പ​ര​പ്പ​ന​ങ്ങാ​ടിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

പ​ര​പ്പ​ന​ങ്ങാ​ടിയിൽ എം.ഡി.എം.എയുമായി  യുവാവ് പിടിയിൽ

പ​ര​പ്പ​ന​ങ്ങാ​ടി: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ഏ​ഴ് ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​െ​ട​യാ​ണ് വേ​ങ്ങ​ര സ്വ​ദേ​ശി എ.​വി. അ​ബ്ദു​ൽ ഗ​ഫൂ​ർ (21) പി​ടി​യി​ലാ​യ​ത്. [print_responsive_thumbnail_slider] പ​ര​പ്പ​ന​ങ്ങാ​ടി പെ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ കെ.​ജെ. ജി​നേ​ഷ്, സ​ബ്ഇ​ൻ​സ്പെ​ക്ട​ർ ജ​യ​ദേ​വ​ൻ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സ​നി​ൽ​കു​മാ​ർ, മു​ജീ​ബ് റ​ഹ്മാ​ൻ, താ​നൂ​ർ ഡി​വൈ.​എ​സ്.​പി വി.​വി. ബെ​ന്നി​യു​ടെ ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ​ക്ക് എം.​ഡി.​എം.​എ ന​ൽ​കി​യ​വ​രെ​ക്കു​റി​ച്ച അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ക​യാ​ണ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

പരപ്പനങ്ങാടി തീരത്ത് വീണ്ടും മത്തി ചാകര

പരപ്പനങ്ങാടി തീരത്ത് വീണ്ടും മത്തി ചാകര

പരപ്പനങ്ങാടി: ഇടക്കാലത്ത് പരപ്പനങ്ങാടിയുടെ കടലോരത്ത്നിന്ന് ഉൾവലിഞ്ഞ മത്തി ചാകര തിരിച്ചുവരവ് തുടങ്ങി. തീരത്തിനും ടൗണിനും ഒരുപോലെ ആഹ്ലാദം പകരുന്ന മത്തിയുടെ വരവ് ഏറെ പ്രതീക്ഷയോടെയാണ് മത്സ്യത്തൊഴിലാളികൾ ഉറ്റുനോക്കുന്നത്. വ്യവസായിക ആവശ്യങ്ങൾക്ക് മംഗലാപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മത്സ്യ പൊടി മില്ലുകളിലേക് മത്തി കയറ്റി പോകുന്നതിനാൽ തൊഴിലാളികളെ സംബന്ധിച്ച് തൃപ്തികരമായ വില ലഭിക്കുന്നുണ്ട്. മത്തി എത്ര അധികം കിട്ടിയാലും ഇപ്പോൾ വില കുറയുന്ന പ്രശ്നമില്ല. വ്യവസായിക ഡിമാൻഡ് നിലനിൽക്കുന്നതാണ് കാരണം. പലപ്പോഴും അമിതമായി വല കയറുന്ന മത്തി കൂട്ടങ്ങളുടെ ഭാരം … Read more

കി​ട​ങ്ങി​ൽ വീ​ണ് റ​വ​ന്യൂ ജീ​വ​ന​ക്കാ​ര​ൻ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വം; സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ലെ പാ​ളി​ച്ച -എം.​എ​ൽ.​എ

കി​ട​ങ്ങി​ൽ വീ​ണ് റ​വ​ന്യൂ ജീ​വ​ന​ക്കാ​ര​ൻ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വം; സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ലെ പാ​ളി​ച്ച -എം.​എ​ൽ.​എ

സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ലെ പാ​ളി​ച്ച -എം.​എ​ൽ.​എ വ​ള്ളി​ക്കു​ന്ന്: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​നാ​യെ​ടു​ത്ത കി​ട​ങ്ങി​ൽ വീ​ണ് റ​വ​ന്യൂ ജീ​വ​ന​ക്കാ​ര​ൻ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വം ദേ​ശീ​യ​പാ​ത നി​ർ​മാ​ണ അ​ധി​കൃ​ത​രു​ടെ സു​ര​ക്ഷ ലം​ഘ​ന​വും പാ​ളി​ച്ച​യു​മാ​ണെ​ന്ന് പി. ​അ​ബ്ദു​ൽ ഹ​മീ​ദ് എം.​എ​ൽ.​എ പ​റ​ഞ്ഞു. സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കാ​തി​രു​ന്ന​ത് കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യാ​ണ്. അ​പ​ക​ട സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലും കി​ട​ങ്ങു​ക​ൾ​ക്ക് ചു​റ്റും സു​ര​ക്ഷ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ മാ​സം ചേ​ർ​ന്ന ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ച്ചി​രു​ന്നു. പ​ല​യി​ട​ങ്ങ​ളി​ലും ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ട് തു​ട​ർ​ച്ച​യാ​യി അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന വി​ഷ​യം നി​ര​വ​ധി ത​വ​ണ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും … Read more

എ.​ആ​ർ ന​ഗ​ർ കു​ന്നും​പു​റ​ത്തെ ജ്വല്ലറിയിൽനിന്ന് ആഭരണം കവർന്നയാൾ പിടിയിൽ

എ.​ആ​ർ ന​ഗ​ർ കു​ന്നും​പു​റ​ത്തെ ജ്വല്ലറിയിൽനിന്ന് ആഭരണം കവർന്നയാൾ പിടിയിൽ

തി​രൂ​ര​ങ്ങാ​ടി: എ.​ആ​ർ ന​ഗ​ർ കു​ന്നും​പു​റ​ത്തെ ജ്വ​ല്ല​റി​യി​ൽ നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണം മോ​ഷ്ടി​ച്ച​യാ​ൾ പി​ടി​യി​ൽ. തി​രൂ​ർ പ​റ​വ​ണ്ണ സ്വ​ദേ​ശി യാ​രു​ക്കാ​ന്റെ പു​ര​യ്ക്ക​ൽ ആ​ഷി​ഖി​നെ​യാ​ണ് (42) തി​രൂ​ര​ങ്ങാ​ടി എ​സ്.​ഐ എ​ൻ. മു​ഹ​മ്മ​ദ് റ​ഫീ​ഖ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക്കാ​ണ് സം​ഭ​വം. സ്വ​ർ​ണം വാ​ങ്ങാ​നെ​ന്ന വ്യാ​ജ​ന​യെ​ത്തി ആ​ഭ​ര​ണം മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. സി.​സി.​ടി.​വി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​ഞ്ഞ​ത്. സ​മാ​ന രീ​തി​യി​ൽ ജി​ല്ല​യി​ലെ മ​റ്റി​ട​ങ്ങ​ളി​ലും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലും ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ട്.

മലപ്പുറം പരപ്പനങ്ങാടിയിൽ പെണ്ണായി അഭിനയിച്ച് വാട്സ്ആപ്പ് ചാറ്റിലൂടെ തട്ടിയത് ലക്ഷങ്ങൾ, ഒടുവിൽ പിടിയിൽ

മലപ്പുറം പരപ്പനങ്ങാടിയിൽ പെണ്ണായി അഭിനയിച്ച് വാട്സ്ആപ്പ് ചാറ്റിലൂടെ തട്ടിയത് ലക്ഷങ്ങൾ, ഒടുവിൽ പിടിയിൽ

പരപ്പനങ്ങാടി: പെണ്ണായി അഭിനയിച്ച് വാട്സാപ്പിലൂടെ പരിചയപ്പെട്ട യുവാവിൽനിന്ന് ലക്ഷങ്ങൾ തട്ടിയ വിരുതൻ പിടിയിൽ. വിവാഹമോചിതയായ സ്ത്രീയാണെന്ന് വിശ്വസിപ്പിച്ച് അരിയല്ലൂർ സ്വദേശിയായ യുവാവിനെ കെണിയിൽ വീഴ്ത്തിയ പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് അദ്നാനെയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. പല ഘട്ടങ്ങളിലായി മൂന്നു ലക്ഷം രൂപയോളമാണ് തട്ടിയെടുത്തത്. ഏഴു മാസം മുമ്പാണ് സംഭവങ്ങൾക്ക് തുടക്കം. അനഘ എന്ന പേരിലാണ് മുഹമ്മദ് അദ്നാൻ അരിയെല്ലൂർ സ്വദേശിയുമായി ബന്ധം സ്ഥാപിച്ചത്. അമ്മ അസുഖബാധിതയാണെന് വിശ്വസിപ്പിച്ചു കൊണ്ടാണ് തുക തട്ടിയെടുത്തത്. ഒരേസമയം അനഘ എന്ന … Read more

വള്ളിക്കുന്ന് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

വള്ളിക്കുന്ന് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തിരൂരങ്ങാടി: വള്ളിക്കുന്ന് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോട്ടക്കടവ് സ്വദേശി ചാലിക്കകത്ത് ഹബീബ് റഹ്മാൻ (21) ആണ് മരിച്ചത്. വള്ളിക്കുന്ന് മാതവാനന്ത സ്കൂളിന് സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം. മരം കയറ്റി വന്ന ലോറിയും ബൈക്കും കൂട്ടിഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ആദ്യം പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെട്ടു.