ബെവ്‌കോ മദ്യശാലകള്‍ ഇന്നു വൈകിട്ട് ഏഴിന് അടയ്ക്കും; ഇനി തുറക്കുക രണ്ട് ദിവസം കഴിഞ്ഞ്

ബെവ്‌കോ മദ്യശാലകള്‍ ഇന്നു വൈകിട്ട് ഏഴിന് അടയ്ക്കും; ഇനി തുറക്കുക രണ്ട് ദിവസം കഴിഞ്ഞ്

ബവ്റിജസ് കോർപറേഷന്റെ മദ്യശാലകൾ ഇന്നു വൈകുന്നേരം ഏഴു മണിക്ക് അടയ്ക്കും. ഒക്ടോബർ ഒന്നിനും രണ്ടിനും കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും മദ്യശാലകളും ബാറുകളും തുറക്കില്ല. കണക്കെടുപ്പിന്റെ ഭാഗമായാണ് ബവ്റിജസ് കോർപറേഷന്റെ മദ്യശാലകൾ ഇന്നു നേരത്തെ അടയ്ക്കുന്നത്. രാവിലെ 10 മുതൽ രാത്രി 9 മണിവരെയാണ് കോർപറേഷന്റെ മദ്യശാലകൾ സാധാരണ പ്രവർത്തിക്കുന്നത്. കൺസ്യൂമർ ഫെഡിന്റെ മദ്യശാലകൾ പതിവുപോലെ രാത്രി 9 മണിവരെ പ്രവർത്തിക്കും. എല്ലാ മാസവും ഒന്നാം തീയതി സർക്കാർ നേരത്തെ നിശ്ചയിച്ച അവധിയും രണ്ടാം തീയതി ഗാന്ധി ജയന്തി … Read more

താനൂരിൽ ഒരു കിലോയിലധികം ഹഷീഷ് ഓയിലുമായി മൂന്ന് പേർ പിടിയിൽ

താനൂരിൽ ഒരു കിലോയിലധികം ഹഷീഷ് ഓയിലുമായി മൂന്ന് പേർ പിടിയിൽ

താനൂർ: ഒരു കിലോഗ്രാമിലധികം വരുന്ന ഹഷീഷ് ഓയിലുമായി മൂവർ സംഘത്തെ താനൂർ ബസ് സ്റ്റാൻഡിൽ നിന്നും പിടികൂടി. വെന്നിയൂർ സ്വദേശികളായ ഷംസിയാദ് (24), മുർഷിദ് (24), അബ്ദുൽ സമീർ (26) എന്നിവരാണ് പിടിയിലായത്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വ്യാപകമായി മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘം ട്രെയിൻ വഴിയാണ് താനൂരിലെത്തിയതെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം പുലർച്ചെ പതിവു പരിശോധനക്കിടെ ബസ് സ്റ്റാൻഡിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട യുവാക്കളെ സബ് ഇൻസ്പെക്ടർ കൃഷ്ണ ലാലിന്റെ നേതൃത്വത്തിലുള്ള സംഘം വിശദമായി പരിശോധിച്ചപ്പോഴാണ് … Read more

കേ​ര​ളാ​ധീ​ശ്വ​ര​പു​രം ഗ​വ. ഐ.​ടി.​ഐഹോ​സ്റ്റ​ൽ കെ​ട്ടി​ടോ​ദ്ഘാ​ട​നം നാ​ളെ

കേ​ര​ളാ​ധീ​ശ്വ​ര​പു​രം ഗ​വ. ഐ.​ടി.​ഐഹോ​സ്റ്റ​ൽ കെ​ട്ടി​ടോ​ദ്ഘാ​ട​നം നാ​ളെ

താ​നൂ​ർ: സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ൽ താ​നാ​ളൂ​ർ പു​ത്ത​ൻ​തെ​രു​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ളാ​ധീ​ശ്വ​ര​പു​രം ഗ​വ. ഐ.​ടി.​ഐ​ക്ക് ഒ​ന്ന​ര കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് പു​തു​താ​യി നി​ർ​മി​ച്ച ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ന്റെ സ​മ​ർ​പ്പ​ണം ചൊ​വ്വാ​ഴ്ച മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കും​ പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​നം ല​ക്ഷ്യം​വെ​ച്ച് 1959ൽ ​താ​നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​യി​രു​ന്ന കാ​ല​ത്ത് കാ​ർ​പ​ന്റ​റി, നെ​യ്ത്ത്, പ്ലാ​സ്റ്റി​ക് ക​സേ​ര മെ​ട​യ​ൽ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 12 വീ​തം വി​ദ്യാ​ർ​ഥി​ക​ളു​മാ​യി തു​ട​ങ്ങി​യ ഈ ​തൊ​ഴി​ല​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തെ 1992ലാ​ണ് കേ​ര​ളാ​ധീ​ശ്വ​ര​പു​രം ഗ​വ. ഐ.​ടി.​ഐ ആ​യി ഉ​യ​ർ​ത്തി​യ​ത്. … Read more

പൂരപ്പുഴ വളളം കളി സെപ്റ്റംബർ 11 ന് ഞായറാഴ്ച

പൂരപ്പുഴ വളളം കളി സെപ്റ്റംബർ 11 ന് ഞായറാഴ്ച

പ്രേമനാഥൻ – താനൂർ താനൂർ : സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും എന്റെ താനൂരിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന മുന്നാമത് പൂരപ്പുഴ വളളം കളി 11 ന്‌ ഞായറാഴ്ച ഉച്ചക്ക് 2 മണി മുതൽ ഒട്ടും പുറത്ത് നടക്കുമെന്ന് ഫീഷറിസ്, കായിക, ഹജ്ജ് വഖഫ് , റെയിൽവേ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ . താനുർ പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ്ബിൽ മാധ്യമ പ്രവർത്തകരോട്     വിശദികരിക്കുകയായിരുന്നു അദ്ദേഹം. നദികളാലും കായലുകളാലും സമ്പുഷ്ടമായ മലയാള … Read more

പ്രതിഷേധങ്ങൾക്കൊടുവിൽ തെയ്യാല റെയിൽവേ ഗേറ്റ് തുറന്നു

പ്രതിഷേധങ്ങൾക്കൊടുവിൽ തെയ്യാല റെയിൽവേ ഗേറ്റ് തുറന്നു

താനൂർ: ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ തെയ്യാല റെയിൽവേ ഗേറ്റ് ഞായറാഴ്ച രാവിലെ മുതൽ താൽക്കാലികമായി തുറന്നു. സർക്കാർ നിർദേശമനുസരിച്ച് ജില്ല കലക്ടറാണ് ഗേറ്റ് തുറക്കാൻ ഉത്തരവിട്ടത്. ജൂലൈ മാസത്തിൽ ഈ വിഷയത്തിൽ അയച്ച കത്തിൽ നടപടിയുണ്ടാകാത്ത പക്ഷം ജില്ല മജിസ്ട്രേറ്റെന്ന അധികാരമുപയോഗിച്ച് ഡിവിഷനൽ മാനേജറെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നറിയിച്ചതിനെ തുടർന്നാണ് റെയിൽവേ അധികൃതർ ഗേറ്റ് തുറക്കാൻ നിർബന്ധിതരായത്. മേൽപാല നിർമാണത്തിനായി 40 ദിവസത്തേക്കെന്ന് പറഞ്ഞ് അടച്ച റെയിൽവേ ഗേറ്റ് മാസങ്ങൾ കഴിഞ്ഞിട്ടും തുറക്കാതിരുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നിരുന്നത്. ഏറ്റവുമൊടുവിൽ റെയിൽവേ … Read more

താനൂരിൽ കാപ്പ ചുമത്തി നാടു കടത്തി

താനൂരിൽ കാപ്പ ചുമത്തി നാടു കടത്തി

താനൂർ: താനൂർ ചീരാൻ കടപ്പുറം അരയന്റെ പുരക്കൽ സുഫിയാനെ (25) കാപ്പ ചുമത്തി ജില്ലയിൽനിന്ന് നാടുകടത്തി. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നടപടി. താനൂർ, തിരൂർ സ്റ്റേഷൻ പരിധികളിൽ കൊലപാതകം, കൊലപാതകശ്രമം, ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കൽ, ദേഹോപദ്രവമേൽപ്പിക്കൽ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് സുഫിയാൻ. കൊലപാതകത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ബേപ്പൂരിൽനിന്ന് അന്നത്തെ സി.ഐ പ്രമോദും സംഘവും അറസ്റ്റ് ചെയ്ത് ജയിലിൽ അയക്കുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയുമായിരുന്നു.