മലപ്പുറം: ചെമ്മങ്കടവ് താമരക്കുഴിയിൽ വീട്ടിൽ വിൽപനക്കായി സൂക്ഷിച്ച 20.5 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ. മലപ്പുറം ഈസ്റ്റ് കോഡൂർ സ്വദേശി പാലോളി ഇബ്രാഹിം (49), മലപ്പുറം കുണ്ടുവായ പള്ളിയാളി സ്വദേശി അണ്ണംക്കോട്ടിൽ വീട്ടിൽ ശ്രീയേഷ് […]
പൊന്നാനിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസ്: പ്രതി വലയിലായതായി സൂചന
പൊന്നാനി: പൊന്നാനിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭർത്താവ് യൂനുസ് കോയക്കായുള്ള അന്വേഷണം പുരോഗമിക്കുന്നു. പ്രതിയെക്കുറിച്ച സൂചന ലഭിച്ചതോടെ പൊലീസ് ഹൈദരാബാദിലേക്ക് പുറപ്പെട്ടു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹൈദരാബാദിലുണ്ടെന്ന സൂചന ലഭിച്ചത്. […]
നിലക്കാതെ തുടരുന്ന മഴയില്‍ കൊണ്ടോട്ടി നഗരവും ഗ്രാമങ്ങളും വെള്ളക്കെട്ടിൽ
കൊണ്ടോട്ടി: രണ്ടുദിവസമായി നിലക്കാതെ തുടരുന്ന മഴയില്‍ കൊണ്ടോട്ടി നഗരവും സമീപ ഗ്രാമങ്ങളും വെള്ളക്കെട്ടിലായി. നിരത്തുവക്കുകളിലെ ഓടകള്‍ അടഞ്ഞതോടെ മഴവെള്ളവും മാലിന്യവവും റോഡില്‍ പരന്നൊഴുകുന്ന അവസ്ഥയാണ്. മഴക്കാല പൂര്‍വ ശുചീകരണം കാര്യക്ഷമമാകാത്തതിനാൽ കാല്‍നട യാത്രക്കുപോലും ദുരിതപൂർണമാണ്. […]
പൊന്നാനി നഗരം വില്ലേജ് ഓഫിസിൽ പുതിയ ഓഫിസർ എത്തി
പൊന്നാനി: വില്ലേജ് ഓഫിസറായി പ്രവർത്തിക്കാൻ ആരും തയാറാവാതിരുന്ന പൊന്നാനി നഗരം വില്ലേജ് ഓഫിസിൽ ഒടുവിൽ പുതിയ ഓഫിസറെത്തി. പൊന്നാനി താലൂക്ക് ഓഫിസിലെ ഹെഡ് ക്ലർക്ക് ആർ. ദീപുരാജാണ് നിയമിതനായത്. നേരത്തേ ഉണ്ടായിരുന്ന ഓഫിസർ ദീർഘാവധിയിൽ പോയതോടെയാണ് […]
യന്ത്രത്തകരാർ; 18 ജീവനക്കാരുമായി കടലിൽ കുടുങ്ങിയ താനൂർ ഹാർബറിൽനിന്ന് പുറപ്പെട്ട വള്ളം രക്ഷപ്പെടുത്തി
താനൂർ: എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ മത്സ്യബന്ധന വള്ളം ഫിഷറീസ് വിഭാഗത്തിന്റെയും മറൈൻ എൻഫോഴ്സ്മെന്റ് ടീമിന്റെയും സഹായത്തോടെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. ഞായറാഴ്ച രാവിലെ താനൂർ ഹാർബറിൽനിന്ന് പുറപ്പെട്ട സുറൂർ ഇൻബോർഡ് വള്ളമാണ് എൻജിൻ തകരാറായി […]
കാമുകനെ കാണാൻ എല്ലാദിവസവും രാത്രി ഗ്രാമത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് പെൺകുട്ടി; പരിഹാരമായത് വിവാഹം
കാമുകനെ കാണുന്നതിനു വേണ്ടി ദിവസങ്ങളോളം രാത്രിയിൽ ഗ്രാമത്തിലെ വൈദ്യുതിബന്ധം വിച്ഛേദിച്ച് പെൺകുട്ടി. ബിഹാറിലെ ബെട്ടിയ ഗ്രാമത്തിലാണു സംഭവം. കാമുകനായ രാജ്കുമാറിനെ കാണുന്നതിനായാണ് പ്രീതി രാത്രിയിൽ സ്ഥിരമായി ഗ്രാമത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. യുവതിയെയും യുവാവിനെയും […]
