പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പട്ടിക വന്നിട്ടും ജില്ലയിൽ സീറ്റ് കിട്ടാതെ 13,705 പേർ പുറത്ത്
മലപ്പുറം: പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പട്ടിക വന്നിട്ടും ജില്ലയിൽ സീറ്റ് കിട്ടാതെ 13,705 പേർ പുറത്ത്. സപ്ലിമെന്ററി ഘട്ടത്തിലെങ്കിലും സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നവരാണ് പട്ടിക വന്നപ്പോൾ പുറത്ത് പോയത്. ഇവർ ഇനിയും സീറ്റിനായി കാത്തിരിക്കേണ്ടി വരും. സപ്ലിമെന്ററിക്ക് 19,710 അപേക്ഷകരാണ് ആകെയുണ്ടായിരുന്നത്. ഇതിൽ 19,659 പേരെയാണ് അലോട്ട്മെന്റിന് പരിഗണിച്ചത്. ഇതിൽ 1,883 പേർ മറ്റ് ജില്ലകളിലെ അപേക്ഷകരാണ്. 6,005 പേർക്കാണ് അലോട്ട്മെന്റ് ലഭിച്ചത്. ഇനി നാല് സീറ്റ് മാത്രമാണ് ഒഴിവുള്ളത്. സംസ്ഥാനത്ത് തന്നെ സപ്ലിമെന്ററിയുടെ … Read more