത്തയിൽ, നുസറത്തു ഭാനു, ഫസീല ഷാജി, അസിസ്റ്റന്റ് സെക്രട്ടറി വി. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *